For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവര്‍ പറയട്ടെ! മോഹന്‍ലാലും ആന്‍റണിയും മോശം പറഞ്ഞാല്‍ പണി നിര്‍ത്തുമെന്ന് ശ്രീകുമാര്‍ മേനോന്‍!

  |
  മോഹന്‍ലാലും ആന്‍റണിയും മോശം പറഞ്ഞാല്‍ ഞാൻ പണി നിര്‍ത്തും | filmibeat Malayalam

  റിലീസിന് മുന്‍പ് തന്നെ മികച്ച ഹൈപ്പ് ലഭിച്ച സിനിമകളിലൊന്നാണ് ഒടിയന്‍. പരസ്യ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. റിലീസിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതൊന്നും സിനിമയ്ക്ക് വിലങ്ങുതടിയായിരുന്നില്ല. തമിഴ്, തെലുങ്ക് പതിപ്പുകളും ഇതേ ദിവസം തന്നെ തിയേറ്ററുകളിലേക്കെത്തിയിരുന്നു. പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്‌നും മോഹന്‍ലാലും ഒരുമിച്ചെത്തിയത് ഒടിയന് വേണ്ടിയായിരുന്നു. വില്ലന് ശേഷം വീണ്ടും മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യര്‍ എത്തിയിരിക്കുകയാണ്. ഇരുവരും തമ്മിലുള്ള മികച്ച കെമിസ്ട്രിയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. എന്നാല്‍ പതിവ് പോലെ നെഗറ്റീവ് കമന്‍സും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

  ഒടിയനോട് ആര്‍ക്കാണിത്ര വിരോധം? റിലീസ് ദിവസത്തിലെ ദ്രോഹം കടുത്തുപോയി! ഹൈക്കോടതി നിര്‍ദേശം ലംഘിച്ചു?

  നവഗാത സംവിധായകനെന്ന നിലയില്‍ ശ്രീകുമാര്‍ മേനോന്‍ മോശമാക്കിയില്ലെന്നും സിനിമയെക്കുറിച്ചുള്ള മുന്‍ധാരണകളാണ് പലര്‍ക്കും വിനയായി മാറിയതെന്നും പ്രേക്ഷകര്‍ പറയുന്നു. യാതൊരുവിധ മുന്‍വിധികളുമില്ലാതെ തിയേറ്ററുകളിലേക്കെത്തുന്നവരെ നിരാശപ്പെടുത്തുന്ന തരത്തിലുള്ള ഒന്നും സിനിമയിലല്ല ഇതെന്നാണ് ഒരുവിഭാഗം പറയുന്നത്. എന്നാല്‍ മോഹന്‍ലാലിന്റെ അമാനുഷിക പ്രകടനവും മറ്റും പ്രതീക്ഷിച്ചെത്തിയവരാവട്ടെ സിനിമയെ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നാണ് പറയുന്നത്. നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ തകരുന്ന സിനിമയല്ല ഇതെന്നും അദ്ദേഹം പറയുന്നു. സിനിമ ഇറങ്ങിയതിന് ശേഷമുള്ള പ്രതികരണത്തെക്കുറിച്ചും നെഗറ്റീവ് കമന്റുകളെക്കുറിച്ചുമൊക്കെ സംവിധായകന്‍ പറഞ്ഞത് എന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ. മീറ്റ് ദി എഡിറ്റേഴ്‌സില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു അദ്ദേഹം ഇതേക്കുറിച്ചുള്ള കാര്യങ്ങള്‍ പങ്കുവെച്ചത്.

  ഒടിയന്‍റെ നെഗറ്റീവ് പ്രതികരണത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത്? കാണൂ!

  നേരത്തെ സെറ്റ് ചെയ്ത് വെച്ചിരുന്നു

  നേരത്തെ സെറ്റ് ചെയ്ത് വെച്ചിരുന്നു

  ഒരാള്‍ ജയിച്ച് കാണുന്നതിനും അപ്പുറത്ത് എങ്ങനെ അയാള പരാജയപ്പെടുത്താമെന്നാണ് പവരും ചിന്തിക്കുന്നത്. തന്നെ വ്യക്തിപരമായി ആക്രമിക്കുന്ന പ്രവണത തുടങ്ങിയിട്ട് നാളുകളേറെയായി. ഇക്കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഒടിയന്‍ റിലീസ് ചെയ്ത് കഴിഞ്ഞാല്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുമെന്നും ഭയങ്കരമായി ക്രൂശിക്കപ്പെടുമൊന്നുമൊക്കെ നേരത്തെ അറിയാമായിരുന്നു. അതിനാല്‍ത്തന്നെ ഇതിനെ എങ്ങനെ നേരിടാമെന്നും അതിന് വേണ്ട കാര്യങ്ങളുമൊക്കെ സെറ്റ് ചെയ്ത് വെച്ചിരുന്നു.

  മോഹന്‍ലാലിന്റെ കരിയറിലെ മികച്ച സിനിമ

  മോഹന്‍ലാലിന്റെ കരിയറിലെ മികച്ച സിനിമ

  മോഹന്‍ലാലിന്റെ സിനിമാജീവിതത്തിലെ ദുരന്ത ചിത്രങ്ങളിലൊന്നായി ഇതിനെ വിശേഷിപ്പിക്കുകയും അത്തരത്തിലുള്ള പ്രചാരണം സോഷ്യല്‍ മീഡിയയിലൂടെ നടത്തുകയും ചെയ്താല്‍ അതിനെ എങ്ങനെ മറികടക്കാമെന്നും അദ്ദേഹം പറയുന്നു. അങ്ങനെ എഴുതിയ ആളുടെ കാലില്‍ വീഴലല്ല മറിച്ച് മോഹന്‍ലാലിന്റെ കരിയറിലെ മികച്ച സിനിമയാണ് ഇതെന്ന് പറഞ്ഞ് ഫലിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്തിനാണ് നില്‍ക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. അത്തരം പ്രവണതകള്‍ വിജയിച്ച് തുടങ്ങിയാല്‍ പിന്നെ സിനിമയില്‍ തുടരുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം പറയുന്നു. പരിതപിക്കുകയല്ല കാര്യങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് താന്‍ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.

  മോഹന്‍ലാലിന്റെ പ്രതികരണം

  മോഹന്‍ലാലിന്റെ പ്രതികരണം

  മോഹന്‍ലാല്‍ ഇത്തരം കാര്യങ്ങളെക്കുറിച്ചൊന്നും ശ്രദ്ധിച്ചിട്ടില്ല, അദ്ദേഹത്തിനരറിയാമല്ലോ, എന്താണ് ചെയ്ത് വെച്ചിട്ടുള്ളതെന്ന്. അദ്ദേഹത്തിന് എല്ലാത്തിനെക്കുറിച്ചും കൃത്യമായ ബോധ്യമുണ്ട്. അദ്ദേഹത്തിനെ സംബന്ധിച്ചിടത്തോളം ഇതേക്കുറിച്ച് ശ്രദ്ധിക്കുകയോ മറുപടി നല്‍കുകയോ ചെയ്യേണ്ട ആവശ്യമില്ലെന്നും സംവിധായകന്‍ ചൂണ്ടിക്കാണിക്കുന്നു. കഥാപാത്രത്തിന് അങ്ങേയറ്റം പൂര്‍ണ്ണത നല്‍കിയിട്ടുണ്ട് അദ്ദേഹം.തന്നെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം എന്നും അദ്ദേഹം നല്‍കാറുണ്ട്.

  പറ്റുമെന്നറിഞ്ഞ് വന്നതാണ്

  പറ്റുമെന്നറിഞ്ഞ് വന്നതാണ്

  രണ്ട് വര്‍ഷമായി പരസ്യത്തില്‍ നിന്നും ഇടവേളയെടുത്ത് വന്നതില്‍ പശ്ചാത്താപമില്ല. നെഗറ്റീവ് കമന്‍സ് കേട്ട് വീട്ടിലിരിക്കാനും പോവുന്നില്ലെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു. തന്‍രെ റിസര്‍ച്ച് ടീം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. മോഹന്‍ലാലും മഞ്ജു വാര്യര്‍ക്കും ശത്രുക്കളുള്ളതായി തോന്നുന്നില്ല. തന്നെ ഫോക്കസ് ചെയ്താണ് ഈ പ്രചാരണങ്ങളെല്ലാം. ഒരു പ്ലാന്‍ഡ് അറ്റാക്ക് ഇതിന് പിന്നിലുണ്ടാവാം.

  ദിലീപ് പക്ഷത്തിന്റെ എതിര്‍പ്പാണോ കാരണം?

  ദിലീപ് പക്ഷത്തിന്റെ എതിര്‍പ്പാണോ കാരണം?

  സിനിമയിലെ ദിലീപ് പക്ഷത്തിന്റെ എതിര്‍പ്പാണോ ചിത്രത്തിനെതിരെയുള്ള ആക്രമണങ്ങള്‍ക്ക് കാരണമെന്ന് ചോദിച്ചപ്പോള്‍ അങ്ങനെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ കഴിവുള്ളയാളാണോ മോഹന്‍ലാല്‍, മലയാള സിനിമയില്‍ മികച്ച സ്വീകാര്യതയും പിന്തുണയുമായി നില്‍ക്കുന്ന താരമാണ് ലാലേട്ടന്‍. അദ്ദേഹത്തിന്റെ സിനിമയെ തോല്‍പ്പിക്കാന്‍ അത്തരത്തിലൊരു നിലപാട് എടുത്ത് ദിലീപ് പരസ്യമായി വരുമോയെന്നും മോഹന്‍ലാലിനെ ആ തരത്തില്‍ തകര്‍ക്കാന്‍ കെല്‍പ്പുള്ള ആരും ഇവിടെയില്ലെന്നും അദ്ദേഹം പറയുന്നു.

  തന്നെ ഭയപ്പെടേണ്ട കാര്യമില്ല

  തന്നെ ഭയപ്പെടേണ്ട കാര്യമില്ല

  നവാഗത സംവിധായകനെന്ന നിലയില്‍ തന്റെ വളര്‍ച്ച തടയേണ്ട ഒരു കാര്യവുമില്ല, നാളെ മറ്റന്നാള്‍ താന്‍ വീണ്ടും പരസ്യമേഖലയിലേക്ക് തന്നെ തിരിച്ചുപോവുമെന്നും തന്റെ ക്ലൈന്‍സ് കാത്തിരിക്കുന്നുണ്ടെന്നും നിരവധി അസൈന്‍മെന്‍സ് പൂര്‍ത്തിയാക്കാനുണ്ടെന്നും അദ്ദേഹം പറയുന്നു. അതൊക്കെ കഴിഞ്ഞ് രണ്ടാമൂഴത്തിന്റെ വര്‍ക്കുകളിലേക്ക് കടക്കാനുണ്ട്. തന്റെ ഭാവി പദ്ധതികളെക്കുറിച്ച് ഇതുവരെ തുറന്നുപറഞ്ഞിട്ട് പോലുമില്ല, അതിനാല്‍ത്തന്നെ തന്നെ ഭയക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറയുന്നു.

  മോഹന്‍ലാലും ആന്റണിയും പറയട്ടെ

  മോഹന്‍ലാലും ആന്റണിയും പറയട്ടെ

  താന്‍ വളരെ മോശം കാര്യമാണ് ചെയ്ത് വെച്ചിരുന്നതെന്ന് മോഹന്‍ലാലോ ആന്റണി പെരുമ്പാവൂരോ പറഞ്ഞാല്‍ താന്‍ സിനിമയില്‍ നിന്നും പിന്‍വാങ്ങുമെന്നും അദ്ദേഹം പറയുന്നു. പോസിറ്റീവ് കമന്റ് പറയുന്നവര്‍ക്ക് തന്നെ വിമര്‍ശിക്കാനുള്ള അര്‍ഹതയുമുണ്ട്. പ്രേക്ഷകനെന്ന നിലയില്‍ താന്‍ ഇമാജിന്‍ ചെയ്ത പോലൊരു സംഭവം വന്നില്ലെന്ന് വെച്ച് അത് കേട്ടാണോ കരിയര്‍ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നു.

  English summary
  VA Shrikumar Menon about Mohanlal's support
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X