അസാന്നിധ്യത്തിലും സാന്നിധ്യമാകാന്‍ കഴിയുന്ന ഒരേയൊരാള്‍ ജഗതി ചേട്ടനാണ്, ആശംസയുമായി ശ്രീകുമാര്‍
ഹാസ്യാസാമ്രാട്ട് ജഗതി ശ്രീകുമാര്‍ തന്റെ 69-ാം പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ആശംസാപ്രവാഹമാണ്. മകള്‍ ശ്രീലക്ഷ്മി അടക്കമുള്ളവര്‍ അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരുന്നു. ഒപ്പം സംവിധായകന്‍ വിഎ ശ്രീകുമാറുമുണ്ട്. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് അദ്ദേഹം ജഗതിയ്ക്ക് പിറന്നാള്‍ സന്ദേശം അയച്ചത്.
'അസാന്നിധ്യത്തിലും സാന്നിധ്യമാകാന്‍ കഴിയുന്ന ഒരേയൊരാള്‍ ജഗതി ചേട്ടനാണ്. ഓടി നടന്ന കാലങ്ങളിലെല്ലാം പൂര്‍ണ്ണമായും കലയിലായിരുന്നു ആ ജീവിതം. ഇപ്പോള്‍ ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളാല്‍ സജീവ സിനിമാ മേഖലകളില്‍ ഇല്ലെങ്കില്‍ പോലും, ആ ശൂന്യത നമ്മള്‍ അറിയാതെയിരിക്കുന്നത് അദ്ദേഹം അത്രമേല്‍ അതിശയിപ്പിച്ചിട്ടുള്ളത് കൊണ്ടാണ്.

ഇന്ന് ജഗതിചേട്ടന്റെ 69മത് ജന്മദിനം. മലയാളികളെ ഇനിയുമേറെ പൊട്ടിച്ചിരിപ്പിക്കാന്‍, അദ്ദേഹം വെള്ളിത്തിരയില്‍ വീണ്ടുമെത്തും. ഇതൊരു കേവല പ്രതീക്ഷയല്ല, പ്രാര്‍ത്ഥനയാണ്. ജഗതിചേട്ടാ... ജന്മദിനാശംസകള്‍' എന്നുമാണ് ശ്രീകുമാറിന്റെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.
പ്രമുഖ നാടകാചാര്യനായിരുന്ന ജഗതി എന്‍കെ ആചാരിയുടെയും പരേതയായ പൊന്നമ്മാളിന്റെയും മൂത്തമകനായി 1951 ജനുവരി 5 നായിരുന്നു തിരുവനന്തപുരത്തെ ജഗതിയില്‍ ശ്രീകുമാര്‍ ജനിക്കുന്നത്. പില്‍കാലത്ത് സിനിമയിലേക്ക് എത്തിയതോടെ ജീവിതം തന്നെ മാറി മറിഞ്ഞു. ഏകദേശം 1500 ഓളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











