പൂരത്തിന് എത്തുന്നവർ ഇത് മറക്കരുത്!! 'നറുനീണ്ടി സർബത്ത്' ഇത് തൃശൂരിന്റെ തനത് രുചി....

ജാതിമത വ്യത്യാസമില്ലാതെ മലായാളികൾ തൃശ്ശൂർ പൂരത്തിന് പിന്നാലെയാണ്. കേരള ജനത ഒന്നടങ്കം പൂര ലഹരിയിലാണ്. വർഷത്തിൽ എത്തുന്ന പൂരത്തിനായി ജനങ്ങൾ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. സാമൂഹിക -സാംസ്കാരിക സിനിമ പ്രവർത്തകർ ഒന്നടങ്കം പൂര നഗരിയിലേയ്ക്ക് ഒഴികിയെത്തുകയാണ്. മലയാള സിനിമയിൽ ഒരുപിടി മികച്ച കലാകാരന്മാരെ സമ്മാനിച്ച നഗരം കൂടിയാണ് തൃശ്ശൂർ.

shrikumar menon

ഇപ്പോഴിത പൂരം കാണാനായി തൃശൂരിൽ എത്തുന്ന സുഹൃത്തുക്കൾക്ക് ഒരു ഉപദേശവുമായി സംവിധായകൻ ശ്രീകുമാർ മേനോൻ. നറുനീണ്ടി ജ്യൂസ് കുടിക്കാനാണ് അദ്ദേഹം ഉപദേശിക്കുന്നത്. തൃശൂരിന്റെ തനത് രുചിയാണ് നറുനീണ്ടി സർബത്തെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്കിലൂടെ സർബത്ത് കുടിക്കുന്ന ചിത്രം ഉൾപ്പെടെ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. എല്ലാവർക്കും പൂരവും ആശംസിച്ചിട്ടുണ്ട്.

പൂര തൃശൂരിലൂടെ ഇന്നലെ കൊച്ചിക്ക് പോരുകയായിരുന്നു. ഉച്ചയാണ്, നല്ല ചൂടുണ്ട്.നറുനീണ്ടി സർബത്ത് തൃശൂരിന്റെ തനത് രുചിയാണ്. കാട്ടിലാണ് നറുനീണ്ടി വേരിലുറയ്ക്കുന്നത്. കാട്ടിൽ നിന്നാണ് വേര് ശേഖരിക്കുന്നത്. സത്യത്തിൽ തൃശൂരിൽ നിന്ന്, ആ പുരാതന രുചി ഞാൻ കുടിച്ചിട്ടില്ലായിരുന്നു.
കിഴക്കേ കോട്ട ജംങ്ഷനിൽ ഗംഗേട്ടന്റെ സർബത്ത് ഷോപ്പിൽ കയറി. നറു നീണ്ടി സർബത്ത് മാത്രം നിറച്ച കുപ്പികളാണ് അവിടെ നിറയെ. നല്ല തിരക്കായിരുന്നു ''ഗംഗൻസ് നറു നീണ്ടിയിൽ''. പാലിൽ സർബത്ത് ഒഴിച്ച് മിക്സിയിൽ പതപ്പിച്ച് ഗ്ലാസിൽ പകർന്നു തരും. മാസ്മരികമാണ് രുചി. ഞാൻ നാല് ഗ്ലാസ് കുടിച്ചു. നേർത്ത തണുപ്പോടെ... ഉച്ചയ്ക്ക് പിന്നെ വേറെ ഭക്ഷണം കഴിക്കേണ്ടി വന്നില്ല. ഗംഗേട്ടന് വേറെയും ഷോപ്പുകൾ തൃശൂരിലുണ്ട്. പൂരത്തിനു പോകുന്ന സുഹൃത്തുക്കൾക്ക് നറുനീണ്ടി സർബത്ത് സജസ്റ്റ് ചെയ്യുന്നു- 20 രൂപയേയുള്ളു ഒരു ഗ്ലാസിന്. തയ്യാറാക്കിയ നറുനീണ്ടി സർബത്ത് വാങ്ങി വീട്ടിലും കൊണ്ടു പോകാം. രണ്ട് കുപ്പി ഞാനും വാങ്ങി... എല്ലാവർക്കുംപൂര ആശംസകളെന്നു വികെ ശ്രീകുമാർ മേനോൻ കുറിച്ചു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X