സിനിമയിൽ എല്ലാം എളുപ്പമാണെന്ന് കരുതി; ഞാൻ അൺകംഫർട്ടബിൾ ആയിരുന്നു; തുറന്ന് പറഞ്ഞ് മേഘ്ന
കർണാടകക്കാരിയാണെങ്കിലും മലയാളികൾക്ക് സുപരിചിതയാണ് നടി മേഘ്ന രാജ്. ബ്യൂട്ടുഫുൾ, യക്ഷിയും ഞാനും, മെമ്മറീസ് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്ത മേഘ്ന രാജ് ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ രംഗത്ത് ശക്തമായ സാന്നിധ്യമായി. സിനിമാ കുടുംബത്തിലാണ് മേഘ്ന രാജ് ജനിച്ച് വളർന്നത്. കന്നഡത്തിലെ അഭിനേതാക്കളായ സുന്ദർ രാജ്, പ്രമീള ജോഷി എന്നിവരാണ് മേഘ്നയുടെ മാതാപിതാക്കൾ.
ബാലതാരമായി അഭിനയത്തിൽ തുടക്കം കുറിച്ച മേഘ്നയ്ക്ക് നായികയായപ്പോൾ നിരവധി അവസരങ്ങൾ ലഭിച്ചു. തമിഴിലും കന്നഡയിലും മലയാളത്തിലും മേഘ്ന ചെയ്ത ആദ്യ സിനിമകളൊന്നും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമാ രംഗത്ത് തുടക്കം കുറിക്കുന്നത്. 2010 ൽ പുറത്തിറങ്ങിയ സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു.

എന്നാൽ സിനിമയിലെ ഗാനരംഗങ്ങളിൽ മേഘ്ന തിളങ്ങി. മലയാളത്തിൽ നടിക്ക് വഴിത്തിരിവാകുന്നത് 2011 ൽ പുറത്തിറങ്ങിയ ബ്യൂട്ടിഫുൾ എന്ന സിനിമയാണ്. മികച്ച വിജയം നേടിയ ബ്യൂട്ടിഫുളിൽ മേഘ്ന ചെയ്ത നായികാ വേഷം ഏവർക്കും ഇഷ്ടമായി. പിന്നീട് കൈ നിറയെ അവസരങ്ങൾ മേഘ്നയെ തേടി സിനിമാ രംഗത്ത് നിന്നും വന്നു.
ഭർത്താവ് ചിരഞ്ജീവി സർജയുടെ മരണത്തിന് ശേഷം അഭിനയ രംഗത്ത് വീണ്ടും സജീവമാകുകയാണ് മേഘ്ന രാജ്. തദ്സമ തദ്ഭവ എന്ന സിനിമയിലൂടെയാണ് നടി തിരിച്ചെത്തുന്നത്. സിനിമയുടെ പ്രൊമോഷന്റെ തിരക്കിലാണ് മേഘ്നയിപ്പോൾ. ഫിലിം കംപാനിയൻ സൗത്തിന് നൽകിയ അഭിമുഖത്തിന്റെ മേഘ്ന രാജ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

സിനിമാ കുടുംബത്തിൽ നിന്ന് വന്നിട്ട് പോലും സിനിമാ ലോകം എന്നാൽ എല്ലാം പെർഫെക്ടായ സ്വർഗീയ സ്ഥലമാണെന്നാണ് ഞാൻ കരുതിയത്. നായികയായാൽ ഇങ്ങനെയായിരിക്കണം എന്നൊക്കെയുള്ള സിനിമാ രംഗത്തെ രീതികൾക്കെതിരെ മുമ്പായിരുന്നെങ്കിൽ ഞാൻ തർക്കിച്ചേനെ. പക്ഷെ ഇന്ന് ഞാൻ സിനിമാ മേഖലയെ മനസിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്തു.
അഭിനയ രംഗത്ത് തുടക്കം കുറിച്ച സമയത്ത് എന്നെ കാണാൻ കൊള്ളില്ലെന്ന് ഞാൻ സ്വയം കരുതി. എനിക്കന്ന് വണ്ണം ഉണ്ടായിരുന്നു. ബോംബെയിൽ നിന്ന് വന്ന നായികമാരെ പോലെ അല്ലായിരുന്നു ഞാൻ. സിനിമാ കുടുംബത്തിൽ നിന്നായതിനാൽ എനിക്കല്ലാം എളുപ്പമാണെന്ന് ഞാൻ കരുതി. പക്ഷെ നെപ്പോട്ടിസം എനിക്ക് ഗുണം ചെയ്തിട്ടില്ല.
അന്ന് ഞാൻ അൺകംഫർട്ടബിൾ ആയിരുന്നു. വസ്ത്രധാരണം, മേക്കപ്പ് തുടങ്ങിയവിലൊക്കെ തനിക്ക് അസ്വസ്ഥത തോന്നിത്തുടങ്ങിയിരുന്നെന്നും മേഘ്ന രാജ് വ്യക്തമാക്കി. പക്ഷെ ഇപ്പോൾ അങ്ങനെയൊരു തോന്നലില്ലെന്നും മേഘ്ന വ്യക്തമാക്കി.
സോഷ്യൽ മീഡിയയുടെ മോശം വശത്തെക്കുറിച്ചും മേഘ്ന സംസാരിച്ചു. ഓർക്കൂട്ടിലൂടെയാണ് സോഷ്യൽ മീഡിയ തരംഗം തുടങ്ങിയത്. അന്ന് സ്വന്തം ഫോട്ടോ പ്രൊഫൈൽ പിക്ചർ ആക്കാൻ പോലും പേടിയായിരുന്നു. പൂമ്പാറ്റയുടേയോ നടൻമാരുടെയോ ഫോട്ടോ വെക്കും. ഇന്ന് സോഷ്യൽ മീഡിയയിലെ കണക്ടിവിറ്റി എന്നത് ബിസിനസാണ്. ഇന്ന് എല്ലാവർക്കും അഭിപ്രായമുണ്ട്.
അഭിപ്രായം പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷെ അത് മറ്റൊരാളുടെ സന്തോഷത്തെയും ജീവിതത്തെയും ബാധിക്കുന്നുണ്ടെന്ന് മേഘ്ന രാജ് ചൂണ്ടിക്കാട്ടി. കുറച്ച് നാളുകൾക്ക് മുമ്പാണ് മേഘ്ന രാജ് സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങിയത്. തന്റെ വിശേഷങ്ങളെല്ലാം നടി ചാനലിലൂടെ പങ്കുവെക്കാറുണ്ട്.


Click it and Unblock the Notifications