ശോഭന, പാര്‍വതി, കാര്‍ത്തിക, ആനി, യഥാര്‍ത്ഥ ലേഡി സൂപ്പര്‍ സ്റ്റാറുകളെ സമ്മാനിച്ച സംവിധായകന്‍
നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നിങ്ങനെ ബാലചന്ദ്ര മേനോനെ വിശേഷിപ്പിക്കാന്‍ ഒത്തിരി ഘടകങ്ങളുണ്ട്. വര്‍ഷങ്ങളായി മലയാളക്കരയ്ക്ക് ഹിറ്റ് സിനിമകള്‍ സമ്മാനിച്ച അതുല്യ കലാകാരനായ ബാലചന്ദ്ര മേനോന്‍ ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്. താരത്തിന് ആശംസകള്‍ അറിയിച്ച് കൊണ്ട് ഫേസ്ബുക്കിലൂടെ സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ കുറിപ്പെഴുതിയിരിക്കുകയാണ്.
'സിനിമയുടെ സമസ്ത മേഖലയിലും തന്റെ കയ്യൊപ്പു പതിപ്പിച്ച ഒരു യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാര്‍. ബാലചന്ദ്ര മേനോന്റെ സിനിമയില്‍ അഭിനയിച്ചാല്‍ മാത്രമേ സൂപ്പര്‍ സ്റ്റാര്‍ പദവി ലഭിക്കൂ എന്ന് നമ്മുടെ താരങ്ങള്‍ ഒരു കാലത്തു വിശ്വസിച്ചിരുന്നു. ശോഭന, പാര്‍വതി, കാര്‍ത്തിക, ആനി... മലയാളത്തിന്റെ യഥാര്‍ത്ഥ ലേഡി സൂപ്പര്‍ സ്റ്റാറുകളെ സമ്മാനിക്കാനായതും ഇദ്ദേഹത്തിന് തന്നെ.

ഒരു 'ബാലചന്ദ്ര മേനോന്‍ സിനിമ എങ്ങനെയായിരിക്കും എന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയുമായിരുന്നില്ല. അദ്ദേഹത്തിന്റെ സിനിമകളില്‍ ഞാന്‍ ആദ്യമായി കാണുന്നത് കലിക എന്ന ഹൊറര്‍ ചിത്രമാണ്. ഇതേ മനുഷ്യനാണ് 'ഏപ്രില്‍ 18' എന്ന ഏറ്റവും മനോഹരമായ ഒരു ചിത്രം ഒരുക്കിയതും. ഇദ്ദേഹത്തെ ആദരിക്കുന്നതിനു എനിക്ക് ഈ വരികള്‍ മതിയാകില്ല. ജന്മദിനാശംസകള്‍ ചേട്ടാ, നിങ്ങള്‍ മലയാള സിനിമയുടെ ഒരു സുപ്രധാന ഏടാണ്'.


Click it and Unblock the Notifications











