മലയാള ചലച്ചിത്രം 'വാങ്ക്' നീസ്ട്രീമിലും, തീയതി പുറത്ത്
സംവിധായകൻ വികെ പ്രകാശിന്റെ മകൾ കാവ്യ പ്രകാശ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാങ്ക്. ഫെബ്രുവരി ആദ്യ വാരം തിയേറ്ററുകളിൽ റിലീസിനെത്തിയ ചിത്രം നീസ്ട്രീമിലും.' ഫെബ്രുവരി 5മുതൽ നീസ്ട്രീമിൽ ചിത്രം ലഭ്യമാകുക. ഉണ്ണി ആർ ന്റെ 'വാങ്ക്' എന്ന പേരിൽ തന്നെ ഉള്ള ചെറുകഥയെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

ഇസ്ലാമിക് പ്രാർത്ഥന ആയ 'അദാൻ' ഉറക്കെ പാടാൻ ആഗ്രഹിക്കുന്ന റസിയ എന്ന പെൺകുട്ടിയിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. അനശ്വര രാജൻ, ഗോപിക രമേഷ്, നന്ദന വർമ്മ, മീനാക്ഷി ഉണ്ണികൃഷ്ണൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ ജോയ് മാത്യു, തെസ്നി ഖാൻ, വിനീത്, ശ്രീകാന്ത് മുരളി, പ്രകാശ് ബാരെ എന്നിവർ മറ്റ് വേഷങ്ങളിൽ എത്തുന്നുണ്ട്..
ഷിമോഗ ക്രിയേഷൻസ്, 7 ജെ ഫിലിംസ്, ട്രെൻഡ്സ് ആഡ് ഫിലിം മെക്കർസ് എന്നീ ബാനറുകളിൽ, സിറാജുദ്ദീൻ കെ. പിയും, ഷബീർ പഥാനും നിർമ്മിച്ച ഈ സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഷബ്ന മൊഹമ്മദ് ആണ്. ഔസേപ്പച്ചൻ സംഗീതം നൽകിയിരിക്കുന്ന സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചത് അർജുൻ രവിയാണ്.
വാങ്ക് എന്ന ചിത്രം തന്നിലേയ്ക്ക് എത്തിയതിനെ കുറിച്ച് കാവ്യ വെളിപ്പെടുത്തിയിരുന്നു. മാത്യുഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യാദ്യശ്ചികമായാണ് കാവ്യ വാങ്കിന്റെ കഥ കേൾക്കുന്നത്. ഉണ്ണി സാര്‍ ഒരിക്കല്‍ ഒരു പ്രോജക്ടിന്റെ ഭാഗമായുള്ള ചര്‍ച്ചയ്ക്ക് അച്ഛനെ കാണാന്‍ ബെംഗളൂരുവില്‍ വന്നിരുന്നു. അന്നാണ് അദ്ദേഹത്തെ ഞാന്‍ കാണുന്നതും സംസാരിക്കുന്നതും. അന്ന് സാർ ഓരോ കഥകൾ പറയുന്നുണ്ടായിരുന്നു. അതില്‍ ഒന്ന് ഈ വാങ്കിന്റെ കഥയാണ്. അത് കേട്ടുകൊണ്ടിരുന്ന എന്റെ മുഖഭാവവും മറ്റും കണ്ടിട്ടാകാം ഉണ്ണി സാറിന് മനസിലായി എനിക്ക് ഈ കഥയില്‍ താത്പര്യം ഉണ്ടെന്ന്. അങ്ങനെയാണ് ഉണ്ണി സാര്‍ എന്നോട് ചോദിക്കുന്നത് കാവ്യയ്ക്ക് ഈ കഥ ഒരു സിനിമയാക്കിക്കൂടാ എന്ന്. അതെനിക്ക് ഒരുപാട് സന്തോഷം തന്ന കാര്യമായിരുന്നു.


Click it and Unblock the Notifications