മമ്മൂക്ക വീണ്ടും പോര്‍ക്കളത്തില്‍! വീര സിനിമകളുടെ ലോകത്തില്‍ മമ്മൂക്ക മഹാപ്രതിഭയാകുന്ന മാമാങ്കം...
മമ്മൂട്ടി ചിത്രം മാമാങ്കത്തിന് എല്ലാവിധ ആശംസകളുമായി സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു. ഇപ്പോഴിതാ ഒടിയന്‍ മൂവിയുടെ സംവിധായകനായ വിഎ ശ്രീകുമാറും മാമാങ്കത്തിന് പിന്തുണ നല്‍കി എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെയാണ് മഹാമാമാങ്കത്തിന് എല്ലാവിധ ഭാവുകങ്ങളും പ്രാര്‍ത്ഥനകളും സംവിധായകന്‍ നേര്‍ന്നിരിക്കുന്നത്.
വി എ ശ്രീകുമാറിന്റെ കുറിപ്പ്
സഞ്ചാരികളായ സഞ്ചാരികളുടെ കപ്പല്‍പ്പായകളുടെ ചിറകിന് ഒരേയൊരു ലക്ഷ്യമുണ്ടായിരുന്ന കാലം- മലബാര്‍! കുരുമുളകിന്റെ എരിവും രുചിയിലും ഭ്രമിച്ച പ്രഭ്വികള്‍ മൂലം സ്വന്തം രാജ്യം തകര്‍ന്നു പോകുമോ എന്നു ഭയപ്പെട്ട രാജ്യങ്ങള്‍. സുഗന്ധ വ്യഞ്ജനങ്ങളുടെ നിധിയറയായി തിരുനാവായ. തിരുനാവയയിലെ മാമാങ്കം ചരിത്രത്തിലെ ആദ്യ ട്രേഡ് ഫെയറാണ്. അവിടെ വീറോടെ ഒരു പോരാട്ടം.

മാമാങ്കം സിനിമ ദൃശ്യവല്‍ക്കരിക്കുന്നത് ലോകത്തെ ത്രില്ലടിപ്പിച്ച ചരിത്രവും പോരാട്ടവുമാണ്. ചന്തുവും പഴശ്ശിയും ഏറ്റുവാങ്ങിയ മമ്മൂക്ക വീണ്ടും പോര്‍ക്കളത്തില്‍. വീര സിനിമകളുടെ ലോകത്തില്‍ മമ്മൂക്ക മഹാപ്രതിഭയാകുന്ന മാമാങ്കമാണിത്. സംവിധായകന്‍ എം. പത്മകുമാര്‍ അദ്ദേഹത്തിന്റെ പ്രതിഭയുടെ വമ്പന്‍ ക്യാന്‍വാസിലാണ് മാമാങ്കം വരയ്ക്കുന്നത്.
മാമാങ്കമാണ് വേണുകുന്നപ്പള്ളി നിര്‍മ്മിച്ചത് അതത്രമാത്രം വലിയ തീരുമാണ്. ബിഗിലും ബിഗായ ബജറ്റ് നല്‍കിയ പ്രൊഡ്യൂസറെ ഓര്‍ക്കുമ്പോള്‍ തിയറ്ററ്റില്‍ പോയി സിനിമ കാണണം. മാമാങ്കം രചിച്ച സജീവ് പിള്ളയെയും ഈ നിമിഷം ഓര്‍ക്കുന്നു. പോരാടുന്ന മനുഷ്യരുടെ കൂടെയാണ് എന്നും ചരിത്രം. മാമാങ്കത്തിലെ പോരാളികളുടെ വീരധീരത ചരിത്രമാകട്ടെ. ഉണ്ണി മുകുന്ദന്‍ സഹോദര തുല്യനാണ്. ആയോധന കലയില്‍ ഉണ്ണിയുടെ ത്രില്ലടിപ്പിക്കുന്ന പ്രാഗത്ഭ്യമാണ് കാണാനാവുക എന്നു തീര്‍ച്ച. മഹാമാമാങ്കത്തിന് എല്ലാവിധ ഭാവുകങ്ങളും പ്രാര്‍ത്ഥനകളും..


Click it and Unblock the Notifications