തങ്ങളെ പ്രണയത്തിലാക്കിയത് പുസ്തകങ്ങളാണ്, ആ ലവ് സ്റ്റോറി വെളിപ്പെടുത്തി പൃഥ്വിരാജ്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. പൃഥ്വി സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു ബിബിസി റിപ്പോർട്ടറായ സുപ്രിയ മേനോനെ പ്രണയിച്ച് വിവാഹം കഴിക്കുന്നത്. വിവാഹത്തിലേയ്ക്ക് അടുക്കുമ്പോഴായിരുന്നു ഇവരുടെ പ്രണയകഥ പുറം ലോകത്ത് എത്തുന്നത്. ഒരു റൊമാന്റിക് ചിത്രത്തിന് സമാനമായ ഒരു ലവ് സ്റ്റോറിയായിരുന്നു ഇവരുടേത്. വായനയാണ് ഇരുവരേയും തമ്മിൽ അടുപ്പിച്ചത്. ഇപ്പോഴിത തങ്ങളെ ഒരുമിപ്പിച്ച പുസ്തകങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് പൃഥ്വിരാജ്. ഒരു അഭിമുഖത്തിലാണ് നടൻ ഇക്കാര്യം തുറന്ന് പറഞ്ഞത്.

ബിബിസിയില്‍ റിപ്പോര്‍ട്ടായിരുന്ന സുപ്രിയ ഒരിക്കല്‍ തെന്നിന്ത്യന്‍ സിനിമയെ കുറിച്ച് ഒരു ഫീച്ചര്‍ ചെയ്യുന്നതിന്റെ ഭാഗമായിട്ടായിരുന്നു എന്നെ ആദ്യം വിളിച്ചത്. ആ സമയത്ത് ഷാരൂഖ് ഖാന്റെ ഡോണ്‍ എന്ന ചിത്രം കണ്ട് കൊണ്ടിരിക്കുകയായിരുന്നു ഞാന്‍.
അടുത്ത ദിവസം ഞാന്‍ വിളിച്ചപ്പോള്‍ സുപ്രിയയും അതേ സിനിമ കണ്ട് കൊണ്ടിരിക്കുകയാണ് തിരിച്ച് വിളിക്കാമെന്ന് പറഞ്ഞു. ആ സിനിമയെ കുറിച്ച് ഞങ്ങള്‍ക്ക് പറയാനുണ്ടായിരുന്നത് ഒരേ കാര്യമായിരുന്നു. പിന്നീട് സംസാരിച്ച് തുടങ്ങിയപ്പോഴാണ് പുസ്തകങ്ങളിലും ഞങ്ങളുടെ ടേസ്റ്റ് ഒരുപോലെയാണെന്ന്. അയന്‍ റാന്‍ഡിന്റെ 'The Fountainhead' എന്ന പുസ്തകമായിരുന്നു രണ്ട് പേര്‍ക്കും ഇഷ്ടമുള്ള പുസ്തകം. പുസ്തകം, സിനിമ തുടങ്ങിയവയെ കുറിച്ചുള്ള ആശയം പങ്കുവെക്കല്‍ പ്രണയത്തിലേക്ക് എത്തിയതിന് പിന്നിലും ഒരു പുസ്തകമാണെന്ന് പൃഥ്വി പറയുന്നു.
Recommended Video
ആ സമയത്ത് താന്‍ വായിച്ച് കൊണ്ടിരുന്ന 'ശാന്താറാം' എന്ന ഗ്രിഗറി റോബര്‍ട്ട്‌സ് പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന ബോംബെയുടെ വര്‍ണനയില്‍ മയങ്ങിയതോടെ ആ സ്ഥലങ്ങള്‍ കാണാന്‍ സുപ്രിയയോട് ആഗ്രഹം പ്രകടിപ്പിച്ചു. മുംബൈയില്‍ താമസിച്ചിരുന്ന സുപ്രിയ അവിടേക്ക് കൊണ്ട് പോകാമെന്ന് വാക്കും കൊടുത്തിരുന്നു. ഹാജി അലി, ലിയോപോള്‍ഡ് കഫെ, എന്നിവയെല്ലാം ഇരുവരും ഒരുമിച്ച് പോയി കണ്ടു.


Click it and Unblock the Notifications