ആദ്യ ഭർത്താവിനെ ഇപ്പോഴും പ്രണയിക്കുന്നുണ്ട്, സഞ്ജയ് മിത്രയുമായുള്ള വേർപിരിയലിനെ കുറിച്ച് സുപർണ

മലയാള സിനിമ പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമാണ് വൈശാലി. 1988 ൽ എംടി വാസുദേവൻനായരുടെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത ചിത്ര തലമുറ വ്യത്യാസമില്ലാതെ എല്ലാവരും നെഞ്ചിലേറ്റുകന്നുണ്ട്. ഇന്നും വൈശാലിയും ഋഷ്യശൃംഗനും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. സഞ്ജയും സുപർണയുമായിരുന്നു വൈശാലിയും ഋഷ്യശ്യംഗനുമായി എത്തിയത് . ഈ ചിത്രം താരങ്ങളുടെ ജീവിത്തിലും വഴിത്തിരവാകുകയായിരുന്നു .

ചിത്രത്തിലൂടെ ജീവിതത്തിൽ ഒന്നായ ഇവരുടെ ദാമ്പത്യ ജീവിതം അധികനാൾ നീണ്ടു നിന്നില്ല. വിവാഹ മോചിതരായി. ബന്ധം വേർപിരിഞ്ഞെങ്കിലും ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. പൊതുപരിപാടികളിലും മറ്റും ഇവർ ഒന്നിച്ചെത്താറുമുണ്ട്. ഒരു മലയാളം ചാനൽ ഷോയിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. തങ്ങളുടെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തു. ഇവരുടെ പ്രണയത്തെ കുറിച്ചും പിന്നീട് ഉണ്ടായ വേർ പിരിയലിനെ കുറിച്ചുംഒന്നിച്ചിരുന്നാണ് ഇരുവരും പങ്കുവെച്ചത്. 10 വർഷത്തെ പ്രണയത്തിന് ശേഷമാണ് സുപർണയും സഞ്ജയ് യും വിവാഹിതരായത്.

 വൈശാലിയിൽ  എത്തിയത്

വൈശാലിയിൽ എത്തിയതിനെ കുറിച്ച് സുപർണ പറഞ്ഞത് ഇങ്ങനെയാണ്. ബാലതാരമായി സിനിമയിൽ അഭിനയക്കവെയാണ് വൈശാലിയിലേയ്ക്ക് ചാൻസ് ലബഇക്കുന്നത്. ബാതരമായി അഭിനയിച്ച തന്റെ ചിത്രം കണ്ടിട്ടാണ് ഭരതൻ സാർ എന്നെ കുറിച്ച് അറിയുന്നത്.അദ്ദേഹം എന്നെ കാണാൻ വരുന്നത് തന്റെ 16ാം ജന്മദിനത്തിന്റ പിറ്റേദിവസമാണ്. സിനിമയെ കുറിച്ച് പറഞ്ഞപ്പോൾ ആദ്യം തനിക്ക് മലയാളം അറിയില്ലെന്നാണ് ഞാൻ പറഞ്ഞത്. ഭാൽ അറിയാതെ എങ്ങനെ അഭിനയിക്കും എന്നുള്ള ആശങ്ക അദ്ദേഹത്തിനെ അറിയിക്കുകയും ചെയ്തിരുന്നു. അത് സാരിമില്ല ഞാൻ നോക്കിക്കോളമെന്ന് അദ്ദേഹം പറഞ്ഞ് പോയി.പിന്നീടാണ് എന്നെ കാണുന്നതിന് മുമ്പ് തന്നെ എന്റെ രൂപം അദ്ദേഹം സ്‌കെച്ച് ചെയ്തിരുന്നത് കാണുന്നത്. അത്ഭുതമായിരുന്നു തനിക്ക് അത്.

 സഞ്ജയെ  കാണുന്നത്

സഞ്ജയെ ആദ്യമായി കാണുന്നത് വൈശാലിയുടെ സെറ്റിൽ വെച്ചാണ്. ആദ്യ ദിവസം തന്നെ ഭരതൻ സാർ ചെയ്യാൻ പറഞ്ഞത് ഏറ്റവും ഒടുവിലെ രംഗമായ ചുംബന സീൻ ആയിരുന്നു. എങ്ങനെ ചെയ്യുമെന്നുള്ള ആശങ്ക രണ്ട് പേർക്കുമുണ്ടായിരുന്നു. അഞ്ച് ടേക്ക് എടുത്ത ശേഷമാണ് അത് ശരിയായത്. ഞങ്ങളുടെ ജീവിതം മാറ്റി മറിച്ച സിനിമ ആയിരുന്നു അത്.

Recommended Video

Dulquer salmaan's bet with Mammootty | FilmiBeat Malayalam
 സഞ്ജയുമായുള്ള  ജീവിതം

വൈശാലിയിലൂടെയാണ് സഞ്ജയ് ജീവിതത്തിലേയ്ക്ക് വരുന്നത്.ഒരുമിച്ച് ജീവിച്ചിരുന്ന കാലമത്രയും ഞങ്ങൾ സന്തോഷത്തിലായിരുന്നു. നിർഭാഗ്യവശാൽ വേർപിരിയേണ്ടി വന്നു. എന്നാൽ ഇപ്പോഴും ആ പ്രണയം മനസ്സിലുണ്ട്. ഒരുപ്രാവശ്യം പ്രണയം തോന്നിയാൽ അത് ജീവിതകാലം മുഴുവൻ മനസ്സിലുണ്ടാകും.അദ്ദേഹത്തിന് എന്റെ ജീവിതത്തിലുണ്ടാകേണ്ട കാലം എത്രനാളാണെന്ന് ദൈവം നേരത്തെ തീരുമാനിച്ചതാണ്. അത് കഴിഞ്ഞപ്പോൾ അദ്ദേഹം തന്റെ ജീവിതത്തിൽ നിന്ന് പോയി അങ്ങനെയാണ് ഞാൻ കരുതുന്നത്. അതുകൊണ്ട് താന്നെ ഞങ്ങൾക്കിടയിൽ ശത്രുതയില്ല.

 ഇഷ്ടപ്പെട്ടയാളുടെ സന്തോഷം

തന്റെ മൂത്ത മകൻ സഞ്ജയെ പോലൊണ്. മുന്നിൽ നിൽക്കുമ്പോൾ സഞ്ജയ് മുന്നിൽ നിൽക്കുന്നത് പോലെ തോന്നു. അകന്നാണ് കഴിയുന്നതെങ്കിലും ഇഷ്ടപ്പെട്ടയാൾ സന്തോഷമായി കഴിയുന്നതാണ് ഏറ്റവും വലയ സന്തോഷമെന്നും സുപർണ പറയുന്നു സുപർണയെ കുറിച്ചും സഞ്ജയ് പറയുന്നുണ്ട്. തന്റെ മക്കളുടെ നല്ല അമ്മയാണ് സുപർണ. കൂടാതെ മക്കളെ നന്നായിട്ടാണ് നോക്കി വളർത്തുന്നത്. അതിന് ഒരുപാട് സന്തോഷമുണ്ടെന്നും സഞ്ജയ് അറിയിച്ചു. വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും മലയാളത്തിൽ ഒന്നിച്ച് പ്രത്യക്ഷപ്പെടുന്നത്.

More from Filmibeat

Read more about: cinema bharathan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X