ഭാഗ്യവാനാണ് ഞാന്‍, സച്ചിനോടൊപ്പം കുറെ സൗഭാഗ്യങ്ങളുടെ നീണ്ട നിര എന്റെ ജീവിതത്തിലുണ്ടെന്ന് ശ്രീകുമാര്‍
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദൈവം, ക്രിക്കറ്റ് ഇതിഹാസം തുടങ്ങി സച്ചിന്‍ തെണ്ടുൽക്കറിനെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ ഒരുപാടാണ്. സച്ചിന്റെ പിറന്നാളാണിന്ന്. 1973 ഏപ്രില്‍ 24 നായിരുന്നു സച്ചിന്‍ ജനിക്കുന്നത്. ഇന്ന് 47-ാം പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിന് ആശംസകളുമായി ആരാധകരവൃന്ദങ്ങളെത്തി. കൊറോണ വൈറസിന്റെ ഭീതി നില നില്‍ക്കുമ്പോഴും ഇന്ത്യയില്‍ ഏറ്റവുമധികം ആഘോഷിച്ച ജന്മദിനങ്ങളില്‍ ഒന്നായിരിക്കും ഇത്.
മലയാളത്തില്‍ പ്രമുഖ താരങ്ങളടക്കം ഒരുപാട് പേരാണ് സച്ചിന് ആശംസകളുമായി എത്തിയത്. കുഞ്ചാക്കോ ബോബന്‍ മകന്‍ ഇസയുടെ ആശംസകളായിരുന്നു പങ്കുവെച്ചിരുന്നത്. കൂട്ടത്തില്‍ സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോനും സച്ചിന് ആശംസകള്‍ പങ്കുവെച്ച് കൊണ്ടെത്തിയിരിക്കുകയാണ്.

സച്ചിനുമായി അടുത്ത സൗഹൃദമുള്ള വ്യക്തികളില്‍ ഒരാളാണ് വിഎ ശ്രീകുമാര്‍ മേനോന്‍. സച്ചിനൊപ്പം നിരവധി പരസ്യ ചിത്രങ്ങള്‍ സംവിധാനം ചെയ്യാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. സച്ചിനെ ഫീല്‍ഡില്‍ കാണുന്നതിനെക്കാള്‍ പതിന്മടങ്ങ് അത്ഭുതമാണ് അടുത്ത് നിന്ന് കാണുമ്പോഴെന്നും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവുമാക്കെ സംവിധായകന്‍ പങ്കുവെച്ചിരിക്കുകയാണ്.
സൗഹൃദങ്ങളെ ബലപ്പെടുത്തി ഇനിയും നമ്മുടെ ബന്ധം തുടരട്ടെ എന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിനൊപ്പം സച്ചിനൊപ്പം പ്രവര്‍ത്തിച്ച ഒരു പരസ്യ ചിത്രവും ശ്രീകുമാര്‍ പങ്കുവെച്ചിരുന്നു. ഇതിന് താഴെ സച്ചിന് ആശംസകള്‍ അറിയിച്ച് കൊണ്ട് ആരാധകരും എത്തി കൊണ്ടിരിക്കുകയാണ്.

വിഎ ശ്രീകുമാര്‍ പറയുന്നതിങ്ങനെ
ഇന്ന് ക്രിക്കറ്റിലെ ദൈവത്തിന്റെ പിറന്നാളാണ്. വ്യക്തിപരമായി സച്ചിനോട് വളരെ നല്ലൊരു അടുപ്പം നേടാന്‍ കഴിഞ്ഞ ഭാഗ്യവാനാണ് ഞാന്‍. സച്ചിനോടൊപ്പം കുറെ യാത്രകള്‍ ചെയ്യാന്‍ കഴിയുക, അദ്ദേഹത്തെ സംവിധാനം ചെയ്യാന്‍ കഴിയുക- ഇങ്ങനെ കുറെ സൗഭാഗ്യങ്ങളുടെ നീണ്ട നിര എന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. കേരള ബ്‌ളാസ്റ്റര്‍സിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും കൂടുതല്‍ അടുത്തറിയാന്‍ കഴിഞ്ഞു.
ഫീല്‍ഡില്‍ കാണുന്നതിനേക്കാള്‍ പതിന്മടങ്ങു അത്ഭുതമാണ് അടുത്തു നിന്ന് കാണാന്‍ കഴിയുന്ന സച്ചിന്‍. അദ്ദേഹത്തിന് സര്‍വ്വ ഐശ്വര്യങ്ങളും ഈ പിറന്നാള്‍ ദിനത്തില്‍ നേരുന്നു. ആസ്റ്റര്‍ ഫാര്‍മസിക്കും പ്രൈം മെറിഡിയന് വേണ്ടിയും എന്റെ സംവിധാനത്തില്‍ സച്ചിന്‍ അഭിനയിച്ച ഫിലിമുകളില്‍ ചിലത് ഇവിടെ പങ്കുവയ്ക്കുകയാണ്. സൗഹൃദങ്ങളെ ബലപ്പെടുത്തി ഇനിയും നമ്മുടെ ബന്ധം തുടരട്ടെ എന്നാണ് പ്രാര്‍ത്ഥന.. അങ്ങേയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍
ശ്രീകുമാർ മേനോൻ്റെ പോസ്റ്റ്


Click it and Unblock the Notifications











