For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മെസ്സി ആരാധകനായ ഒടിയന്‍ സംവിധായകന് ഷെയര്‍ ചെയ്യാന്‍ ഇതല്ലാതെ വേറെന്തു വേണം!

  |

  മോഹന്‍ലാലിനെ നായകനാക്കി പരസ്യ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഒടിയന്‍. ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒടിയനെ കുറിച്ചുള്ള വിശേഷങ്ങള്‍ അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

  എന്നാലിപ്പോള്‍ ലോകം മുഴുവന്‍ ഫുട്‌ബോള്‍ മാമാങ്കത്തെ കുറിച്ച് പറയുമ്പോള്‍ വിഎ ശ്രീകുമാര്‍ മേനോനും ഫുട്‌ബോള്‍ ആവേശത്തിലാണ്. ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ സംവിധായകന്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ശ്രീകുമാര്‍ മേനോന്റെ പോസ്റ്റ് അതിവേഗം തന്നെ വൈറലാവുകയും ചെയ്തിരിക്കുകയാണ്.

   ശ്രീകുമാര്‍ മേനോന്‍ പറയുന്നതിങ്ങനെ...

  ശ്രീകുമാര്‍ മേനോന്‍ പറയുന്നതിങ്ങനെ...

  വാശിയേറിയ ഫുട്‌ബോള്‍ ആവേശമാണ് നാട് മുഴുവന്‍. എങ്ങ് നോക്കിയാലും ഫ്‌ളക്‌സുകളും ബോര്‍ഡുകളും കൊടികളും തോരണങ്ങളും മാത്രം. കോളേജ് കാലം മുതല്‍ ഞാന്‍ കടുത്ത മറഡോണ ഫാനായിരുന്നു.1986 ലെ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഡീഗോ മറഡോണ എന്ന പത്താം നമ്പര്‍ താരത്തിന്റെ 'ഗോള്‍ ഓഫ് ദി സെഞ്ച്വറി' ഇന്നും കണ്ണില്‍ നിന്നും മായാത്ത കാഴ്ച്ചയാണ്.

   ലയണല്‍ മെസ്സിയോടുള്ള ആരാധന

  ലയണല്‍ മെസ്സിയോടുള്ള ആരാധന

  പിന്നീട് ആ ആരാധന പതുക്കെ ലയണല്‍ മെസ്സി എന്ന ഇതിഹാസ താരത്തിലേക്ക് മാറി. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമായി ഏറെ തവണ താരതമ്യം ചെയ്യപ്പെട്ടിട്ടുള്ള മെസ്സിയുടെ ഫിനിഷിങ്ങും പൊസിഷനിങ്ങുമെല്ലാം ഏതൊരു ഫുട്‌ബോള്‍ പ്രേമിയേയും ആകര്‍ഷിക്കുന്നയൊന്നാണ്. ഇത്തവണത്തെ ഫുട്‌ബോള്‍ ആവേശം അതിന്റെ പാരമ്യത്തില്‍ നില്‍ക്കുമ്പോളാണ് ചില ഒടിയന്‍ ആരാധകര്‍ ചെയ്ത ഈ വീഡിയോ കാണാന്‍ ഇടയായത്. ഒടിയന്‍ ടീസറില്‍ മെസ്സിയെ താരമാക്കിയിറക്കിയ ആവേശം കൊള്ളിക്കുന്ന ഒരു ചെറു വീഡിയോ. മെസ്സി ആരാധകനായ ഒടിയന്‍ സംവിധായകന് ഷെയര്‍ ചെയ്യാന്‍ വേറെന്തു വേണം!

   ഒടിയന്‍

  ഒടിയന്‍

  മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ഫാന്റസി ചിത്രമാണ് ഒടിയന്‍. ഒടിവിദ്യ പ്രയോഗിക്കുന്ന ഒടിയന്‍ മാണിക്യനുമായി താരരാജാവ് മൂന്ന് ഗെറ്റപ്പുകളിലാണ് എത്തുന്നത്. സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ ശരീരഭാരം കുറച്ചത് വലിയ വാര്‍ത്തയായിരുന്നു. പതിനേട്ട് കിലോയോളമായിരുന്നു മോഹന്‍ലാല്‍ കുറച്ചത്. മഞ്ജു വാര്യരാണ് നായിക. പ്രകാശ് രാജ്, നരേന്‍, ഇന്നസെന്റ്, നന്ദു, കൈലേഷ് തുടങ്ങി വന്‍താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്.

  ഹിറ്റായ ടീസര്‍

  ഹിറ്റായ ടീസര്‍

  സിനിമയെ കുറിച്ച് പ്രതീക്ഷകള്‍ ഒരുപാട് ഉണ്ടായിരുന്നെങ്കിലും അതിനെല്ലാം ശക്തി നല്‍കിയത് പുറത്ത് വന്ന ടീസര്‍ ആയിരുന്നു. ചെറുപ്പക്കാരന്റെ ലുക്കിലുള്ള മോഹന്‍ലാല്‍ ആയിരുന്നു ടീസറില്‍ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ അതിനും ഒരു ഫാന്‍ മെയിഡ് ടീസര്‍ വന്നിരുന്നു. സിനിമയുടെ ടീസറിലുണ്ടായിരുന്ന ഡയലോഗുകള്‍ ചേര്‍ത്താണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.

  ബിഗ് റിലീസ്

  ബിഗ് റിലീസ്

  ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മിക്കുന്നത്. മാത്രമല്ല കേരളത്തില്‍ ബിഗ് റിലീസായി തന്നെയാണ് ഒടിയന്‍ പ്രദര്‍ശനത്തിനെത്തുന്നത്. 400 ഓളം തിയറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത നൂറ് കോടി ചിത്രം ഒടിയന്‍ ആയിരിക്കുമെന്ന സൂചനകളുമായിട്ടാണ് സിനിമ വരുന്നത്.

  English summary
  VA Shrikumar Menon shared a post about Messi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X