ശബ്ദം കേട്ട് ആളെ കണ്ടുപിടിക്കാൻ പറയൽ; എന്ത് കാര്യമാണ് അതുകൊണ്ട്?; തുറന്ന് പറഞ്ഞ് വൈക്കം വിജയലക്ഷ്മി
ശാരീരിക അവശതകളെയും മറ്റും മറികടന്ന് കലാരംഗത്ത് വിജയം കൈവരിച്ച നിരവധി താരങ്ങൾ ഉണ്ട്. അഭിനയ രംഗത്തും മറ്റ് മേഖലകളിലും നിരവധി പേർ ഇത്തരത്തിൽ പ്രശസ്ത ആയിട്ടുണ്ട്. ഇവരിൽ പ്രമുഖയാണ് ഗായിക വൈക്കം വിജയലക്ഷ്മി. നിരവധി ശ്രദ്ധേയ ഗാനങ്ങൾ ആലപിച്ച് ജനമനസ്സിൽ ഇടം പിടിച്ച വൈക്കം വിജയലക്ഷ്മി സംഗീത സംവിധായകരുടെയും സംഗീത ആസ്വാദകരുടെയും പ്രിയപ്പെട്ട ഗായിക ആണ്.
പിന്നണി ഗാനരംഗത്ത് വിജയലക്ഷ്മി സജീവമായി തുടങ്ങിയിട്ട് അധികം വർഷങ്ങൾ ആയിട്ടില്ല. പക്ഷെ ഇതിനകം പല പ്രമുഖ സംഗീത സംവിധായകരുടെ ഒപ്പവും പ്രവർത്തിക്കാൻ വൈക്കം വിജയലക്ഷ്മിക്ക് കഴിഞ്ഞു. മലയാളത്തിൽ സെല്ലുലോയ്ഡ്, വടക്കൻ സെലഫി തുടങ്ങിയ സിനിമകളിലെ പാട്ടുകൾ ആണ് വൈക്കം വിജയലക്ഷ്മിയുടെ ഹിറ്റ് ഗാനങ്ങൾ. തമിഴിലും ജനപ്രിയയാണ് വിജയലക്ഷ്മി.
ഇപ്പോഴിതാ സിനെ ഉലകം തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ വൈക്കം വിജയലക്ഷ്മി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കാഴ്ചയില്ലാത്ത തന്നോട് ചിലർ പെരുമാറുന്ന രീതികൾ കാണുമ്പോൾ ദേഷ്യം വരാറുണ്ട് എന്നാണ് വൈക്കം വിജയലക്ഷ്മി പറയുന്നത്. 'ഞാൻ ആരാണെന്ന് മനസ്സിലായോ, ഇത് ആരുടെ കൈയാണ്?, ശബ്ദം കേട്ട് ആൾ ആരാണെന്ന് പറ തുടങ്ങിയ ചോദ്യങ്ങൾ തനിക്ക് ഇഷ്ടമേ അല്ല. അങ്ങനെ തിരിച്ചറിഞ്ഞിട്ട് എന്താണ് പ്രയോജനം'

'അങ്ങനെ ചോദിക്കാൻ പാടില്ല. അങ്ങനെ ഇപ്പോൾ സുഖിക്കേണ്ട. കുറച്ച് നേരം ഞാൻ സംസാരിക്കാതെ മുഖം വീർപ്പിച്ച് വെക്കും. അപ്പോൾ അവർ ചോദിക്കും എന്താണ് മുഖം ഇങ്ങനെ വെച്ചിരിക്കുന്നതെന്ന്. അങ്ങനെ ചോദിക്കുന്നത് ഇഷ്ടമല്ലെന്ന് ഞാനപ്പോൾ പറയും. അവർ സോറി പറയും,' വൈക്കം വിജയലക്ഷ്മി പറഞ്ഞു.

കാഴ്ചയില്ലാത്തത് മൂലമുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും വൈക്കം വിജയലക്ഷ്മി സംസാരിച്ചു. ചെറിയ ചെറിയ കാര്യങ്ങളിൽ വിഷമം വരും,. ആരെങ്കിലും എന്തെങ്കിലും വാങ്ങിച്ചിട്ട് എന്നെ കാണിക്കാതിരുന്നാൽ വിഷമം ആവും. കാഴ്ചയില്ലാത്തിനാൽ എന്നെ അവഗണിച്ച പോലെ തോന്നും. അച്ഛനും അമ്മയും എന്തെങ്കുലും വാങ്ങാൻ തനിക്ക് തൊടാൻ തരും. അപ്പോൾ സന്തോഷമാവുമെന്നും വൈക്കം വിജയലക്ഷ്മി പറഞ്ഞു.
തനിക്ക് കാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അമേരിക്കയിൽ ചികിത്സ നടന്ന് കൊണ്ടിരിക്കുകയാണെന്നും വൈക്കം വിജയലക്ഷ്മി വ്യക്തമാക്കി. ഇപ്പോൾ വെളിച്ചം തിരിച്ചറിയാം. ചികിത്സ ഫലവത്താവുമെന്നാണ് പ്രതീക്ഷയെന്നും വൈക്കം വിജയലക്ഷ്മി പറഞ്ഞു. നടി ഗൗതമി അവതാര ആയെത്തിയ ഷോയിൽ സംസാരിക്കുകയായിരുന്നു വൈക്കം വിജയലക്ഷ്മി.
വിജയലക്ഷ്മിക്ക് എത്രയും വേഗം കാഴ്ച ലഭിക്കട്ടെയെന്നനും ലോകം മുഴുവനും കാണാൻ പറ്റട്ടെയെന്നും ഗൗതമി ആശംസിച്ചു. തന്റെ വിവാഹം ബന്ധം വേർപിരിഞ്ഞതിനെക്കുറിച്ചും വിജയലക്ഷ്മി സംസാരിച്ചു. മുൻ ഭർത്താവ് സാഡിസ്റ്റ് ആയിരുന്നു. താളം പിടിക്കാൻ പോലും സമ്മതിച്ചില്ല. ഇത്ര മണിക്കൂർ പാട്ട് പാടിയാൽ മതിയെന്ന് പറഞ്ഞു. താനൊരുപാട് കരഞ്ഞു.
എന്നാൽ ഒന്നും സഹിച്ച് ജീവിക്കേണ്ടതില്ലെന്ന് മനസ്സിലാക്കി വേർപിരിയുക ആയിരുന്നു. ഞാനാണ് ആ തീരുമാനം എടുത്തത്. അച്ഛനോ അമ്മയോ പറഞ്ഞിട്ടില്ല. സ്വന്തം സ്വാതന്ത്ര്യം സ്വന്തം കൈയിലാണെന്നും അത് മറ്റാർക്കും കൊടുക്കാനില്ലെന്നും വൈക്കം വിജയലക്ഷ്മി വ്യക്തമാക്കി. നിങ്ങളുടെ തീരുമാനത്തെ അഭിനന്ദിക്കുന്നു എന്ന് ഗൗതമിയും പറഞ്ഞു.


Click it and Unblock the Notifications