For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മീനാക്ഷിയുമായുള്ള സൗഹൃദത്തിന് ഒരു അതിർവരമ്പുണ്ട്; എല്ലാം തുറന്ന് പറയാറുണ്ടോ എന്ന് ചോദിക്കാറുണ്ട്'

  |

  ടെലിവിഷനിൽ നിന്നും സിനിമാ രം​ഗത്തേക്കെത്തി നായിക നടിയായി മാറിയ താരമാണ് നമിത പ്രമോദ്. അന്തരിച്ച സംവിധായകൻ രാജേഷ് പിള്ള ഒരുക്കിയ ട്രാഫിക് എന്ന സിനിമയിലൂടെ ആണ് നമിത പ്രമോദ് അഭിനയ രം​ഗത്തേക്ക് കടക്കുന്നത്. പിന്നീട് പുതിയ തീരങ്ങൾ, സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ചന്ദ്രേട്ടൻ എവിടെയാ, വിക്രമാദിത്യൻ, അടി കപ്യാരേ കൂട്ടമണി തുടങ്ങി നിരവധി സിനിമകളിൽ നമിത നായിക ആയെത്തി.

  രണ്ട് വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ഈശോ എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുകയാണ് നമിത. ജയസൂര്യ നായകനായ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നാദിർഷ ആണ്.

  നമിതയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നടൻ ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷി. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. സിനിമാ ലോകത്ത് നിന്ന് അധികം സുഹൃത്തുക്കൾ മീനാക്ഷിക്കില്ല.

  അതിനാൽ തന്നെ നമിത പ്രമോദുമായി മീനാക്ഷിക്കുള്ള സൗഹൃദം എപ്പോഴും ശ്രദ്ധ നേടാറുണ്ട്. നേരത്തെ മീനാക്ഷിയുമായി സൗഹൃദത്തിലായത് എങ്ങനെയെന്നതിനെക്കുറിച്ച് നമിത പ്രമോദ് സംസാരിച്ചിരുന്നു. സൗണ്ട് തോമ ചെയ്യുന്ന സമയത്ത് മീനാക്ഷിയെ കണ്ടിരുന്നെങ്കിലും വലിയ ജാ‍ഡ ആണെന്നായിരുന്നു കരുതിയത്. എന്നാൽ പിന്നീട് ഒരു വിമാന യാത്രയ്ക്കിടെ ആണ് തങ്ങൾ സുഹൃത്തുക്കൾ ആവുന്നതെന്ന് നമിത പറഞ്ഞു.

  Also Read: വീട്ട് ജോലിയ്ക്ക് പോയിട്ടുണ്ട്, ഒരു രാത്രി ഒന്നും പറയാതെ അവിടെ നിന്നും ഇറങ്ങിയോടി; വെളിപ്പെടുത്തി ഷൈന്‍

  ഇപ്പോഴിതാ മീനാക്ഷിയുമായുള്ള സൗഹൃദത്തെക്കുറിച്ച് ആളുകൾക്കുള്ള ധാരണയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നമിത. ഞങ്ങൾ‌ തമ്മിൽ പരസ്പരം എല്ലാം സംസാരിക്കുമെന്നാണ് പലരും വിചാരിച്ചിരിക്കുന്നതെന്നും എന്നാൽ ബഹുമാനത്തോട് കൂടിയുള്ള ഒരു അതിർവരമ്പ് മീനാക്ഷിയുമായി തനിക്കുണ്ടെന്ന് നമിത പ്രമോദ് വ്യക്തമാക്കി.

  'മീനൂട്ടി എന്റെ സഹോദരിയെ പോലെ അടുത്തു നിൽക്കുന്ന ആളാണ്. പക്ഷെ ഞങ്ങളുടെ ഏറ്റവും വലിയ ​ഗുണമെന്തെന്നാൽ ഞങ്ങളുടെ സൗഹൃദത്തിന് എപ്പോഴും ഒരു അതിർവരമ്പുണ്ട്. അത് ഞാനെന്റെ എല്ലാ സുഹൃത്തുക്കളുമായും വെച്ചിട്ടുണ്ട്. ‌‌പലരും ഞങ്ങൾ വ്യക്തിപരമായ കാര്യങ്ങൾ ഒരുപാട് സംസാരിക്കാറുണ്ടോ എന്ന് ചോദിക്കും'

  'എല്ലാം നമ്മൾക്കറിയാം, തുറന്ന് പറയുന്നു എന്ന് ആളുകൾ കരുതുന്നുണ്ടാവും. സുഹൃത്തുക്കളുമായി വളരെ ആരോ​ഗ്യകരമായ ഒരു അതിർവരമ്പ് എനിക്കുണ്ട്. എല്ലാവർക്കും ഞാൻ ബഹുമാനിക്കുന്ന ഒരു അതിർവരമ്പുണ്ട്. അങ്ങനെ വളരെ മനോഹരമായ ഫ്രണ്ട്ഷിപ്പാണ് ഞാനും മീനൂട്ടിയുമായുള്ളത്,' നമിത പ്രമോദ് പറഞ്ഞു. ജിഞ്ചർ മീഡിയയോടാണ് പ്രതികരണം.

  Also Read: കയ്യിട്ടാൽ പാമ്പ് കടിക്കും, ശിവന്റെയും പാർവതിയുടെയും ചിത്രം മുതൽ ആഫ്രിക്കൻ ചില്ലറ വരെ; വീണയുടെ ബാഗിലുള്ളത്!

  മീനാക്ഷിയോട് ചോദിക്കാനാ​ഗ്രഹിക്കുന്ന കാര്യമെന്തെന്നും നമിത മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത്രയും സാ​ഹചര്യങ്ങൾക്കിടയിൽ എങ്ങനെ ഇത്ര ബോൾഡ് ആവാൻ പഠിച്ചു എന്നാണ് നമിതയ്ക്ക് മീനാക്ഷിയോടുള്ള ചോദ്യം. സിനിമാ താരമല്ലെങ്കിലും ദിലീപിന്റെ മകൾ മീനാക്ഷി എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്.

  സിനിമയിലേക്ക് വരാൻ മീനാക്ഷി ഒരുങ്ങുന്നെന്ന വാർത്തകൾ തെറ്റാണെന്നും നമിത പറഞ്ഞിരുന്നു. ഇത്തരം വാർത്തകളോട് മീനാക്ഷിക്ക് പുച്ഛമാണ്. അവളത് ശ്രദ്ധിക്കാറുപോലുമില്ലെന്നാണ് നമിത പറഞ്ഞത്. അടുത്തിടെ മീനാക്ഷിക്ക് വിവാഹം നടക്കാൻ പോവുന്നെന്ന വാർത്തയും പ്രചരിച്ചിരുന്നു. എന്നാൽ ഇത് തെറ്റാണെന്ന് കഴിഞ്ഞ ദിവസം ദിലീപും വ്യക്തമാക്കി.

  Read more about: meenakshi namitha pramod
  English summary
  V​​​iral: Namitha Pramod Says She Keeps A Boundary In Friendship with Meenakshi; Here Is Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X