മലയാളി പ്രേക്ഷകരുടെ സെൻസേഷണൽ നായിക! പ്രിയപ്പെട്ട വൈശാലി, പുതിയ ലുക്ക്...
1988 ൽ ഭരതൻ സംവിധാനം ചെയ്ത് വൈശാലി എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് സുപർണ അനന്ദ്. ആദ്യ ചിത്രം തന്നെ താരത്തിന്റെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നൽകിയത്. മലയാളത്തിൽ ആകെ രണ്ട് ചിത്രങ്ങളിലാണ് താരം പ്രത്യക്ഷപ്പട്ടത്. 1982 ൽ പുറത്തു വന്ന വൈശാലിയ്ക്ക് ശേഷം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സുപർണ പിന്നീട് മലയാളത്തിൽ എത്തുന്നത്. പത്മരാജൻ സംവിധാനം ചെയ്ത ഞാൻ ഗന്ധർവ്വനും കരിയറിൽ നലിയ ഹിറ്റ് സമ്മാനിക്കുകയായിരുന്നു. മലയാളി അല്ലെങ്കിൽ പോലും മലയാള സിനിമയുമായും പ്രേക്ഷകരുമായു വളരെ അടുത്ത ബന്ധമാണ് നടിയ്ക്കുള്ളത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സുപർണ ആ ആന്ദിന്റെ പുതിയ ചിത്രമാണ്. കേരളപ്പിറവി വാരത്തിൽ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ചലച്ചിത്ര അക്കാദമിയും സംയുക്തമായി മൈത്രി - സ്മൃതി വിദ്യാർത്ഥി കൂട്ടായ്മകളുടെ സഹകരണത്തോടെ കേരള ഹൗസില്‍ സംഘടിപ്പിച്ച മലയാള ചലച്ചിത്രോത്സവം എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരം. പട്ടു സാരിയിൽ സിമ്പിൾ ലുക്കിൽ അതീവ സുന്ദരിയായിട്ടായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. അന്നും ഇന്നും മാറ്റമില്ലാത്തത് താരത്തിന്റെ അതിമനോഹരമായ പുഞ്ചിരിക്ക് മാറ്റമൊന്നുമില്ല.
ചിത്രങ്ങൾ പുറത്തിറങ്ങിയിട്ട് വർഷങ്ങൾ ആയെങ്കിലും ഇന്നും ഗന്ധർവ്വന സ്നേഹിച്ച പെൺകുട്ടിയെ മറക്കാൻ കഴിഞ്ഞിട്ടില്ല. മലയാള സിനിമയിൽ നിരവധി അന്യ ഭാഷ നടിമാരാണ് എത്തുന്നത്. അത് വിരലിൽ എണ്ണാവുന്ന താരങ്ങൾ മാത്രമോ മോളിവുഡിൽ തിളങ്ങാൻ സാധിക്കുകയുളളൂ. എന്നാൽ 30 വർഷം പിന്നീടുമ്പോഴും, സിനിമയുടെ തലമുറ തന്നെ മാറിയിട്ടും സുപർണ ആനന്ദ് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട വൈശാലിയാണ്.


Click it and Unblock the Notifications