വീണ്ടുമൊരു വാലന്റൈൻസ് ഡേ! അന്നും ഇന്നും ഒരുപോലെ! പ്രണയിച്ച് വിവാഹിതരായ താരങ്ങള്‍! കാണൂ!

മനസ്സില്‍ പ്രണയം തോന്നാത്തവര്‍ വിരളമാണ്. പ്രണയിക്കാനും പ്രണയിക്കപ്പെടാനുമായാണ് എല്ലാവരും ആഗ്രഹിക്കുന്നത്. മനസ്സില്‍ പ്രണയം സൂക്ഷിക്കുന്നവര്‍ക്കും പ്രണയിക്കുന്നവര്‍ക്കുമായുള്ള ദിനമാണ് വാലന്റൈൻസ് ഡേ. ഫെബ്രുവരി 14നാണ് ഇത് ആചരിക്കുന്നത്. കൈനിറയെ പനിനീര്‍പ്പൂക്കളുമായി കാമുകിക്ക് മുന്നിലേക്കെത്തുന്ന കാമുകനേയും പ്രിയതമയ്ക്കുള്ള സമ്മാനവുമായെത്തുന്ന പ്രിയനേയുമെക്കെ സിനിമയില്‍ മാത്രമല്ല ജീവിതത്തിലും കാണാറുണ്ട് നമ്മള്‍. പ്രണയം പറയാനും പങ്കുവെക്കാനും കൂടിയുള്ള ദിനം കൂടിയാണ് വൈലന്റൈന്‍സ് ഡേ. പ്രണയിക്കുന്നവര്‍ പരസ്പരം ഹൃദയം കൈമാറിയും സമ്മാനങ്ങള്‍ നല്‍കിയും പരിശുദ്ധത്തെ പ്രണയത്തെ ദൃഢപ്പെടുത്തുന്ന ദിനം കൂടിയാണിന്ന്.

സ്ക്രീനില്‍ മാത്രമല്ല ജീവിതത്തിലും മികച്ച കെമിസ്ട്രിആവര്‍ത്തിച്ച് മുന്നേറുന്ന നിരവധി ജോഡികളുണ്ട് മലയാള സിനിമയില്‍. യാതൊരുവിധ സിനിമാ പശ്ചാത്തലവുമില്ലാതെ താരങ്ങളെ ജീവിതപങ്കാളിയാക്കിയവരുമുണ്ട്. യഥാര്‍ത്ഥ ജീവിതത്തിലും ഇവര്‍ ഒരുമിച്ചിരുന്നെങ്കിലെന്ന് പലപ്പോഴും പ്രേക്ഷകര്‍ ആഗ്രഹിച്ചവരും ജീവിതത്തില്‍ ഒരുമിച്ചിട്ടുണ്ട്.. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയില്‍ താരങ്ങളെ ആരാധിക്കുന്നവര്‍ ചില്ലറയല്ല. പ്രണയ ലേഖനവും അഭ്യര്‍ത്ഥനകളുമൊക്കെ പലരും നടത്താറുമുണ്ട്. എന്നാല്‍‍ സിനിമയിലേക്കെത്തുന്നതിന് മുന്‍പ് തന്നെ പലരും പ്രണയിനിയെ കണ്ടെത്തിയവരാണ്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പലരും വിവാഹിതരായത്. പ്രണയിച്ച് വിവാഹിതരായ താരങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

ഷാജി കൈലാസ് -ചിത്ര

ഷാജി കൈലാസ് -ചിത്ര

മലയാളത്തിലെ മുന്‍നിര സംവിധായകരിലൊരാളായ ഷാജി കൈലാസും ഭാര്യ ആനിയും പ്രണയിച്ച് വിവാഹിതരായവരാണ്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് ഇരുവരും പ്രണയത്തിലായത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളിലൊരാള്‍ കൂടിയാണ് ഇവര്‍. ക്യമറയ്ക്ക് പിന്നിലെ പ്രണയം ജീവിതത്തിലേക്ക് പകര്‍ത്തിയതോടെ ആനി സിനിമയില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. ഇന്നും താരത്തിന്‍റെ തിരിച്ചുവരവ് കാത്തിരിക്കുന്ന ആരാധകരുണ്ട്. കുക്കറി ഷോയിലൂടെ താരം ടെലിവിഷനിലേക്കെത്തിയിരുന്നു. മികച്ച സ്വീകാര്യതയാണ് ഈ പരിപാടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആഷിഖ് അബു- റിമ കല്ലിങ്കല്‍

ആഷിഖ് അബു- റിമ കല്ലിങ്കല്‍

മലയാള സിനിമയിലെ മാതൃദാ താരദമ്പതികളായി വിശേഷിപ്പിക്കപ്പെടുന്നവരാണ് ആഷിഖ് അബുവും റിമ കല്ലിങ്കലും. വളരെ സിംപിളായാണ് ഇരുവരും വിവാഹം നടത്തിയത്. ഇന്റര്‍കാസ്റ്റ് മാര്യേജാണെങ്കില്‍ക്കൂടിയും മതം മാറ്റത്തിനൊന്നും ഇരുവരും തയ്യാറായിരുന്നില്ല. 2013ലാണ് ഇവര്‍ ഒന്നിച്ചത്. വിവാഹ ശേഷവും റിമ സിനിമയില്‍ സജീവമാണ്. മാമാങ്കമെന്ന നൃത്ത വിദ്യാലയവും റിമ നടത്തുന്നുണ്ട്.

ബിജു മേനോന്‍- സംയുക്ത

ബിജു മേനോന്‍- സംയുക്ത

മഴയും മധുരനൊമ്പരക്കാറ്റും മേഘമല്‍ഹാറുമൊക്കെ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണ് ബിജു മേനോന്‍-സംയുക്ത വര്‍മ്മ കെമിസ്ട്രി. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയാണ് ഇരുവരും. വിവാഹത്തോടെ സിനിമയോട് ബൈ പറഞ്ഞ സംയുക്ത വര്‍മ്മ ഇടയ്ക്ക് പരസ്യത്തില്‍ അഭിനയിച്ചിരുന്നു. യോഗ പഠനവുമൊക്കെയായി ആകെ തിരക്കിലാണ് ഈ താരപത്‌നി.

 ഇന്ദ്രജിത്ത് -പൂര്‍ണ്ണിമ

ഇന്ദ്രജിത്ത് -പൂര്‍ണ്ണിമ

ഒരുകാലത്ത് ടെലിവിഷന്‍ പരമ്പരകളില്‍ നിറഞ്ഞുനിന്നിരുന്ന മുഖമായിരുന്നു പൂര്‍ണ്ണിമയുടേത്. ലൊക്കേഷനില്‍ വെച്ചായിരുന്നു ഇന്ദ്രജിത്ത് പൂര്‍ണ്ണിമയെ കണ്ടുമുട്ടിയത്. ആദ്യകാഴ്ചയ്ക്ക് ശേഷം അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയിതാക്കളായി മാറുകയായിരുന്നു. വിവാഹ ശേഷം മിനിസ്‌ക്രീനില്‍ അവതാരകയുടെ വേഷത്തിലായിരുന്നു താരപത്‌നിയെ കണ്ടത്. ഇപ്പോഴിതാ വൈറസിലൂടെ സിനിമയിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് പൂര്‍ണ്ണിമ.

പ്രിയാമണി -മുസ്തഫ

പ്രിയാമണി -മുസ്തഫ

പ്രണയിച്ച് വിവാഹിതരായവരാണ് പ്രിയാമണിയും മുസ്തഫയും. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുസ്തഫ പ്രിയാമണിക്കൊപ്പം പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വ്യത്യസ്ത മതത്തിലുള്ളവരായിരുന്നിട്ട് കൂടി മതം മാറാനൊന്നും ഇരുവരും തയ്യാറായിരുന്നില്ല. വിവാഹത്തിനായി മതം മാറാന്‍ തയ്യാറല്ല താനെന്ന് പ്രിയാമണി വ്യക്തമാക്കിയിരുന്നു. സിനിമയും നൃത്തവും റിയാലിറ്റി ഷോയുമൊക്കെയായി ആകെ തിരക്കിലാണ് താരം.

പൃഥ്വിരാജ് -സുപ്രിയ

പൃഥ്വിരാജ് -സുപ്രിയ

യുവതാരനിരയില്‍ ഏറെ ശ്രദ്ധേയനായ പൃഥ്വിരാജിന്‍റേതും പ്രണയവിവാഹമായിരുന്നു. അഭിമുഖ പരിപാടിയുമായി ബന്ധപ്പെട്ട് തുടങ്ങിയ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ അമരക്കാരിലൊരാളാണ് സുപ്രിയ. നിര്‍മ്മാതാവെന്ന നിലയില്‍ നയനെ നയിച്ചത് സുപ്രിയ ആയിരുന്നുവെന്ന് മല്ലിക സുകുമാരന്‍ വ്യക്തമാക്കിയിരുന്നു. ആരാധികമാരെ ഞെട്ടിച്ചൊരു താരവിവാഹം കൂടിയായിരുന്നു പൃഥ്വിയുടേത്.

ജയസൂര്യ-സരിത

ജയസൂര്യ-സരിത

സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ ജയസൂര്യ ജീവിതസഖിയെ കണ്ടെത്തിയിരുന്നു. ചാനലില്‍ പരിപാടി അവതരിപ്പിച്ചിരുന്ന സമയത്ത് ശബ്ദം മാറ്റി സരിതയെ വിളിക്കുന്നതിനെക്കുറിച്ചൊക്കെ നേരത്തെ താരം തുറന്നുപറഞ്ഞിരുന്നു. ഡിസൈനിങ്ങിനോട് താല്‍പര്യമുള്ള സരിത ഇപ്പോള്‍ അറിയപ്പെടുന്ന കോസ്റ്റ്യൂമറാണ്. ദേജാവുമായി സജീവമാണ് താരപത്നി.

കുഞ്ചാക്കോ ബോബന്‍- പ്രിയ

കുഞ്ചാക്കോ ബോബന്‍- പ്രിയ

ചോക്ലേറ്റ് ഹീറോയായി തിളങ്ങി നിന്നിരുന്ന കുഞ്ചാക്കോ ബോബന്‍ ആരെയായിരിക്കും വിവാഹം ചെയ്യുന്നതെന്നറിയാനായി ആരാധികമാര്‍ ഉറ്റുനൊക്കിയിരുന്നൊരു കാലമുണ്ടായിരുന്നു. അതിനിടയിലാണ് തന്‍രെ മനസ്സ് കവര്‍ന്ന പ്രിയയെക്കുറിച്ച് താരം തുറന്നുപറഞ്ഞത്. ശക്തമായ പിന്തുണയുമായാണ് ഈ ദമ്പതികള്‍ മുന്നേറുന്നത്.

ദിലീപ് -കാവ്യ മാധവന്‍

ദിലീപ് -കാവ്യ മാധവന്‍

ബാലതാരമായി സിനിമയിലേക്കെത്തിയതാണ് കാവ്യ മാധവന്‍. ദിലീപിനൊപ്പമായിരുന്നു താരം നായികയായി തുടക്കം കുറിച്ചത്. ആദ്യ നായകനെയാണ് ഈ താരം ജീവിത പങ്കാളിയാക്കിയത്. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു ഇരുവരും. ആദ്യ വിവാഹത്തില്‍ നിന്നും മോചനം നേടിയതിന് ശേഷമാണ് ഇരുവരും ഒന്നിച്ചത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ കുഞ്ഞതിഥിയും ഇവര്‍ക്കരികിലേക്കെത്തിയിരുന്നു.

ടൊവിനോ തോമസ് -ലിഡിയ

ടൊവിനോ തോമസ് -ലിഡിയ

പ്ലസ് ടു പഠനത്തിനിടയിലാണ് ടൊവിനോ തോമസ് ലിഡിയയെ പ്രണയിക്കാന്‍ തീരുമാനിച്ചത്. തുടക്കത്തില്‍ എതിര്‍ത്തിരുന്നുവെങ്കിലും പിന്നീട് ആ തീരുമാനത്തിന് പിന്തുണയുമായി എത്തുകയായിരുന്നു ലിഡിയ. വില്ലനായി തുടക്കം കുറിച്ച് നായകനിരയിലേക്കെത്തിയ ടൊവിനോയും പ്രണയിച്ച് വിവാഹിതരായവരാണ്. മാതൃകാ ദമ്പതികളായാണ് ഇവരേയും വിശേഷിപ്പിക്കാറുള്ളത്.

ബിന്ദു പണിക്കര്‍ -സായ് കുമാര്‍

ബിന്ദു പണിക്കര്‍ -സായ് കുമാര്‍

വില്ലനായും സ്വഭാവ നടനായും നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു സായ് കുമാര്‍. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച അഭിനേത്രിയാണ് ബിന്ദു പണിക്കര്‍. പ്രേക്ഷകരെ ഞെട്ടിച്ച വിവാഹം കൂടിയായിരുന്നു ഇവരുടേത്. ആദ്യ വിവാഹത്തില്‍‍ നിന്നും മോചിതരായതിന് ശേഷമാണ് ഇരുവരും ഒന്നിച്ചത്.

 ജയറാം -പാര്‍വതി

ജയറാം -പാര്‍വതി

പത്മരാജന്‍ സിനിമയിലൂടെ തുടക്കം കുറിച്ചതാണ് ജയറാം. വിടര്‍ന്ന കണ്ണുകളുമായി സിനിമയിലേക്കെത്തിയ പാര്‍വതിയോട് ഇന്നും പ്രേക്ഷകര്‍ക്ക്
പ്രത്യേക ഇഷ്ടമാണ്. താരജോഡികളായി മുന്നേറുന്നതിനിടയിലാണ് ഇരുവരും പ്രണയത്തിലായത്. എതിര്‍പ്പുകളെ അവഗണിച്ചായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തോടെ സിനിമയില്‍ നിന്നും പാര്‍വതി ബൈ പറയുകയായിരുന്നു. ഇവര്‍ക്ക് പിന്നാലെ മകനായ കാളിദാസ് സിനിമയിലേക്കെത്തിയിരുന്നു. ബാലതാരത്തില്‍ നിന്നും നായകനിലേക്കുയര്‍ന്ന താരപുത്രന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നസ്രിയ-ഫഹദ്

നസ്രിയ-ഫഹദ്

ബാംഗ്ലൂര്‍ ഡേയ്സിന്‍റെ ചിത്രീകരണത്തിനിടയിലാണ് ഫഹദും നസ്രിയയും പ്രണയത്തിലാവുന്നത് സിനിമയില്‍ ഭാര്യ ഭര്‍ത്താക്കന്‍മാരായി അഭിനയിച്ചതിന് പിന്നാലെയായാണ് ഇരുവരും ജീവിതത്തിലും ഒരുമിച്ചത്. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത നസ്രിയ അടുത്തിടെ കൂടെയിലൂടെ തിരിച്ചെത്തിയിരുന്നു. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും ചുവട് വെച്ചിട്ടുണ്ട് ഈ ദമ്പതികള്‍.

നിവിന്‍ പോളി-റിന്ന

നിവിന്‍ പോളി-റിന്ന

എഞ്ചിനീയറിങ് പഠനത്തിനിടയില്‍ വെച്ചാണ് നിവിന്‍ പോളി റിന്നയെ കണ്ടുമുട്ടുന്നത്. തന്‍രെ ജീവിതസഖി തന്നിലേക്ക് വരികയായിരുന്നുവെന്നും അതായിരുന്നു താനാഗ്രഹിച്ചതെന്നും താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ജോലി ഉപേക്ഷിച്ച് സിനിമയ്ക്കായി ഇറങ്ങിയപ്പോള്‍ ആ തീരുമാനത്തിന് ശക്തമായ പിന്തുണയാണ് റിന്ന നല്‍കിയത്.

വിനു-മോഹന്‍ വിദ്യ

വിനു-മോഹന്‍ വിദ്യ

നിവേദ്യമെന്ന ലോഹിതദാസ് ചിത്രത്തിലൂടെ സിനിമയിലെത്തിയ വിനു മോഹന്‍ 2013 ലാണ് നടി വിദ്യയെ വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷവും ഈ മേഖലയില്‍ സജീവമാണ് ഇരുവരും.

ദിവ്യ ഉണ്ണി-അരുണ്‍ കുമാര്‍

ദിവ്യ ഉണ്ണി-അരുണ്‍ കുമാര്‍

അടുത്തിടെയായിരുന്നു ദിവ്യ ഉണ്ണി രണ്ടാമതും വിവാഹിതയായത്. അരുണ്‍ കുമാര്‍ മണികണ്ഠനാണ് താരത്തെ ജീവിതസഖിയാക്കിയത്. വിവാഹ ശേഷം സിനിമയില്‍ നിന്നും അകന്ന താരം നൃത്തരംഗത്ത് സജീവമാണ്. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്. മികച്ച സ്വീകാര്യതയും പിന്തുണയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഭാവന-നവീന്‍

ഭാവന-നവീന്‍

യുവഅഭിനേത്രികളില്‍ ശ്രദ്ധേയായ ഭാവനയും നവീന്‍ കുമാറും വിവാഹിതരായിട്ട് അടുത്തിടെയാണ് ഒരു വര്‍ഷം പൂര്‍ത്തിയായത്. കന്നഡ സിനിമയാ റോമിയോയ്ക്കിടയിലെ സൗഹൃദമാണ് പ്രണയമായി മാറിയത്. വിവാഹ ശേഷവും താരം സിനിമയില്‍ സജീവമാണ്. മലയാളത്തിലല്ല കന്നഡ സിനിമയുമായാണ് ഭാവനയെത്തിയത്.

വിനീത് -ശ്രീനിവാസന്‍ ദിവ്യ

വിനീത് -ശ്രീനിവാസന്‍ ദിവ്യ

കോളേജ് പഠനകാലത്തിനിടയിലാണ് വിനീതും ദിവ്യയും പ്രണയത്തിലായത്. 2004 ല്‍ തുടങ്ങിയ പ്രണയം 2012 ലാണ് വിവാഹത്തില്‍ കലാശിച്ചത്. വിനീതിന്റെ സിനിമാജീവിതത്തിന് പൂര്‍ണ്ണ പിന്തുണയുമായി ദിവ്യ ഒപ്പമുണ്ട്. ഇവര്‍ക്കൊപ്പം മകനും കൂട്ടിനുണ്ട്.

നീരജ് മാധവ്

നീരജ് മാധവ്

ബഡ്ഡി എന്ന സിനിമയിലൂടെയാണ് നീരജ് മാധവ് സിനിമയില്‍ അരങ്ങേറിയത്. 2013 ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. ആദ്യ സിനിമ അത്രയധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യം ഏറെ ശ്രദ്ധ നേടിയിരുന്നു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയായ ദീപ്തിയെയാണ് നീരജ് ജീവിതസഖിയാക്കിയത്. ഇവരുടേതും പ്രണയവിവാഹമായിരുന്നു.

അര്‍ജുന്‍ അശോകന്‍-നിഖിത

അര്‍ജുന്‍ അശോകന്‍-നിഖിത

അടുത്തിടെയായിരുന്നു അര്‍ജുന്‍ അശോകന്‍ നിഖിതയെ ജീവിത സഖിയാക്കിയത്. 8 വര്‍ഷം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഇവരുടെ വിവാഹത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X