'ഇവരില്ലാതെ പറ്റില്ല'; ഐശ്വര്യയ്ക്കൊപ്പം മക്കളെ കാണാറില്ല, യാത്രയേയും ലിംഗയേയും സംരക്ഷിക്കുന്നത് ധനുഷ്?
നല്ല ശരീരമോ ആകാരവടിവോ സിക്സ് പാക്കോ ഇല്ലല്ലോ... കാണാനും അതീവ സുന്ദരനൊന്നുമല്ലല്ലോ... പിന്നെ ഇങ്ങനെ ഇവൻ നായകനായിയെന്ന ചോദ്യം തുടക്കകാലത്ത് നിരവധി തവണ കേട്ടിട്ടുള്ള നടനാണ് തമിഴ് താരം ധനുഷ്.
എന്നാൽ ഇന്ന് തമിഴ് സിനിമയുടെ പ്രശസ്തി ബോളിവുഡും കടന്ന് ഹോളിവുഡ് വരെ എത്തി നിൽക്കുന്നത് നടൻ ധനുഷ് വഴിയാണ്. നിന്നെകൊണ്ട് ഒന്നിനും സാധിക്കില്ലെന്ന് പറഞ്ഞ് പുച്ഛിച്ചവർക്ക് മുന്നിൽ വാനോളം ഉയർന്ന് നിൽക്കുകയാണ് ധനുഷ് എന്ന നടൻ.
വെറും ഒരു അഭിനേതാവ് മാത്രമല്ല ഗായകൻ, ഗാനരചയിതാവ് തുടങ്ങി വിവിധ മേഖലകളിലും കഴിവ് തെളിയിച്ച് കഴിഞ്ഞു താരം. മുപ്പത്തിയൊമ്പതാം വയസിലും സ്കൂൾ വിദ്യാർഥിയായും വൃദ്ധനായും നാൽപ്പതുകാരനായുമെല്ലാം നിഷ്പ്രയാസം മാറാൻ ധനുഷിന് സാധിക്കും.
വാത്തിയാണ് ധനുഷിന്റെ ഏറ്റവും പുതിയ സന്തോഷം. കഴിഞ്ഞ ദിവസമാണ് സിനിമ തിയേറ്ററുകളിലെത്തിയത്. ആക്ഷൻ ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രത്തിൽ നടി സംയുക്തയാണ് നായിക.

എല്ലായിടത്തുനിന്നും പോസിറ്റീവ് പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. കഴിഞ്ഞ വർഷം തിരുച്ചിത്രമ്പലം എന്ന ചിത്രത്തിലൂടെ വൻ വിജയം കൈവരിച്ച ധനുഷ് ഇത്തവണ വാത്തി'യായി എത്തി അടുത്ത വിജയകുതിപ്പിലേക്ക് യാത്രയാകുന്നു എന്നാണ് ആരാധകരുടെ പക്ഷം.
വെങ്കി അറ്റ്‌ലൂരിയാണ് വാത്തിയുടെ രചനയും സംവിധാനവും നിർവഹിച്ചത്. തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ച ചിത്രത്തിന് തെലുങ്കിൽ സർ എന്നാണ് പേര്. സിത്താര എന്റർടെയ്ൻമെന്റ്‌സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.

അതേസമയം കഴിഞ്ഞ വർഷം തുടക്കത്തിലാണ് ധനുഷ് സംവിധായിക ഐശ്വര്യ രജനികാന്തുമായുള്ള തന്റെ വിവാഹജീവിതം അവസാനിപ്പിച്ചത്. 18 വര്‍ഷം നീണ്ട ദാമ്പത്യത്തിനുശേഷം പിരിയുകയാണെന്നാണ് ഇരുവരും അറിയിച്ചത്. അതൊരു വലിയ ഷോക്കിങ് ന്യൂസായിരുന്നു ഇരുവരുടേയും ആരാധകർക്ക്.
പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. വിവാഹമോചനത്തിന് ശേഷം ധനുഷ് എവിടെ പരിപാടിയിൽ പങ്കെടുക്കാൻ പോയാലും യാത്ര പോയാലും താരത്തിന്റെ ആൺമക്കളായ യാത്രയും ലിംഗയും ഇടവും വലവുമുണ്ടാകും.

മക്കളോടൊപ്പമാണ് ധനുഷിന്റെ സന്തോഷവും സങ്കടവുമെല്ലാം ആഘോഷിക്കുന്നത്. മക്കളോടുള്ള ധനുഷിന്റെ അടുപ്പം കണ്ട് പല ആരാധകരും അച്ഛന്റേയും മക്കളുടേയും ബോണ്ടിങിനെ പ്രശംസിക്കാറുണ്ട്. അമ്മയെക്കാൾ സ്നേഹമാണ് അച്ഛൻ ധനുഷിനോട് മക്കൾക്കെന്ന് പോലും ചിലപ്പോൾ തോന്നിപ്പോകും.
ഇപ്പോഴിത വാത്തി ഓഡിയോ ലോഞ്ചിനിടെ മക്കളെ കുറിച്ച് ധനുഷ് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. കൂട്ടുകാരെകുറിച്ചുള്ള ചോദ്യത്തിനാണ് സദസിനെ ഞെട്ടിച്ച് ഒരുകൂട്ടം ആളുകളെ വേദിയിലേക്ക് ധനുഷ് വിളിച്ചത്.

പതിനൊന്നോളം പേരെയാണ് ഒറ്റശ്വാസത്തിൽ പേരെടുത്ത് വിളിച്ച് ധനുഷ് വേദിയിലേക്ക് കയറ്റിയത്. ഓരോരുത്തരേയും അദ്ദേഹം പരിചയപ്പെടുത്തുകയും ചെയ്തു. സ്റ്റൈലിസ്റ്റ്, ഡിസൈനർ, കോസ്റ്റ്യൂമർ എന്നിങ്ങനെ എല്ലാവരെയും പരിചയപ്പെടുത്തി.
'ഇവരാണ് എന്റെ ടീം. എന്റെ ടീമാണ് എന്റെ കൂട്ടുകാർ. ഇവരില്ലാതെ എനിക്ക് മനസമാധാനമായി ഇരിക്കാൻ കഴിയില്ല. എന്റെ ദേഹത്ത് ഒരിത്തിരി വെയിൽ കൊള്ളാതെ ഒരുതരി മണ്ണുപോലും വീഴാതെ ഞാൻ കൃത്യമായി കഴിക്കുന്നുണ്ടോ ഉറങ്ങുന്നുണ്ടോ എണീക്കുന്നുണ്ടോ എന്നെല്ലാം എന്നെ മുഴുവനായും നോക്കുന്നത് ഇവരാണ്' എന്നാണ് ധനുഷ് പറഞ്ഞത്.

'ഇവരെക്കൂടാതെ... ഇവരെക്കാൾ ബെസ്റ്റ് ഫ്രണ്ട്സായി ഈ ലോകത്തിൽ എനിക്ക് രണ്ടുപേരുണ്ട്. ഒന്ന് യാത്രയും മറ്റൊന്ന് ലിംഗയും' എന്നാണ് ധനുഷ് പറഞ്ഞ് നിർത്തുന്നത്. മക്കളോട് വേദിയിലേക്ക് കയറിവരേണ്ട അതിന് ഇനിയും സമയമുണ്ടെന്നും ധനുഷ് പറയുന്നുണ്ട്.
അച്ഛന്റേയും മക്കളുടേയും അടുപ്പം വ്യക്തമാക്കുന്ന വീഡിയോ അതിവേഗത്തിലാണ് വൈറലായത്. വീഡിയോ വൈറലായതോട രണ്ട് ആൺമക്കളും അച്ഛന്റെ കാർബൺ കോപ്പിയാണെന്നാണ് ആരാധകർ പറയുന്നത്.


Click it and Unblock the Notifications