രണ്ടാം വിവാഹത്തിന് ശേഷവും ഞാൻ അദ്ദേഹത്തെ പ്രണയിക്കുന്നു, മുൻ ഭർത്താവിനോടുള്ള പ്രണയം കുറിച്ച് നടി
മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ക്ലാസിക് ചിത്രങ്ങളിലൊന്നാണ് വൈശാലി. 1988 ൽ പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ് . ചിത്രത്തിനെ കുറിച്ചുള്ള നിരൂപണങ്ങൾ സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും ഇപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത പുരാണകഥ പശ്ചാത്തലത്തിലുള്ള ചിത്രമാണ് വൈശാലി.
മോഹൻലാലിന്റെ മകളുടെ മേക്കോവർ ചിത്രം വൈറലാകുന്നു
വൈശാലി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരങ്ങളാണ് സുപർണ്ണ ആനന്ദും സഞ്ജയ് മിത്രയും. വൈശാലിയിലൂടെയാണ് സുപർണ്ണ മലയാള സിനിമയിൽ എത്തുന്നത്. ടൈറ്റിൽ കഥാപാത്രമായ വൈശാലിയെ ആയിരുന്നു സുപർണ്ണ അവതരിപ്പിച്ചത്. ചിത്രത്തിൽ ഋഷ്യശൃംഗനായിട്ടാണ് സഞ്ജയ് എത്തിയത് സിനിമയിൽ നായിക- നായകന്മാരായി അഭിനയിച്ച ഇവർ പിന്നീട് ജീവതത്തിലും ഒന്നാകുകയായിരുന്നു. എന്നാൽ ഇവരുടെ ബന്ധത്തിന് ദീര്‍ഘായുസ്സുണ്ടായിരുന്നില്ല. 2007 ല്‍ ഇവര്‍ വിവാഹ മോചിതരായി . എന്നാൽ ഇപ്പോഴും സഞ്ജയിയോട് മനസില്‍ പഴയ പ്രണയം സുപർണ്ണയ്ക്കുണ്ട്.

അഭിപ്രായ വ്യത്യാസം കൂടി വന്നതോടെയായിരുന്നു 2007 ൽ ഇരുവരും നിയമപരമായി ബന്ധം വേർപിരിഞ്ഞത്. വിവാഹമോചനത്തിന് ശേഷവും താരങ്ങൾ തമ്മിൽ അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്നുണ്ട്. നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ സഞ്ജയിയോട് മനസ്സിൽ അതേ പ്രണയം ഇപ്പോഴുമുണ്ടെന്ന് സുപർണ്ണ വെളിപ്പെടുത്തിയിരുന്നു. തങ്ങൾ തമ്മിൽ പൊരുത്തപ്പെട്ട് പോകില്ലെന്ന് മനസ്സിലാക്കിയതോടെയാണ് ബന്ധം വേർപിരിയാൻ തീരുമാനിച്ചത്. പ്രണയം പോലെ മനോഹരമാകില്ല അതുകഴിഞ്ഞുളള ജീവിതമെന്നും സഞ്ജയ് ഒന്നും ഒന്നും മൂന്നിൽ പറഞ്ഞിരുന്നു.

സഞ്ജയ് സുപർണ്ണ ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. അമ്മയോടൊപ്പമാണ് ഇരുവരും. വിവാഹ മോചനത്തിന് ശേഷം ഇരുവരും വീണ്ടും വിവാഹിതരായിരുന്നു. തന്റെ മക്കളുടെ നല്ല അമ്മയാണ് സുപര്‍ണയെന്ന് സഞ്ജയും പറഞ്ഞു. മക്കളെ നന്നായാണ് സുപര്‍ണ്ണ നോക്കി വളര്‍ത്തിയത്. അതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഭര്‍ത്താവായ സഞ്ജയ് പറഞ്ഞു. ഞങ്ങളുടെ ഇടയില്‍ ശത്രുതയില്ലെന്നും കൂട്ടിച്ചേർത്തു.

തന്റെ മൂത്തമകനെ കണ്ടാല്‍ സഞ്ജയിയെ പോലെ തന്നെയാണെന്നും, പിരിഞ്ഞു കഴിയുകയാണെങ്കിലും ഇഷ്ടപ്പെട്ടയാള്‍ സന്തോഷമായി കഴിയുന്നത് കാണുന്നത് സന്തോഷമാണെന്നും ' സുപര്‍ണയും പറയുന്നു. സിനിമയിലേക്ക് തിരിച്ചു വരാന്‍ തയാറെടുക്കുന്ന സമയത്താണ് രണ്ടാമതും വിവാഹിതയാകുന്നത്. അധികം വൈകാതെ കുട്ടികളായതോടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് വേണ്ടെന്ന് വെക്കുകയായിരുന്നു. ഇപ്പോള്‍ കുടുംബത്തിനൊപ്പം ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിക്കുകയാണ് സുപര്‍ണ.

സുപർണ്ണയുടെ മാത്രമല്ല സഞ്ജയിയുടേയും ആദ്യ ചിത്രമായിരുന്നു വൈശാലി.സിനിമയും നടനും ശ്രദ്ധിക്കപ്പെട്ടുവെങ്കിലും മലയാള സിനിമയിൽ അദ്ദേഹം അധികം പ്രത്യക്ഷപ്പെട്ടിരുന്നില്ല. വൈശാലി കൂടാതെ ഒരു വടക്കൻ വീരഗാഥ, പൂനിലാമഴ, സ്മാർട്ട് സിറ്റിയിലും നടൻ അഭിനയിച്ചിരുന്നു. മലയാളം കൂടാതെ ബംഗാളി, ഹിന്ദി, തെലുങ്ക് സിനിമകളുടേയും ഭാഗമായിരുന്നു.സ്മാർട്ട് സിറ്റിയായിരുന്നു സഞ്ജയ് ഏറ്റവും ഒടുവിൽ അഭിനയിച്ച മലയാള ചിത്രം,

വൈശാലിയിലൂടെ ശ്രദ്ധിക്കപ്പെട്ട സുപർണ്ണ പിന്നീട് ബോളിവുഡ്, തെന്നിന്ത്യൻ സിനിമാ രംഗത്ത് സജീവമാകുകയായിരുന്നു. ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ നടിക്ക് കഴിഞ്ഞിരുന്നു. വൈശാലി പോലെ ശ്രദ്ധിക്കപ്പെട്ട നടിയുടെ മലയാള ചിത്രമായിരുന്നു ഞാൻ ഗന്ധർവൻ. പത്മരാജാൻ സംവിധാനം ചെയ്ത ചിത്രം 1991ൽ ആയിരുന്നു പുറത്തിറങ്ങിയത്. വൈശാലിയെ പോലെ തന്നെ ഞാൻ ഗന്ധർവനും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്.


Click it and Unblock the Notifications