ഉയരെ പറന്ന് പാർവതി!! കൂടെ ആസിഫും ടൊവിനോയും, ഉയരെയുടെ ആദ്യ പ്രതികരണം...

ഒരു ഇടവേളയ്ക്ക് ശേഷം പർവതി മലയാള സിനിമയിലേയ്ക്ക് മടങ്ങി വരുന്ന ചിത്രമാണ് ഉയരെ. മികച്ച ഒരു പിടി കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച പാർവതിയുടെ രണ്ടാം വരവ് പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. 2018 ൽ പ്രദർശനത്തിനെത്തിയ അ‍ഞ്ജലി മേനോൻ ചിത്രമായ കൂടെയ്ക്ക് ശേഷം ഉയരെയിലൂടെയാണ് പാർവതി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്.

uyare

വൻ താര നിരയാണ് പാർവതിയ്ക്കൊപ്പം ചിത്രത്തിൽ അണി നിരക്കുന്നത്. ആസിഡ് ആക്രമണത്തിൽ അതിജീവിച്ച പല്ലവി എന്ന പെൺകുട്ടിയെയാണ് പാർവതി സ്ക്രീനിലെത്തിക്കുന്നത്. പാർവതിയുടെ കരിയറിലെ ഒരു മികച്ച കഥാപാത്രമായിരിക്കും പല്ലവി എന്ന് നിസംശയം പറയാൻ സാധിക്കും. പാർവതിയ്ക്കൊപ്പം ഉയരെയിൽ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ ടൊവിനോ തോമസ്, ആസിഫ് അലി, സംയുക്ത മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

 രണ്ടാം  വരവ് കലക്കി

രണ്ടാം വരവ് കലക്കി

ഒരു ഇടവേളയ്ക്ക് ശേഷം പാർവതി വെള്ളിത്തിരയിൽ ഉയരെയിലൂടെയാണ് സജീവമാകുന്നത്. രണ്ടാം വരവ് കലക്കിയെന്നാണ് പ്രേക്ഷക പ്രതികരണം. പാർവതി എന്ന അഭിനേത്രിയിൽ നിന്ന് പ്രതീക്ഷിച്ചതിലും അധികമാണ് നടി ഉയരെയിലൂടെ നൽകിയിരിക്കുന്നത്. സ്ക്രീനിൽ പല്ലവിയായി താരം ജീവിക്കുകയായിരുന്നത്രേ. ടേക്ക് ഓഫ് നു ശേഷം പാർവതിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വേഷം എന്ന് നിസംശയം പറയാവുന്ന പ്രകടനമായിരുന്നു ചിത്രത്തിലേത്. . പ്രണയവും അതിലെ സ്വാതന്ത്ര്യങ്ങളും ജീവിതത്തിലെ വീഴ്ചകളും ഉയർത്തെഴുന്നേൽപ്പും ഇത്ര മനോഹരമായി തുറന്നു കാട്ടുന്നുണ്ട്.

പല്ലവിയായി  പാർവതി

പല്ലവിയായി പാർവതി

ആസിഡ് ആക്രണത്തിന് ഇരയായ പെൺകുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ഉയരെ. പല്ലവി എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത്. ഇതൊരു സംഭവകഥയല്ലെന്നും എന്നാൽ യഥാർഥ ജീവിതങ്ങളുടെ നേർക്കാഴ്ചയാകും ഈ ചിത്രമെന്നും സിനിമയോട് ചേർന്ന നിൽക്കുന്ന അണിയറ പ്രവർത്തകർ പറയുന്നുണ്ട്.

 ഗംഭീര മേക്കോവറിൽ പാർവതി

ഗംഭീര മേക്കോവറിൽ പാർവതി

എപ്പോഴും വ്യത്യസ്തമായ മേക്കോവറിൽ പ്രത്യക്ഷപ്പെടുന്ന താരമാണ് പാർവതി. ഒരോ ചിത്രത്തിലും പാർവതിയുടെ ലുക്ക് ശ്രദ്ധിക്കപ്പെടാറുണ്ട്. ഹെയർ സ്റ്റൈൽ, ഡ്രസ്സിങ് ഇവയിലെല്ലാം വ്യത്യസ്തത കാണാറുണ്ട്. ഉയരെയിവും പാർവതി വ്യത്യസ്ത ഗെറ്റപ്പിലാണ് എത്തുന്നത്. രണ്ട് ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. പാർവതിയുടെ മേക്കോവറിനായി പ്രത്യേകം മേക്ക്അപ്പ് വിഭാഗം തന്നെ ചിത്രത്തിനായി എത്തിയിരുന്നു. ഏകദേശം മൂന്ന് മണിക്കൂറുകളോളം മേക്കപ്പിനായി സമയം വേണ്ടിവന്നത്രേ.

 ഷീറോസ്

ഷീറോസ്

ആസിഡ് ആക്രമണത്തിൽ അതിജീവിച്ച പെൺകുട്ടിയുടെ കഥയാണ് ഉയരെ. അതിനാൽ തന്നെ ചിത്രത്തിനു വേണ്ടി മികച്ച തയ്യാറെടുപ്പുകൾ പാർവതിയുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. ആസിഡ് ആക്രണത്തിന് ഇരയായ സ്ത്രീകൾ നടത്തുന്ന ലോകത്തിലെ ആദ്യത്തെ തന്നെ കഫേയാണ് ഷീറോസ്. ആഗ്രയിലെ ഈ കഫെയിലെത്തി അവിടെയുളളവരുമായി താരം നേരിട്ട് സംസാരിച്ചിരുന്നു. ആദ്യകാലങ്ങളിൽ അവർ നേരിട്ട ബുദ്ധിമുട്ടുകളും മറ്റും ചോദിച്ച് മനസ്സിലാക്കുകയും ചെയ്തിരുന്നു.

വൻ താരനിര

വൻ താരനിര

പാർവതിയെ കൂടാതെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. നായികാകേന്ദ്രീകൃതമായ ഉയരെയിൽ യുവതാരങ്ങളായ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവരാണ് നായകന്മാരായി എത്തുന്നത്. ശക്തമായ കഥാപാത്രത്തെയാണ് ഇരുവരും അവതരിപ്പിക്കുന്നത്. പർവതിയുടെ അച്ഛനായി എത്തുന്നത് സിദ്ദിഖാണ്. പ്രതാപ് പോത്തൻ, പ്രേം പ്രകാശ്, സുയുക്ത മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

 പിന്നണിയിലും

പിന്നണിയിലും

സ്ത്രീപ്രാധിനിത്യമുള്ള സിനിമയായ ഉയരെയുടെ പിന്നണിയിവും സ്ത്രീകളാണ്. മലായികൾക്ക് മറക്കാനാവാത്ത നിരവധി ഹിറ്റുകൾ സമ്മാനിച്ച നിർമ്മാതാവ് പിവി ഗംഗാധരന്റെ മക്കളായ ഷഗ്ന വിജിൽ, ഷെർഗ സന്ദീപ്, ഷെനുഗ ജയ് തിലക് എന്നിവർ ചേർന്നാണ് ഉയരെ നിർമ്മിക്കുന്നത്. അന്തരിച്ച സംവിധായകൻ രാജേഷ് പിളളയുടെ അസോസിയേറ്റ് മനു അശോകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാബി -സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X