മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ രണ്ടാംഭാഗം; സംവിധായകന്‍ വൈശാഖ് പറയുന്നു...
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് വൈശാഖ്. സഹസംവിധായകനായി സിനിമ എത്തിയ വൈശാഖ്,2010 ല്‍ പുറത്ത് ഇറങ്ങിയ പോക്കരിരാജ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായിമാറുന്നത്. മമ്മൂട്ടി,- പൃഥ്വിരാജ് ഒന്നിച്ചെത്തിയ ചിത്രം സൂപ്പര്‍ ഹിറ്റ് ആയിരുന്നു. ഇതിന് ശേഷം അദ്ദേഹം ഒരുക്കിയ സീനിയേഴ്‌സ്, മല്ലുസിംഗ്,സൗണ്ട് തോമ, മധുരരാജ, പുലിമുരുകന്‍ തുടങ്ങിയ ചിത്രങ്ങള്‍ വന്‍ വിജയമായിരുന്നു.
വൈശാഖ് സംവിധാനം ചയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നൈറ്റ് ഡ്രൈവ്. അന്ന ബെന്‍, റോഷന്‍ മാത്യു, ഇന്ദ്രജിത് സുകുമാരന്‍, സിദ്ദീഖ്, രഞ്ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, കൈലാഷ്, മുത്തുമണി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മാര്‍ച്ച് 11ന് ആണ് സിനിമ തിയേറ്ററുകളില്‍ എത്തുന്നത്. പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കി കൊണ്ടാണ് ഓരോ വൈശാഖ് ചിത്രങ്ങള്‍ തിയേറ്ററുകളില്‍ എത്തുന്നത്.

പ്രഖ്യാപനം മുതല്‍ തന്നെ മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഒരു വൈശാഖ് ചിത്രമായിരുന്നു പുലിമുരുകന്‍. പ്രേക്ഷകരുടെ പ്രതീക്ഷ ഒരു തരിപോലും തെറ്റിക്കാതെ ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ഇപ്പോഴിത സിനിമയുടെ രണ്ടാംഭാഗത്തിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ വൈശാഖ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പുലിമുരുകന് ഒരു രണ്ടാംഭാഗം ചിന്തിക്കുന്നില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. സംവിധായകനെന്ന നിലയില്‍ ഞാനോ തിരക്കഥാകൃത്തോ അതിനെ പറ്റി ആലോചിച്ചിട്ടില്ലെന്നും അത് ഒരു വണ്‍ ടൈം വണ്ടര്‍ ആയി ചെയ്ത സിനിമയാണെന്നും വൈശാഖ് പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ...'പുലി മുരുകന്‍ രണ്ടാം ഭാഗത്തെ ഒരിക്കലും ആലോചിച്ചിട്ടില്ല. സംവിധായകനെന്ന നിലയില്‍ ഞാനോ തിരക്കഥാകൃത്തോ അതിനെ പറ്റി ആലോചിച്ചിട്ടില്ല. അതിനെ കുറിച്ചൊരു ചര്‍ച്ച നടത്തിയിട്ടേയില്ല. പ്രായോഗികമായി അതിന് എത്രത്തോളം സാധ്യത ഉണ്ടെന്ന് അറിയില്ല.അത് ഒരു വണ്‍ ടൈം വണ്ടര്‍ ആയി ചെയ്ത സിനിമയാണ്. അതിനൊരു രണ്ടാം ഭാഗം എന്നതിനെ പറ്റി എനിക്കറിയില്ല. അങ്ങനെയൊന്ന് ചിന്തിക്കാനുള്ള സാഹചര്യം വന്നിട്ടില്ല. ഇനി ചിന്തിക്കുമോയെന്ന് അറിയില്ല,' വൈശാഖ് പറഞ്ഞു.

'ഇതുപോലെ മധുരരാജ സിനിമ അവസാനിക്കുന്ന സമയത്ത് മിനിസ്റ്റര്‍ രാജാ എന്നൊരു കാര്‍ഡ് കാണിച്ചിരുന്നു. അതിനൊരു തുടര്‍ച്ച ഉണ്ടാവുക എന്ന സാധ്യതയെ മാത്രമാണ് സൂചിപ്പിച്ചത്. അങ്ങനെയൊരു പ്രൊജക്ട് പ്ലാന്‍ ഉണ്ടായിട്ടില്ലെന്നും സംവിധായകന്‍ പറയുന്നു.മോണ്‍സ്റ്ററിന് മുമ്പ് ആദ്യം മമ്മൂക്കയെ വെച്ചുള്ള പടമായിരുന്നു ചെയ്യേണ്ടിയിരുന്നത്. ന്യൂയോര്‍ക്ക് എന്നായിരുന്നു സിനിമയുടെ പേര്. ഷൂട്ടിംഗിന് വേണ്ടിയുള്ള പ്രോസസ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് കൊവിഡ് അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. വിദേശ രാജ്യത്ത് ഷൂട്ട് ചെയ്യേണ്ട സിനിമ ആയതിനാലും അങ്ങനെയൊരു സാഹചര്യമല്ലാത്തതിനാലും അത് നിര്‍ത്തിവെച്ചു.

അതിനു ശേഷം എല്ലാവരേയും പോലെ വീട്ടിലിരിക്കേണ്ടി വന്നു. ആ സമയത്താണ് മോണ്‍സ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഓണായത്,' വൈശാഖ് കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്ററിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഉദയ കൃഷ്ണയാണ് തിരക്കഥ. റാഷന്‍ മാത്യു, അന്ന ബെന്‍, ഇന്ദ്രജിത് സുകുമാരന്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നൈറ്റ് ഡ്രൈവാണ് ഉടന്‍ റിലീസ് ചെയ്യുന്ന വൈശാഖ് ചിത്രം. മാര്‍ച്ച് പതിനൊന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിദ്ദീഖ്, രഞ്ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, കൈലാഷ്, മുത്തുമണി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.


Click it and Unblock the Notifications











