ഫാമിലി കോമഡി എന്റര്‍ടെയ്‌നറായി വകതിരിവ് തിയ്യേറ്ററുകളില്‍! പ്രേക്ഷക പ്രതികരണം
കെകെ മുഹമ്മദ് അലി നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് വകതിരിവ്. സിനിമ ഇന്ന് തിയ്യേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഫാമിലി കോമഡി എന്റര്‍ടെയ്‌നറായ ചിത്രം പുതുതലമുറയുടെ കാഴ്ചപ്പാടുകളും അവരുടെ തിരിച്ചറിവുകളും അടിസ്ഥാനമാക്കിയാണ് ഒരുക്കിയിട്ടുളളത്. മലയാളത്തിലെ ശ്രദ്ധേയ താരങ്ങള്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

അല്‍ത്താഫ് നായകനാവുന്ന ചിത്രത്തില്‍ രേവതി സുധീറാണ് നായിക. ഇവര്‍ക്കൊപ്പം ജോയ് മാത്യു, ലാലു അലക്സ്, ശാന്തികൃഷ്ണ, കൈലാഷ്, സുനില്‍ സുഖദ, മാമുക്കോയ, വത്സലാമേനോന്‍, ബിനു അടിമാലി, ജാഫര്‍ ഇടുക്കി, മീനാക്ഷി മധുരാഘവന്‍,സുബി സുരേഷ്, ചാലി പാല, നാരായണന്‍ കുട്ടി, സുധി കൊല്ലം തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
എല്‍ബിന്‍ കൃഷ്ണ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് ശ്രീനിവാസ് കൃഷ്ണ എഡിറ്റിങ് ചെയ്തിരിക്കുന്നു. ഗാനരചനയും സംഗീതവും തമ്പി സേവ്യറാണ്. പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്-ശിവന്‍ പൂജപ്പുര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-എസ്എല്‍ പ്രദീപ്, ചാനല്‍ പിആര്‍ഒ-ഷെജിന്‍ ആലപ്പുഴ.


Click it and Unblock the Notifications











