'വധു അണിഞ്ഞത് രത്‌നങ്ങള്‍ പതിച്ച ആഭരണങ്ങൾ, സ്വര്‍ണ നൂലിൽ നെയ്ത കല്യാണ സാരി'; സത്യാവസ്ഥ വെളിപ്പെടുത്തി മിഥുൻ!
സോഷ്യൽമീഡിയയും യുട്യൂബ് ചാനലുകളും സജീവമായതോടെ സെലിബ്രിറ്റികളുടെ കുടുംബത്തിലെ ഏത് വിവാഹവും ഇന്ന് വൈറലാകുന്ന സ്ഥിതിയാണ്.
അത്തരത്തിൽ അടുത്തിടെ ഏറ്റവും കൂടുതൽ വൈറലാവുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത വിവാഹമായിരുന്നു നടി മൃദുല മുരളിയുടെ സഹോദരനും നടനുമായ മിഥുൻ മുരളിയുടെ വിവാഹം. വജ്രം എന്ന സിനിമയിൽ ബാലതാരമായാണ് മിഥുന്‍ സിനിമയില്‍ അരങ്ങേറിയത്.
ബഡ്ഡി, ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ, ആന മയില്‍ ഒട്ടകം എന്നീ ചിത്രങ്ങളിലും മിഥുൻ വേഷമിട്ടിട്ടുണ്ട്. വജ്രത്തിൽ മമ്മൂട്ടിയുടെ മകനായിട്ടായിരുന്നു മിഥുൻ അഭിനയിച്ചത്.
മൃദുല ഇപ്പോൾ സിനിമകളിൽ അത്ര സജീവമല്ല. പക്ഷെ സോഷ്യൽമീഡിയയിൽ വളരെ ആക്ടീവായി നിന്ന് എല്ലാ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. മോഡലും എഞ്ചിനീയറുമായ കല്ല്യാണി മേനോനെയാണ്വ മിഥുൻ വിവാഹം ചെയ്തത്. കൊച്ചി ബോൾഗാട്ടി ഇവന്റ് സെന്ററിലായിരുന്നു വിവാഹം.

ഭാവന അടക്കം നിരവധി സെലിബ്രിറ്റകൾ പങ്കെടുത്ത വിവാഹം കൂടിയായിരുന്നു മിഥുന്റേത്. വിവാഹ വീഡിയോ വൈറലായപ്പോൾ വധു കല്യാണി ധരിച്ച ആഭരണങ്ങളും സാരിയുമെല്ലാം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
കോടീശ്വരിയെയാണ് മിഥുൻ വിവാഹം ചെയ്തതെന്നും ആഭരണങ്ങൾ പോലും രത്നങ്ങൾ കൊണ്ടുള്ളതാണെന്നുമെല്ലാം വാർത്തകൾ വന്നിരുന്നു. ചിലർ വളരെ ആഢംബരം നിറഞ്ഞ വിവാഹമെന്ന് പറഞ്ഞ് കുറ്റപ്പെടുത്തുകയും ചെയ്തു.

ഇപ്പോഴിത വിവാഹശേഷം ഒരുമിച്ച് എത്തി ബിഹൈൻവുഡ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് നവദമ്പതികളായ മിഥുനും കല്യാണിയും. മിഥുന്റെ സഹോദരി മൃദുലയും കല്യാണിയുടെ സഹോദരി ലക്ഷ്മിയും ഒരുമിച്ച് പഠിച്ചതാണ്.
കമ്പൈന്‍ സ്റ്റഡിയ്ക്ക് വേണ്ടി മൃദുല ഇടയ്ക്ക് കല്യാണിയുടെ വീട്ടില്‍ വരുമായിരുന്നു. ഇടയ്ക്ക് കൊണ്ടുവിടുന്നത് അനിയന്‍ മിഥുനായിരിക്കും. അന്ന് കല്യാണി ഏഴാം ക്ലാസില്‍ പഠിക്കുകയായിരുന്നു. മിഥുന്‍ പതിനൊന്നാം ക്ലാസിലും. അപ്പോഴാണ് ആദ്യമായി കാണുന്നത്.

ആ സമയത്ത് പ്രണയം ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഫേസ്ബുക്കില്‍ മിഥുന്റെ ഒരു മെസേജ് വന്നു. അപ്പോഴാണ് സൗഹൃദം വീണ്ടും പുതുക്കിയത്. പിന്നീട് ചാറ്റിങ് തുടങ്ങി. അപ്പോഴൊന്നും നേരില്‍ കണ്ടിരുന്നില്ല. പിന്നീട് റിലേഷന്‍ഷിപ്പില്‍ ആയതിന് ശേഷമാണ് നേരില്‍ കണ്ടത്.
പ്രണയം ആദ്യം പ്രപ്പോസ് ചെയ്തത് മിഥുന്‍ തന്നെയാണ്. ഏഴ് വര്‍ഷം പ്രണയിച്ച ശേഷമായിരുന്നു ഇരുവരുടേയും വിവാഹം. 'വീട്ടില്‍ കയറി വന്ന് മകളെ സ്‌നേഹിക്കുന്നുവെന്ന് മിഥുന്‍ പറഞ്ഞത് മറക്കാന്‍ പറ്റില്ല. എന്റെ ബേര്‍ത്ത് ഡേയ്ക്ക് ആയിരുന്നു അത്' കല്യാണി പറയുന്നു.

'ഇത്തവണത്തെ ഗിഫ്റ്റ് നേരിട്ട് വീട്ടില്‍ വന്ന് തരണമെന്ന് വെല്ലുവിളിച്ചത് കല്യാണി തന്നെയാണ്' മിഥുൻ പറഞ്ഞു. 'പിന്നീട് ലൈസന്‍സ് കിട്ടി പ്രണയം മുന്നോട്ട് പോയി. എന്‍ഗേജ്‌മെന്റിന് ശേഷം അധികം കാത്തിരിക്കേണ്ടതായി ഒന്നും വന്നില്ല.'
'ഏഴ് മാസം കൊണ്ട് കല്യാണം കഴിഞ്ഞു. ചെറിയ രീതിയിലുള്ള ഹണിമൂണിനൊക്കെ പോയി. ഇനി ഏപ്രില്‍ മാസത്തോടെ പുറത്തേക്കൊക്കെ പോകണം എന്നാണ് ആഗ്രഹിക്കുന്നത്. എനിക്ക് അധികം അവധി ഇല്ല' മിഥുൻ പറഞ്ഞു.
'കല്യാണത്തിന് യുട്യൂബില്‍ വന്ന വാര്‍ത്തകള്‍ ശരിക്കും ഞങ്ങളെ തന്നെ ഞെട്ടിച്ചു. ആദ്യം വാര്‍ത്ത വന്നത് മൃദുല മുരളിയുടെ അനിയന്‍ വിവാഹം ചെയ്യുന്നത് ഒരു കോടീശ്വരിയെ ആണെന്ന തരത്തിലാണ്.'

'രത്‌നങ്ങള്‍ പതിച്ച ആഭരണങ്ങളാണ് ധരിച്ചത്. കല്യാണ സാരിയില്‍ സ്വര്‍ണ നൂല്‍ കൊണ്ട് നെയ്തു എന്നൊക്കെ വാര്‍ത്തകള്‍ വന്നു. അപ്പോഴാണ് കല്യാണി കല്യാണത്തിന് ഒട്ടും സ്വര്‍ണം ഉപയോഗിച്ചിട്ടില്ല നോ ഗോള്‍ഡ് വെഡ്ഡിങാണെന്ന് ഞങ്ങള്‍ക്ക് പറയേണ്ടി വന്നത്. കല്യാണത്തിന് വീട്ടുകാര്‍ സ്വര്‍ണം തന്നിട്ടുണ്ട്.'
'പക്ഷെ വിവാഹത്തിന് ധരിച്ചത് ഇമിറ്റേറ്റ് ആഭരണങ്ങളാണ്. അതും മൃദുല ചേച്ചിയുടെ തന്നെ ദ പ്യുയര്‍ അല്ലുര്‍ ജ്വല്ലറിയില്‍ നിന്നും എടുത്ത ഇമിറേറ്റ് ആഭരണങ്ങള്‍. കല്യാണത്തിന് എന്തെങ്കിലും ആഭരണം തരണം എന്നത് വീട്ടുകാരുടെ നിര്‍ബന്ധമായിരുന്നു.'
'അത് പ്രകാരം എന്റെ രണ്ടാമത്തെ കോസ്റ്റിയൂമിനൊപ്പം ഇട്ടത് ശരിക്കുള്ള ആഭരണങ്ങളാണ്. പക്ഷെ രത്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല' കല്യാണി വ്യക്തമാക്കി.


Click it and Unblock the Notifications