രണ്ട് വർഷമായി അറിയാം!! ഇങ്ങോട്ട് വന്ന ആലോചനയായിരുന്നു, അനൂപിനെ കുറിച്ച് വൈക്കം വിജയലക്ഷ്മി

എന്റെ സംഗീതവും ഹ്യൂമര്‍സെന്‍സും ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു

മലയാളികളുടെ പ്രിയപ്പെട്ട ഗായിക വൈക്കം വിജയ ലക്ഷ്മിയുടെ വിവാഹ വാർത്ത ആവേശത്തോടെയാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്. മലയാളി പ്രേക്ഷകരുടെ മാത്രമല്ല തെന്നിന്ത്യൻ സംഗീത പ്രേമികളുടേയും പ്രിയപ്പെട്ട ഗായികയാണ് വൈക്കം വിജയലക്ഷ്മി. സെല്ലുല്ലോയിഡ് എന്ന ചിത്രത്തിലെ കാറ്റേ കാറ്റേനീ പൂക്ക മരത്തിൽ എന്ന ഗാനത്തിലൂടെ സംഗീത ലോകത്തിലേയ്ക്ക് പ്രവേശിച്ച വിജയ ലക്ഷ്മിയ്ക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. പിന്നെ മലയാളത്തിലും തമിഴിലുമായി കൈനിറയെ ഗാനങ്ങളായിരുന്നു. കുറഞ്ഞ സമയം കൊണ്ട് തന്നെ നിരവധി അവാർഡുകളും ബഹുമതികളും നേടിയെടുക്കാൻ ഈ ഗായികയ്ക്ക് വന്നു.

vaikam vijaya lekshmi

ഇപ്പോൾ വിജയലക്ഷ്മി മണവാട്ടിയാകാൻ തയ്യാറെടുക്കുകയാണ് . പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍ നായരുടെയും ലൈലാകുമാരിയുടെയും മകന്‍ മിമിക്രി ആര്‍ട്ടിസ്റ്റ് എന്‍ . അനൂപാണ് പ്രിയ ഗായികയുടെ കഴുത്തി താലി ചാർത്താൻ പോകുന്നത്‍. തന്റെ വിഹാ വിശേഷങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് താരം. കഴിഞ്ഞ രണ്ട് വർഷമായി തനിയ്ക്ക് അനൂപിനെ അറിയാം. അദ്ദേഹം മിമിക്രി ആർട്ടിസ്റ്റാണ്. തനിയ്ക്ക് മിമിക്രിയോട് താൽപര്യവുമുണ്ട്. രണ്ട് പേരും കലാരംഗത്ത് ഉള്ളവരായതു കൊണ്ട് പരസ്പരം പിന്തുണച്ച് ഒരുമിച്ച് ജീവിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിജയലക്ഷ്മി പറഞ്ഞു.

ഈയിടെയാണ് തന്നെ വിവാഹം കഴിക്കുവാന്‍ താല്‍പര്യമുണ്ടെന്ന് അനൂപ് പറയുന്നത്. എന്റെ സംഗീതവും ഹ്യൂമര്‍സെന്‍സും ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ അച്ഛനോടും അമ്മയോടും സംസാരിച്ചു. കുടുംബംഗങ്ങള്‍ തമ്മില്‍ പരസ്പരം അറിയാം. അതുകൊണ്ട് കൂടുതലൊന്നും അന്വേഷിക്കേണ്ടി വന്നില്ല. സെപ്തംബര്‍ 10 ന് വിജയലക്ഷ്മിയുടെ വസതിയില്‍ വിവാഹ നിശ്ചയം നടക്കുക. ഒക്ടോബര്‍ 22 ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം. വൈക്കം ഉദയനാപുരം ഉഷാ നിലയത്തില്‍ വി മുരളീധരന്റേയും വിമലയുടേയും ഏക മകളാണ് വിജയലക്ഷ്മി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X