വാലന്റെന്‍സ് ഡേ സ്‌പെഷ്യല്‍: നസീറും ഷീലയും മുതല്‍ നിവിനും നസ്‌റിയയും വരെ!

By Aswathi

ഫെബ്രുവരി 14, ഇന്ന് പ്രണയിക്കുന്നവരുടെ ദിവസമാണ്. ഒരു പരിധിവരെ മനുഷ്യരെ പ്രണയിക്കാന്‍ പ്രേരിപ്പിക്കുന്നത് സിനിമകളാണ്. ചിലരുടെ അഭിനയം നമ്മളിലും പ്രണയത്തിന്റെ കുളിരെത്തിയ്ക്കും. അതിനെ ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി എന്നൊക്കെ ചിലര്‍ പറയും. അതെന്തോ ആവട്ടെ, ഇന്ന് ഒരു വാലന്റെന്‍സ് ഡേ യാണ്. മലയാളത്തിന്റെ പത്ത് ഓണ്‍സ്‌ക്രീന്‍ പ്രണയജോഡികളെ ഒന്നു കണ്ടു കളയാം.

പ്രേം നസീര്‍- ഷീല

നസീറും ഷീലയും മുതല്‍ നിവിനും നസ്‌റിയയും വരെ!

ഈ പേരുകള്‍ കഴിഞ്ഞിട്ടേ മലയാളത്തിലെ മറ്റ് പ്രണയ ജോഡികളുള്ളൂ. നൂറ് സിനിമകളില്‍ ഒന്നിച്ചഭിനയിച്ച് റെക്കോര്‍ഡ് കുറിച്ച് പ്രേം നസീറും ഷീലയും ഗിന്നസില്‍വരെ കയറി.

സത്യന്‍- ശാരദ

നസീറും ഷീലയും മുതല്‍ നിവിനും നസ്‌റിയയും വരെ!

ശാരദയ്ക്ക് സ്‌ക്രീനില്‍ ഏറ്റവും ചേരുന്ന നടനാരാണെന്ന് ചോദിച്ചാല്‍ സംശയിക്കാതെ പറയാം, സത്യന്‍! പക്വമായ ഒരുഭിനയ ശൈലി എപ്പോഴും ഇരുവരിലും കണ്ടിട്ടുണ്ട്.

മധു- ശ്രീവിദ്യ

നസീറും ഷീലയും മുതല്‍ നിവിനും നസ്‌റിയയും വരെ!

സിനിമ ഇന്റസ്ട്രിയില്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് മധുവെന്ന് ശ്രീവിദ്യ എന്നും പറയുമായിരുന്നു. 60 സിനിമകളില്‍ ഇരുവരും ജോഡികളായി അഭിനയിച്ചു.

ജയന്‍- സീമ

നസീറും ഷീലയും മുതല്‍ നിവിനും നസ്‌റിയയും വരെ!

മലയാളത്തിലെ മറ്റൊരു ഓണ്‍സ്‌ക്രീന്‍ പ്രണയജോഡികള്‍. യഥാര്‍ത്ഥ ജീവിതത്തില്‍ ജയന്‍ തനിക്ക് സഹോദരനെ പോലെയാണെന്നും തനിക്ക് എന്നും ആത്മവിശ്വാസം തന്നിട്ടുള്ള നടനാണെന്നും സീമ പറയും.

മമ്മൂട്ടി- സുഹാസിനി

നസീറും ഷീലയും മുതല്‍ നിവിനും നസ്‌റിയയും വരെ!

പെര്‍ഫക്ട് ഓണ്‍സ്‌ക്രീന്‍ കപ്പ്ള്‍. എട്ട് സിനിമകളില്‍ മാത്രമാണ് സുഹാസിനിയും മമ്മൂട്ടിയും ജോഡികളായി അഭിനയിച്ചിട്ടുള്ളത്. അത് തന്നെ ധാരാളം.

മോഹന്‍ലാല്‍ - ശോഭന

നസീറും ഷീലയും മുതല്‍ നിവിനും നസ്‌റിയയും വരെ!

ശോഭനയും മോഹന്‍ലാലും തമ്മിലുള്ള ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി കണ്ട് തന്നെ അനുഭവിയ്ക്കണം. അഭിനയമായിരിക്കില്ല, അതൊരു അനുഭവമാവും.

 ജയറാം- ഉര്‍വശി

നസീറും ഷീലയും മുതല്‍ നിവിനും നസ്‌റിയയും വരെ!

ഈ ജോഡികള്‍ക്ക് ആരാധകരേറെയാണ്. പ്രത്യേകിച്ച് ഇവര്‍ക്കിടിലെ കോമഡി രംഗങ്ങള്‍ക്ക്. കടിഞ്ഞൂല്‍ കല്യാണം മാത്രംമതി ഈ താരജോഡികളുടെ കെമിസ്ട്രി എന്താണെന്നറിയാന്‍

കുഞ്ചാക്കോ ബോബന്‍- ശാലിനി

നസീറും ഷീലയും മുതല്‍ നിവിനും നസ്‌റിയയും വരെ!

ലുക്കാണെങ്കിലും, കെമിസ്ട്രിയാണെങ്കിലും അത് ചാക്കോച്ചനും ശാലിനിയുമാണ്. അനിയത്തിപ്രാവും നിറവും മാത്രം മതി ഈ കെമിസ്ട്രി അറിയാന്‍. ശാലി കുഞ്ചാക്കോ ബോബനെ വിവാഹം ചെയ്യുമെന്ന് പോലും പലരും കരുതിയിരുന്നു.

കാവ്യാ- ദിലീപ്

നസീറും ഷീലയും മുതല്‍ നിവിനും നസ്‌റിയയും വരെ!

ഇത് വിവാദ താരജോഡികളാണ്. 25 ല്‍ അധികം സിനിമകളില്‍ കാവ്യയും ദിലീപും താരജോഡികളായെത്തി.

നസ്‌റിയ- നിവിന്‍

നസീറും ഷീലയും മുതല്‍ നിവിനും നസ്‌റിയയും വരെ!

യുവ് എന്ന മ്യൂസിക്കല്‍ ആല്‍ബം മുതല്‍ തുടങ്ങിയതാണ് ഈ ബന്ധം. നേരം, ഓം ശാന്തി ഓശാന എന്നീ ചിത്രങ്ങളിലൂടെ തന്നെ നിവിനും നസ്‌റിയയും ഈ കാലത്തിന്റെ മികച്ച ഓണ്‍സ്‌ക്രീന്‍ കപ്പിള്‍സ് ആയി

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X