പികെ റോസിയെ കൊന്നു കുഴിച്ചു മൂടിയോ? ആദ്യ നായികയുടെ തിരോധാനത്തെ കുറിച്ച് സംവിധായകന്‍ വിഎ ശ്രീകുമാര്‍

മലയാള സിനിമയിലെ ആദ്യ നായിക പി കെ റോസിയെ കുറിച്ച് അറിയാത്തവരായി ആരുമുണ്ടാവില്ല. വിഗതകുമാരന്‍ എന്ന സിനിമയില്‍ അഭിനയിച്ച് ആദ്യ നായികയായി വന്ന റോസിയെ പിന്നെ അധികമാരും കണ്ടിട്ടില്ല. ഇന്ന് റോസിയുടെ നൂറ്റിയിരുപതാമത്തെ ജന്മവാര്‍ഷികത്തില്‍ നടിയെ ആദരിച്ച് കൊണ്ട് ഗൂഗിളും എത്തിയിരിക്കുകയാണ്.

ഗൂഗിള്‍ ഡൂഡില്‍ റോസിയുടെ ചിത്രം കൊടുത്തതോട് കൂടിയാണ് സിനിമാപ്രേമികളും ഇതേപ്പറ്റി ചര്‍ച്ച തുടങ്ങിയത്. സോഷ്യല്‍ മീഡിയ നിറയെ റോസിയെ കുറിച്ചുള്ള ചെറിയ കുറിപ്പുകളും വീഡിയോസുമൊക്കെ പ്രത്യക്ഷപ്പെട്ട് തുടങ്ങി. ഇതിനിടയില്‍ സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോനും എത്തിയിരിക്കുകയാണ്.

ഇന്നും റോസിയെ കുറിച്ചുള്ള കഥയൊന്നും അറിയില്ലെങ്കിലും അവര്‍ക്ക് എന്താണ് പറ്റിയതെന്ന് അന്വേഷിക്കേണ്ടതില്ലേ എന്ന് ചോദിക്കുകയാണ് സംവിധായകന്‍ ശ്രീകുമാര്‍. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് റോസിയുടെ തിരോധാനത്തിന് പിന്നിലെ കഥയെന്താണെന്ന് അന്വേഷിക്കണമെന്നും സംവിധായകന്‍ പറയുന്നു.

pk-rosy

'പി.കെ റോസി എവിടെയാണ് എന്നറിയില്ല. മലയാളത്തില്‍ ആദ്യമായി സിനിമയില്‍ അഭിനയിച്ചതിന് പികെ റോസിയെ കൊന്നു കുഴിച്ചു മൂടിയോ... പഞ്ചസാരയിട്ട് കത്തിച്ചു കളഞ്ഞോ എന്നറിയില്ല. ഗൂഗിള്‍ റോസിയുടെ 120 വയസ് ഇന്ന് ആഘോഷിച്ചിരിക്കുന്നു.

പി.കെ റോസിക്ക് എന്താണ് സംഭവിച്ചത് എന്നന്വേഷിക്കാന്‍, കണ്ടെത്താനുള്ള കെല്‍പ്പ് നമ്മുടെ പൊലീസ് സംവിധാനത്തിന് ഇന്നുണ്ട്.

പി.കെ റോസിയുടെ ക്രൂരമായ തിരോധാനത്തിന്റെ കുറ്റാന്വേഷണ ഫയല്‍ പൊലീസ് വീണ്ടും തുറക്കണം. ജീവിച്ചിരിപ്പില്ല എന്നുറപ്പാണ്. പക്ഷെ കൊല്ലപ്പെട്ടോ എന്നറിയണമല്ലോ, സിനിമയില്‍ അഭിനയിച്ചതിന്', എന്നുമാണ് വിഎ ശ്രീകുമാര്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

എന്നാല്‍ സംവിധായകന്റെ പോസ്റ്റിന് താഴെ പരിഹസിച്ച് കൊണ്ടും അനുകൂലിച്ച് കൊണ്ടുമുള്ള കമന്റുകള്‍ നിറയുകയാണ്. 'സാര്‍ ഒടിയന് മുന്‍പ് രണ്ടാമൂഴം ചെയ്യുന്നുണ്ടെന്ന് പറഞ്ഞിരുന്നു. അത് കുഴിച്ചു മൂടി. ഒടിയന് ശേഷം മോഹന്‍ലാലിനെ വെച്ചു വേറെ പ്രോജക്റ്റും പറഞ്ഞു. അതിനെ കുറിച്ചും ഇപ്പോള്‍ യാതൊരു തുമ്പുമില്ല. സര്‍ ഇങ്ങനെ ഉള്ള കാര്യങ്ങള്‍ ശ്രദ്ധിക്കതെ എത്രയും പെട്ടന്ന് അടുത്ത സിനിമ നോക്കൂ. ഇവിടെ അങ്ങയെ സ്‌നേഹിക്കുന്ന ഒരുപാട് ആള്‍ക്കാര്‍ കാത്തിരിക്കുകയാണെന്നാണ്', ഒരു ആരാധകന്‍ ശ്രീകുമാറിനോട് പറയുന്നത്.

ദൈവത്തെയോര്‍ത്ത് പികെ റോസിയുടെ തിരോധനത്തെപ്പറ്റി സിനിമ പിടിക്കരുത്. അതും കൂടി സഹിക്കാന്‍ വയ്യാത്ത കൊണ്ടാണ്. സാറിന് ഒരു ത്രില്ലര്‍ സിനിമ ഒരുക്കാനുളള ത്രഡ് ഉണ്ടല്ലോ. ലാലേട്ടനെ നായകനാക്കി ഒരു പടത്തിന് സ്‌കോപ്പുണ്ട്, ഇന്നോ നാളയോ ഈ പേരിലൊരു സിനിമ പ്രഖ്യാപിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നാണ് ആരാധകര്‍ ഒരുപോലെ പറയുന്നത്.

pk-rosy

വിനു എബ്രഹാം എഴുതിയ 'നഷ്ട നായിക' എന്ന നോവല്‍ റോസിയെ കുറിച്ചാണ്. അതില്‍ വളരെ വ്യക്തമായി റോസിയ്ക്ക് എന്ത് സംഭവിച്ചുവെന്ന് പറയുന്നുണ്ട്.അദ്ദേഹത്തിന്റെ വലിയ ഒരു അനേഷ്വണത്തില്‍ കണ്ടത്തിയ കുറെ സത്യങ്ങള്‍ അതിലുണ്ടെന്നാണ് ചിലര്‍ കമന്റിലൂടെ പറയുന്നത്.

ആദ്യ മലയാള സിനിമയായ ജെസി ഡാനിയേലിന്റെ വിഗതകുമാരനിലാണ് റോസി അഭിനയിക്കാനെത്തുന്നത്. നാടകങ്ങളില്‍ അഭിനയിച്ചിരുന്ന റോസി സിനിമയിലേക്ക് വന്നതിന് ശേഷം വലിയ പ്രതിസന്ധിയിലായി. നാട്ടുകാര്‍ അടിച്ചോടിക്കുകയും അധിഷേപിക്കുകയുമൊക്കെ ചെയ്തതോട കൂടി നാട് വിട്ട് പോകേണ്ട അവസ്ഥയായി. പിന്നീട് രാജമ്മ എന്ന പേരിലേക്ക് മാറി തിരിച്ചറിയപ്പെടാതെ ഏതോ നാട്ടില്‍ ജീവിക്കുകയായിരുന്നു.

സവര്‍ണ കഥാപാത്രത്തെ കീഴ്ജാതിക്കാരി അവതരിപ്പിച്ചെന്ന് പറഞ്ഞ് സിനിമ റിലീസ് ചെയ്ത ദിവസം തിരുവനന്തപുരം കാപിറ്റോള്‍ തിയേറ്ററില്‍ നിന്നും റോസിയെ അടിച്ചോടിച്ചിരുന്നു. അന്ന് ഇരുട്ടിലേക്ക് ഓടി മറഞ്ഞ റോസിയുടെ പിന്നീടുള്ള കഥ എന്താണെന്ന് അധികമാര്‍ക്കും അറിയില്ല.

More from Filmibeat

Read more about: v a shrikumar menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X