ഈ അതിക്രമം നിന്നെ മുറിപ്പെടുത്തുന്നുണ്ടാവും എന്നറിയാം; നടന്‍ കൈലാഷിന് ആശംസകളുമായി സിനിമാക്കാര്‍
കൈലാഷ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രമായ 'മിഷന്‍ സി' യില്‍ നിന്നും പുറത്ത് വന്ന പോസ്റ്റര്‍ വ്യാപകമായ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമായിരുന്നു. താരത്തിന്റെ ലുക്കിനെ പലരും വിമര്‍ശിച്ചതോടെ പിന്തുണയോടെ ആരാധകരും സിനിമാക്കാരുമൊക്കെ വന്നു. ഇപ്പോഴിതാ സംവിധായകന്മാരായ വിഎ ശ്രീകുമാറും അരുണ്‍ ഗോപിയും കൈലാഷിന് പിന്തുണയുമായി എത്തിയിരിക്കുകയാണ്.
'പ്രിയപ്പെട്ട കൈലാഷ്, അഭിനയിക്കുന്ന വേഷത്തിന്റെ പേരില്‍ നേരിടുന്ന സൈബര്‍ ആക്രമണത്തെ പറ്റി അറിഞ്ഞു. പ്രത്യേകതരം മാനസികാവസ്ഥയുള്ള ഒരു ചെറുകൂട്ടമാണ്, മലയാളികളെ മൊത്തത്തില്‍ അപമാനിതരാക്കുന്ന ഇത്തരം അതിക്രമങ്ങള്‍ തുടരുന്നത്. ട്രോള്‍ എന്ന ശക്തമായ മാധ്യമത്തെ ദുരുപയോഗം ചെയ്യുന്ന അക്കൂട്ടരെ പരിഗണിക്കേണ്ടതേയില്ല.

ഒടിയനിലെ 'രവി'യെ കയ്യടക്കത്തോടെ ഭദ്രമാക്കി കയ്യടി നേടിയ കൈലാഷ് എന്ന നടന്റെ ശേഷി ഞാന്‍ തിരിച്ചറിഞ്ഞതാണ്. നടനെന്നതിനൊപ്പം സ്‌നേഹവും കരുതലുമുള്ള ഒരു മനസിനുടമയാണ് നീ എന്നെനിക്കറിയാം. ഈ അതിക്രമം നിന്നെ മുറിപ്പെടുത്തുന്നുണ്ടാവും എന്നുമറിയാം. ഇപ്പോള്‍ ഉണ്ടാകുന്നതിനെക്കാളൊക്കെ വലിയ പ്രതിബന്ധങ്ങളെ മറികടന്നാണ് കൈലാഷ് ഈ നിലയില്‍ മലയാളസിനിമയില്‍ നില്‍ക്കുന്നത്. ആ അതിജീവനത്തിന്റെ കരുത്തൊന്നു മാത്രം മതി, ഈ നിമിഷത്തെയും മറികടക്കാന്‍. കൈലാഷിന് ഐക്യദാര്‍ഢ്യം. ബെസ്റ്റ് ഓഫ് ലക്ക് ടീം മിഷന്‍ സി... എന്ന് വിഎ ശ്രീകുമാര്‍ പറയുന്നു.
സാരി അഴകിൽ സുന്ദരിയായി കീർത്തി സുരേഷ്, കടൽ തീരത്ത് നിന്നുള്ള നടിയുടെ ഫോട്ടോസ് കാണാം
'പ്രിയപ്പെട്ട കൈലാഷിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍. സന്തോഷത്തോടെ അഭിമാനത്തോടെ പങ്കുവെക്കുന്നു. പലര്‍ക്കും ഇതൊക്കെ നേരമ്പോക്കുകള്‍ ആകും. അടച്ചിട്ട മുറിയിലുരുന്നു മറ്റൊരാളെ മുറിപ്പെടുത്താന്‍ പാകത്തില്‍ വാക്കുകള്‍ വെറുതെ സോഷ്യല്‍ മീഡിയയിലെഴുതി വിട്ടാല്‍ ഒരു ദിവസം ആ ചീഞ്ഞ മനോരോഗ മനസ്സിന് ആശ്വാസം കിട്ടുമായിരിക്കും. അതിനപ്പുറമാണ് സിനിമ എന്നത് പലര്‍ക്കും. മനസിലാക്കേണ്ട ഉപദ്രവിക്കാതിരിക്കാനുള്ള മാന്യത കാട്ടണം. അപേക്ഷയാണെന്നും അരുണ്‍ ഗോപിയും പറയുന്നു.


Click it and Unblock the Notifications











