ഇതുപോലൊരു കലാകാരി ഉണ്ടായിട്ടില്ല, തന്റെ ഭാഗ്യമാണ്, വിജയലക്ഷ്മിയെ കുറിച്ച് മുൻഭർത്താവ് പറഞ്ഞത്

മലയാളി പ്രേക്ഷകർ ഏറെ ഞെട്ടലോടെ കേട്ട വിവാഹമോചനമായിരുന്നു ഗായിക വൈക്കം വിജയ ലക്ഷ്മിയുടേത്. 2021 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴാണ് വേർപിരിയലിനെ കുറിച്ച് പ്രിയഗായിക വെളിപ്പെടുത്തിയത്. ഒരുമിച്ചൊരു ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ വന്നപ്പോഴാണ് വിവാഹമോചനം എന്ന തീരുമാനത്തിലെത്തിയതെന്ന് മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ വിജയ ലക്ഷ്മി പറഞ്ഞു. രണ്ട‍ും പേരും ഒന്നിച്ചെടുത്ത തീരുമാനമാണെന്നും ഇപ്പോൾ ദുഃഖമില്ലെന്നും പ്രിയഗായിക അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ബന്ധം വിവാഹമോചനത്തിലേയ്ക്ക് എത്തിയതിനെ കുറിച്ചും അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരുന്നു. ''ഒരു ഗായികയായ എനിക്ക് വേണ്ടത് സ്വസ്ഥമായ ഒരു മനസ്സാണ്. പരിപാടികൾക്ക് എന്റെ ഒപ്പം വരുന്ന അദ്ദേഹം എല്ലാ കാര്യത്തിലും നിയന്ത്രണങ്ങൾ വച്ചു. അതുകാരണം പരിപാടികളിൽ സമാധാനമായി പങ്കെടുക്കാൻ കഴിയാതെ ആയി. എന്റെ അച്ഛനും അമ്മയും എന്നോട് സഹകരിക്കാൻ പാടില്ല എന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന നിബന്ധനയെന്നും വിവാഹമോചനത്തിലേയ്ക്ക് കാര്യങ്ങൾ നീങ്ങിയതിനെ കുറിച്ച് വൈക്കം വിജയലക്ഷ്മി പറഞ്ഞു.

വിവാഹമോചനം

തനിക്ക് ഓവറിയിൽ ഒരു സിസ്റ്റ് ഉണ്ടായിരുന്നു. അത് കാൻസർ ആണെന്ന് പറഞ്ഞ് വേദനിപ്പിച്ചു. ഓവറിൽ സിസ്റ്റ് ഒക്കെ മിക്ക സ്ത്രീകൾക്കും ഉള്ളതല്ലേ ആ ശസ്ത്രക്രിയയോടെ അത് പോയിരുന്നു.പാടുമ്പോൾ താളം പിടിക്കാൻ പാടില്ല, കൈ കൊട്ടാൻ പാടില്ല അങ്ങനെ എനിക്ക് കലാജീവിതം പോലും സ്വതന്ത്രമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെവന്നു. എപ്പോഴും ശകാരിക്കാനും ദേഷ്യപ്പെടാനും കൂടി തുടങ്ങിയതോടെ എനിക്ക് ഒത്തുപോകാൻ കഴിയാതെയായി. അങ്ങനെയാണ് പിരിയാതെ വയ്യ എന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ എത്തിയതെന്നും ഗായിക കൂട്ടിച്ചേർത്തു. കഴിഞ്ഞുപോയതോർത്ത് ദുഃഖമില്ലെന്നു വിജയലക്ഷ്മി പറഞ്ഞിരുന്നു.

പഴയ അഭിമുഖം

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് അനൂപും വിജയ ലക്ഷ്മിയും ഒന്നിച്ചെത്തിയ ജെബി ജംഗ്ഷന്റെ വീഡിയോയാണ്. പരിപാടിയിൽ ഭാഗ്യലക്ഷ്മി ചോദിച്ച ചോദ്യവും അനൂപ് നൽകിയ ഉത്തരവുമാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. ''എനിക്ക് ലോട്ടറിയടിച്ചേ എന്നൊരു ഡയലോഗ് ഈ വിവാഹം നിശ്ചയിച്ച സമയത്ത് വിജി പറഞ്ഞിരുന്നു. എനിക്ക് തോന്നുന്നത് അനൂപിനാണ് ലോട്ടറി എന്നാണ്. ഒരുപാട് കഴിവുള്ള, ഇത്രയും നന്മയുള്ള ഒരു പെണ്‍കുട്ടിയെ ഭാര്യയായി ലഭിക്കുകയെന്നത് അനൂപിന്റെ ഭാഗ്യമായാണ് എനിക്ക് തോന്നുന്നതെന്നായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്.

വിജയലക്ഷ്മിയെ  കുറിച്ച് അനൂപ്

ഇതിന് മറുപടി അനുപ് ആയിരുന്നു പറഞ്ഞത്. '' അതാണ് സത്യം, ഒരിക്കലും ഇതുപോലൊരു കലാകാരി ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയും ഇല്ല. കാരണം ഇതുപോലൊരു അവസ്ഥയില്‍ ഇത്രയധികം പാട്ടുകള്‍ പഠിച്ച് പാടാന്‍ ഒരാള്‍ക്ക് പറ്റുമെന്ന് തോന്നുന്നില്ല. അനുകമ്പയല്ല, പ്രശസ്തിയുമല്ല എന്നെ ആകര്‍ഷിച്ചത്. വിജിക്ക് വേണ്ടത് എല്ലാവരുടേയും സ്‌നേഹമാണ്. അനൂപ് ഭാഗ്യലക്ഷ്മിയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

വിവാഹം  നടക്കുന്നത്

പിന്നീട് വിജിയുമായി വിവാഹം നടന്നതിനെ കുറിച്ചും അനൂപ് പറഞ്ഞിരുന്നു. വിജിയുടെ വീട്ടിനടുത്തുള്ള അമ്പലത്തില്‍ വിളക്ക് വെക്കാനായി ചെന്നതാണ്. എനിക്ക് കല്യാണമൊന്നും നടക്കുന്നുണ്ടായിരുന്നില്ല. കിഴക്കോട്ട് ദര്‍ശനമായിട്ടുള്ള ക്ഷേത്രം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. അവിടെ എത്തിയപ്പോഴാണ് വൈക്കം വിജയലക്ഷ്മിയുടെ കുടുംബക്ഷേത്രമാണ് എന്ന് അറിഞ്ഞത്. അച്ഛനോട് സംസാരിച്ചിരുന്നു. കുഴപ്പമൊന്നുമില്ല വിളക്ക് വെച്ചോളൂയെന്നായിരുന്നു പറഞ്ഞത്. അമ്മ ചായയൊക്കെ തന്നു. പരിപാടി കഴിഞ്ഞ് ലേറ്റായിട്ട് വന്നതിനാല്‍ വിജി ഉറങ്ങുകയായിരുന്നു. അച്ഛനും അമ്മയും വിജിയെക്കുറിച്ച് സംസാരിച്ചുവെന്നും ഇതിന് തുടർച്ചയായി അനൂപ് പറഞ്ഞു.

Recommended Video

ഇരുട്ട് മാറി, സന്തോഷ വാര്‍ത്തയുമായി വൈക്കം വിജയലക്ഷ്മി | FilmiBeat Malayalam
അച്ഛൻ സമ്മതിച്ചത്

അനൂപാണ് വിവാഹലോചനയുമായി എത്തിയത്. ആനീസ് കിച്ചണിൽ ഇരുവരും അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. വിജിയെ കെട്ടിച്ചു തരുമോ എന്ന് അങ്ങോട്ട് ചോദിക്കുകയായിരുന്നു എന്നാണ് അനൂപ് പറഞ്ഞത്. ഏകദേശം രണ്ടു വര്‍ഷത്തോളം എന്നെ കുറിച്ച് അന്വേഷിക്കുകയും ആലോചിക്കുകയും ചെയ്തതിന് ശേഷമാണ് വിജിയുടെ അച്ഛന്‍ തീരുമാനം പറഞ്ഞത്. അവരുടെ ജീവിതം തന്നെ വിജിക്ക് വേണ്ടി കൊടുത്തതാണെന്നും ഇയാൾ പറഞ്ഞികരുന്നു. ഇനി ജീവിതത്തിൽ ഒരു വിവാഹം വേണ്ടെന്നുള്ള തീരുമാനത്തിലാണ് വിജി. '' . ഞാനും എന്റെ അച്ഛനും അമ്മയും സംഗീതവുമാണ് എന്റെ ജീവിതം. ഒരു സ്ത്രീക്ക് ജീവിക്കാൻ വിവാഹം അനിവാര്യമല്ല എന്ന് മനസ്സിലായി എന്നും മനേരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X