ഒടിയന്‍ വിവാദമാണോ? മഞ്ജു വാര്യര്‍ക്കെതിരെ പരിഹാസവുമായി സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍!!
മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ സാധിക്കാതെ പോയിരുന്നു. ബിഗ് ബജറ്റിലൊരുക്കിയ സിനിമയ്ക്ക് റിലീസ് ദിവസം ലഭിച്ച നെഗറ്റീവ് റിവ്യൂ ആയിരുന്നു തിരിച്ചടിയായത്. എന്നാല്‍ റിലീസിന് മുന്‍പ് മുടക്ക് മുതലിന്റെ ഇരട്ടി വിതരണാവകാശങ്ങളില്‍ നിന്നും മറ്റുമായി ഒടിയന്‍ സ്വന്തമാക്കിയിരുന്നു.
റിലീസ് ദിവസം ലഭിച്ച നെഗറ്റീവ് റിവ്യൂ ആയിരുന്നു സിനിമയ്ക്ക് വില്ലനായി മാറിയത്. പിന്നീടുള്ള ദിവസങ്ങളില്‍ പ്രേക്ഷകരുടെ അഭിപ്രായം മാറിയെങ്കിലും വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിച്ചിരുന്നില്ല. അതേ സമയം സിനിമയ്ക്ക് പ്രമോഷന്‍ ഒന്നും നല്‍കാതിരുന്ന മഞ്ജു വാര്യര്‍ക്കെതിരെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എത്തിയിരുന്നു. ഇപ്പോഴിതാ ട്വിറ്റര്‍ വഴി വീണ്ടും മഞ്ജുവിനെ പരിഹസിച്ചെത്തിയിരിക്കുകയാണ് സംവിധായകന്‍.

ഒടിയന്റെ പരാജയം
വമ്പന്‍ പ്രതീക്ഷകളുമായി ഒരുക്കിയ സിനിമയായിരുന്നു ഒടിയന്‍. സിനിമയുടെ പ്രഖ്യാപനം വന്നപ്പോള്‍ മുതല്‍ സിനിമാപ്രേമികളും മോഹന്‍ലാല്‍ ആരാധകരും കാത്തിരിപ്പിലായിരുന്നു. പ്രമുഖ പരസ്യ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒടിയന്‍. ബിഗ് ബജറ്റിലൊരുക്കിയ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു നിര്‍മ്മിച്ചത്. മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യരായിരുന്നു ചിത്രത്തിലെ നായിക. ഡിസംബര്‍ പതിനാലിന് ക്രിസ്തുമസിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ സിനിമയ്‌ക്കെതിരെ കുപ്രചരണങ്ങളായിരുന്നു നടന്നത്.

നെഗറ്റീവ് റിവ്യൂസ്
ഒടിയന്‍ സിനിമയ്‌ക്കെതിരെ ആസൂത്രിതമായ പ്രചരണം നടക്കുന്നുണ്ടെന്ന് സംവിധായകനും മറ്റ് അണിയറ പ്രവര്‍ത്തകരും ആരോപിച്ചിരുന്നു. ഇതിനെതിരെ മഞ്ജു വാര്യര്‍ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ രംഗത്തെത്തിയിരുന്നു. മഞ്ജു വാര്യരുടെ സിനിമയിലേക്കുള്ള മടക്കത്തിന് കാരണക്കാരനായത് കൊണ്ടാണ് ഇതെന്നും ശ്രീകുമാര്‍ മേനോന്‍ ചാനല്‍ ചര്‍ച്ചകളില്‍ ആവശ്യപ്പെട്ടിരുന്നു. മഞ്ജു വാര്യര്‍ മൗനം വെടിയണമെന്ന് ശ്രീകുമാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും മഞ്ജു കൂടുതല്‍ പ്രതികരണവുമായി എത്തിയിരുന്നില്ല.

മഞ്ജു വാര്യര്‍ക്കെതിരെ വലിയ ആരോപണങ്ങള്‍
ഒടിയനെതിരെയുള്ള സൈബര്‍ വിവാദങ്ങള്‍ക്കെതിരെ മഞ്ജു പ്രതികരിക്കാതെ വന്നപ്പോള്‍ നടിയ്‌ക്കെതിരെ വലിയ ആരോപണങ്ങളായിരുന്നു ഉന്നയിക്കെപ്പെട്ടിരുന്നത്. ഒടുവില്‍ ഫേസ്ബുക്കിലൂടെ ഒടിയനെ സ്വീകരിച്ചവര്‍ക്കും ട്രോളന്മാര്‍ക്കുമെല്ലാം നന്ദി പറഞ്ഞ് മഞ്ജുവും രംഗത്ത് എത്തിയിരുന്നു. എങ്കിലും ഒടിയനെതിരെ നടക്കുന്ന കുപ്രചരണങ്ങളെ കുറിച്ചൊന്നും നടി സൂചിപ്പിച്ചിരുന്നില്ല. ആപത്ത് ഘട്ടങ്ങളില്‍ മഞ്ജു കൈവിട്ട് കളയുന്നു എന്നായിരുന്നു പ്രധാന ആരോപണം.

മൂത്തോന്റെ ടീസര്‍
വീണ്ടും മഞ്ജു വാര്യര്‍ക്കെതിരെ പരിഹാസവുമായി എത്തിയിരിക്കുകയാണ് വിഎ ശ്രീകുമാര്‍ മേനോന്‍. മഞ്ജുവിന്റെ ഉറ്റ സുഹൃത്തായ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട അറിയിപ്പ് വീഡിയോ ട്വിറ്റര്‍ വഴി മഞ്ജു വാര്യരും ഷെയര്‍ ചെയ്തിരുന്നു. ഗീതു, നിവിന്‍, രാജീവ്, എന്നിവര്‍ക്കും മൂത്തോന്റെ മുഴുവന്‍ ടീം അംഗങ്ങള്‍ക്കും എല്ലാവിധ ആശംസകളും അറിയിക്കുകയാണെന്നും സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നുമായിരുന്നു വീഡിയോ പങ്കുവെച്ച് കൊണ്ട് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നത്.

പരിഹസാവുമായി സംവിധായകന്‍
മഞ്ജു വാര്യര്‍ ഷെയര്‍ ചെയ്ത മൂത്തോന്റെ വീഡിയോയ്ക്ക് താഴെ പരിഹാസ കമന്റുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍. 'ഇത്തരത്തിലുള്ള പിന്തുണയാണ് നിങ്ങളെ പോലെയുള്ള സൂപ്പര്‍സ്റ്റാറുകളില്‍ നിന്നും സിനിമാ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കും മുന്നേറ്റത്തിനും ആവശ്യം. നന്നായിട്ടുണ്ട്' എന്നുമായിരുന്നു മഞ്ജുവിന്റെ പോസ്റ്റിന് താഴെ വിഎ ശ്രീകുമാര്‍ മേനോന്‍ കമന്റ് കൊടുത്തിരിക്കുന്നത്.

പ്രശ്‌നങ്ങള്‍ ഇതാണോ?
വിഎ ശ്രീകുമാര്‍ മേനോനും മഞ്ജുവിനും ഇടയില്‍ മറ്റ് പല പ്രശ്‌നങ്ങളുണ്ടെന്നും ചിലര്‍ ആരോപിച്ചിരുന്നു. പരസ്യ ചിത്രത്തില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ട പണമിടപാടാണ് രണ്ടുപേര്‍ക്കുമിടയില്‍ ഭിന്നതയ്ക്ക് കാരണമായതെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യ മങ്ങള്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. തനിക്ക് ലഭിക്കാനുള്ള 60 ലക്ഷത്തിന്റെ പേരില്‍ മഞ്ജു ശ്രീകുമാര്‍ മേനോന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതിലെന്തെങ്കിലും സത്യാവസ്ഥ ഉണ്ടോ എന്ന കാര്യത്തെ കുറിച്ച് യാതൊരു വ്യക്തതയും ഇനിയും വന്നിട്ടില്ല.


Click it and Unblock the Notifications