എപ്പോഴും ദേഷ്യപ്പെടും, പൂജ മുറിയിൽ കയറുന്നത് ഇഷ്ടമല്ല, അഡ്ജസ്റ്റ് ചെയ്യാൻ അച്ഛനും അമ്മയും പറഞ്ഞു; വിജയലക്ഷ്മി

ശാരീരിക വെല്ലുവിളികളെ മറികടന്ന് സംഗീത ലോകത്ത് വലിയ നേട്ടങ്ങളുമായി മുന്നേറുന്ന കലാകാരിയാണ് വൈക്കം വിജയലക്ഷ്മി. ലളിതമായ ഭാഷയിൽ പറഞ്ഞാൽ പുതുതലമുറയ്ക്ക് പ്രചോദനമായ വ്യക്തിത്വം. അവരുടെ പാട്ടിനെ സ്നേഹിക്കാത്തവർ സൗത്ത് ഇന്ത്യയിൽ ഇല്ലെന്ന് തന്നെ പറയാം. തെന്നിന്ത്യയൊട്ടാതെ അറിയപ്പെടുകയും ലക്ഷങ്ങൾ ആരാധിക്കുന്ന ​ഗായികയാണെങ്കില‍ും തികഞ്ഞ എളിമയോടും നിഷ്കളങ്കതയുടേയുമാണ് ​ഗായികയുടെ ജീവിതം.

മാപ്പ് കുഞ്ഞേ... രേണുവിന്റെ വളർച്ചയിൽ ഞങ്ങൾക്കും പങ്കുണ്ട്, വലിയ അന്യായമാണ് സുധി മകനോട് ചെയ്തത്; കുറിപ്പ്
മാപ്പ് കുഞ്ഞേ... രേണുവിന്റെ വളർച്ചയിൽ ഞങ്ങൾക്കും പങ്കുണ്ട്, വലിയ അന്യായമാണ് സുധി മകനോട് ചെയ്തത്; കുറിപ്പ്

തമിഴിലും മലയാളത്തിലും പിന്നണി ​ഗാനരം​ഗത്ത് സജീവമായി നിൽക്കുന്ന താരം സ്റ്റേജ് ഷോകളുമായും സജീവമാണ്. 2018ൽ ആയിരുന്നു വിജയലക്ഷ്മിയുടെ വിവാഹം. മിമിക്രി കലാകാരനായ അനൂപാണ് താരത്തെ വിവാഹം ചെയ്തത്. ഇന്റീരിയര്‍ ഡിസൈന്‍ കോണ്‍ട്രാക്റ്റര്‍ കൂടിയാണ് അനൂപ്.

Vaikom Vijayalakshmi

രണ്ടുപേരും കലാരംഗത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ പരസ്പരം പിന്തുണ നല്‍കി ജിവിതം മുന്നോട്ട് നയിക്കാമെന്ന പ്രതീക്ഷയിലാണ് വിജയലക്ഷ്മി വിവാഹത്തിന് സമ്മതിച്ചത്. വിവാഹശേഷമുള്ള ആദ്യത്തെ ഒരു മാസം ദാമ്പത്യം സുഖമമായിരുന്നുവെങ്കിലും പിന്നീട് അങ്ങോട്ട് ഒറ്റപ്പെടലും കുറ്റപ്പെടുത്തലും അവ​ഗണനയും അനുഭവിക്കാൻ തുടങ്ങി.

ശേഷം താരം വിവാ​ഹമോചനം നേടി. ഇപ്പോഴിതാ ദാമ്പത്യ ജീവിതത്തിൽ താൻ അനുഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് വൈക്കം വിജയലക്ഷ്മി. അഡ്ജസ്റ്റ് ചെയ്യാൻ പരാവധി ശ്രമിച്ചിരുന്നുവെന്ന് ​ഗായിക പറയുന്നു. ചൊല്ലിക്കൊട്... നുള്ളിക്കൊട്... തല്ലിക്കൊട്... തള്ളിക്കള എന്നൊരു പഴഞ്ചൊല്ല് മലയാളത്തിലുണ്ട്. അതുപോലെയാണ് എന്നേയും എന്റെ പാട്ടിനേയും അം​ഗീകരിക്കാൻ താൽപര്യമില്ലാത്തവരോട് ഞാൻ ചെയ്യാറുള്ളത്.

'വീഡിയോ ഡിലീറ്റ് ചെയ്യാൻ വിളിയോട് വിളി, ഒരു രൂപ പോലും കൊടുത്തിട്ടില്ല, ലക്ഷ്മി നക്ഷത്ര പോലും കൊടുത്തത്...'
'വീഡിയോ ഡിലീറ്റ് ചെയ്യാൻ വിളിയോട് വിളി, ഒരു രൂപ പോലും കൊടുത്തിട്ടില്ല, ലക്ഷ്മി നക്ഷത്ര പോലും കൊടുത്തത്...'

വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് ഞാൻ എത്തിയപ്പോൾ അച്ഛനോടും അമ്മയോടും എല്ലാം ചർച്ച ചെയ്തിരുന്നു. ഡിവോഴ്സ് ചെയ്യാൻ എളുപ്പമാണ് പക്ഷെ കുടുംബ ജീവിതമാണ് അൽപം അഡ്ജസ്റ്റ്മെന്റ് വേണം എന്നെക്കെ അവർ പറഞ്ഞു. ഒരുമിച്ച് മുന്നോട്ട് പോകാനായി മാക്സിമം അഡ്ജസ്റ്റ്മെന്റ് എന്റെ ഭാ​ഗത്ത് നിന്ന് ഞാൻ ചെയ്തിരുന്നു. എന്നിട്ടും ഒത്തുപോകാൻ കഴിയുന്നില്ലായിരുന്നു. എന്നാൽ നീ ആലോചിച്ച് തീരുമാനം എടുക്കൂവെന്ന് മാതാപിതാക്കൾ പറഞ്ഞു.

സമൂഹം എന്ത് ചിന്തിക്കും പറയും എന്നൊന്നും ഞാൻ ചിന്തില്ല. കാരണം ജീവിതം എന്റേത് അല്ലേ. മ്യൂസിക്കിന്റെ കാര്യത്തിൽ അദ്ദേഹം എപ്പോഴും എന്നെ നിരുത്സാഹപ്പെടുത്തുമായിരുന്നു. ഒന്നും ചെയ്യാൻ അനുവദിക്കില്ല. എന്തിന് തുനിയുമ്പോഴും വിലക്കും. അച്ഛനേയും അമ്മയേയും അടുപ്പിക്കില്ലായിരുന്നു. ഒഴിവാക്കാൻ പറയുമായിരുന്നു. അത് ഞാൻ അനുവദിച്ചില്ല.

Vaikom Vijayalakshmi

എന്റെ ഫെയിമിനോടുള്ള ഈ​ഗോയാണെന്ന് തോന്നിയിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ആദ്യത്തെ ഒരു മാസം ദാമ്പത്യം സുഖകരമായിരുന്നു. പിന്നീടാണ് കാര്യങ്ങൾ മാറി തുടങ്ങിയത്. എന്ത് ചെയ്താലും കുറ്റമായിരുന്നു. ഞാൻ പൂജമുറിയിൽ കയറുന്നത് പോലും ഇഷ്ടമായിരുന്നില്ല. ആവശ്യമില്ലാതെ ദേഷ്യപ്പെടുന്നത് പതിവായി. സമാധാനവും പോയി.

അയാൾ ദേഷ്യപ്പെടുമ്പോൾ സഹികെട്ട് ഞാനും തിരിച്ച് ദേഷ്യപ്പെടാൻ തുടങ്ങി. ചില പാട്ടുകൾ കേൾക്കുമ്പോൾ പഴയ സംഭവങ്ങൾ ഓർമ വരികയും വിഷമം തോന്നുകയും ചെയ്യാറുണ്ട്. നല്ല മനസുള്ള പുരുഷൻ ജീവിതത്തിലേക്ക് വന്നാൽ ദൈവത്തെപ്പോലെ കണ്ട് ബഹുമാനിക്കണം. അല്ലാതെ ദേഷ്യമുള്ളതും ഓവറായി സ്ട്രിക്ട്നെസ് കാണിക്കുന്ന വ്യക്തിയാണ് പങ്കാളിയായി വരുന്നതെങ്കിൽ അടിമയായി അവിടെ നിൽക്കേണ്ട കാര്യമില്ല.

സ്ട്രെസ് താങ്ങാനാവുന്നില്ല, ആത്മഹത്യയുടെ വക്കിൽ, എന്ത് അറിഞ്ഞിട്ടാണ് തെറിവിളിക്കുന്നത്?; പൊട്ടിക്കരഞ്ഞ് രേണു!
സ്ട്രെസ് താങ്ങാനാവുന്നില്ല, ആത്മഹത്യയുടെ വക്കിൽ, എന്ത് അറിഞ്ഞിട്ടാണ് തെറിവിളിക്കുന്നത്?; പൊട്ടിക്കരഞ്ഞ് രേണു!

നോ പറയാൻ ​ഗട്ട്സ് കാണിക്കണം വിജയലക്ഷ്മി പറഞ്ഞു. കാഴ്ചയില്ലെന്നത‍് ചിലപ്പോഴൊക്കെ തന്നെ വിഷമിപ്പിക്കാറുണ്ടെന്നും ​ഗായിക പറയുന്നു. കാഴ്ചയില്ലത്തതിനെ ഓർത്താണ് ഞാൻ സങ്കടപ്പെട്ടിട്ടുള്ളത്.

കാഴ്ചയില്ലെന്നതിന്റെ പേരിൽ ആളുകൾ എന്നെ മാറ്റി നിർത്തുകയോ എന്നോട് അഭിപ്രായം ചോദിക്കാതെയോ ഇരുന്നാൽ കണ്ടില്ലെങ്കിലും തൊട്ടാൽ എനിക്ക് മനസിലാകും. അത് ചെയ്യാതെ എന്നെ അവ​ഗണിച്ചാൽ സങ്കടം വരും. വഴക്കുണ്ടാക്കും എന്നും താരം പറയുന്നു. സെല്ലുലോയ്ഡ് എന്ന സിനിമയിലെ കാറ്റേ കാറ്റേ എന്ന ഗാനത്തിലൂടെയാണ് വിജയലക്ഷ്മി ശ്രദ്ധേയയാവുന്നത്.

More from Filmibeat

Read more about: vaikom vijayalakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X