'ഗണേഷ് പറഞ്ഞിട്ട് മമ്മൂക്ക ചെയ്ത് കൊടുത്തില്ല, ഇരുവരും ഒരുമിച്ച് വീട്ടിൽ വന്നിട്ടുണ്ട്, മമ്മൂക്ക ശുദ്ധൻ'
ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത അഥർവം അടക്കമുള്ള സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളവരാണ് ഗണേഷ് കുമാറും മമ്മൂട്ടിയും. എന്നാൽ ഇരുവരും തമ്മിൽ നീണ്ട നാളുകളായി അത്ര രസത്തിലല്ലെന്ന കാര്യം ആരാധകർ അടുത്തിടെ ഗണേഷ് കുമാർ പറഞ്ഞപ്പോഴാണ് അറിഞ്ഞത്.
മമ്മൂട്ടിയുടെ ഏറ്റവും വലിയ ആരാധകനായ തന്നെ അദ്ദേഹത്തിന് ഇഷ്ടമില്ലെന്നാണ് നടനും എംഎൽഎയുമായ ഗണേഷ് കുമാർ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. തന്നെ അത്ര ഇഷ്ടമല്ല പുള്ളിക്ക് അത് എന്തുകൊണ്ടാണ് എന്നുമാത്രം അറിയില്ലെന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു.
എന്റെ ഒരു റോൾ മോഡലായിട്ടാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. അത് നടൻ എന്ന നിലയിലും വ്യക്തി ആയിട്ടാണെങ്കിലും എനിക്ക് വലിയ ഇഷ്ടമാണ്. പക്ഷെ എന്നിൽ നിന്നും പുള്ളി അകലം പാലിച്ചിരിക്കുകയാണ്. എന്തിനാണെന്ന് എനിക്ക് അറിയില്ലെന്നുമാണ് ഗണേഷ് കുമാർ പറഞ്ഞത്.

ഇപ്പോഴിതാ മമ്മൂട്ടിയേയും ഗണേഷ് കുമാറിനേയും കുറിച്ച് വല്യേട്ടൻ സിനിമയുടെ നിർമാതാവ് ബൈജു അമ്പലക്കര പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബൈജു അമ്പലക്കര മമ്മൂട്ടി-ഗണേഷ് കുമാർ സൗഹൃദം പിളർന്നതിനെ കുറിച്ച് സംസാരിച്ചത്.
'വർഷങ്ങൾക്ക് മുമ്പ് മമ്മൂക്കയും ഗണേഷ് കുമാറും തമ്മിൽ നല്ല അടുപ്പമായിരുന്നു. കാരണം ഗണേഷിന്റെ കല്യാണത്തിന് എല്ലാ ആർട്ടിസ്റ്റുകൾക്കും ഒപ്പം മമ്മൂക്കയും പങ്കെടുക്കാൻ എത്തിയിരുന്നു. ഗണേഷ് കുമാറിന്റെ വിവാഹവാർത്ത പത്രത്തിൽ വന്നപ്പോൾ ഗണേഷ് കുമാറിനും ഭാര്യയ്ക്കുമൊപ്പം മോഹൻലാലും മമ്മൂട്ടിയും നിൽക്കുന്ന ചിത്രമാണ് വന്നത്.'
'പിന്നീട് ഗണേഷും മമ്മൂട്ടിയും തമ്മിൽ മാനസീകമായി ഒരു തെറ്റലുണ്ടായിട്ടുണ്ട്. അതിനുശേഷം ഒരിക്കൽ നടൻ മുരളിയുടെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ മമ്മൂക്കയും ഗണേഷുമെല്ലാം ഒരുമിച്ച് വന്നിരുന്നു. അന്ന് ഗണേഷ് മന്ത്രിയായിരുന്നു.'
മമ്മൂക്ക അന്ന് എന്റെ വീട്ടിൽ വന്നാണ് ഭക്ഷണം കഴിച്ചത്. ഗണേഷിനേയും ഷാജി കൈലാസിനേയും മമ്മൂക്കയ്ക്കൊപ്പം ഭക്ഷണം കഴിക്കാൻ ഞാൻ ക്ഷണിച്ചിരുന്നു. അന്നൊക്കെ ഇവർ തമ്മിൽ നല്ല സ്നേഹമൊക്കെയായിരുന്നു സംസാരിക്കുന്നുമുണ്ടായിരുന്നു. പക്ഷെ ഇരുവരും തമ്മിൽ എവിടെയൊക്കയൊ വെച്ച് എന്തൊക്കയോ പ്രശ്നങ്ങളുണ്ട് എന്നാണ് ഞാൻ മനസിലാക്കുന്നത്.'

'എനിക്ക് തോന്നുന്നത് ഗണേഷിന്റെ രണ്ടാമത്തെ ഇലക്ഷന് ഗണേഷ് മമ്മൂക്കയെ വിളിച്ചിരുന്നു. പ്രചാരണത്തിനോ അതുമായി ബന്ധപ്പെട്ട് എന്തോ വീഡിയോ ചെയ്യാനുമാണ് വിളിച്ചത്. പക്ഷെ മമ്മൂക്ക അത് ചെയ്തില്ലെന്നാണ് എനിക്ക് തോന്നുന്നത്. അതാണോ പ്രശ്നത്തിനും വൈരാഗ്യത്തിനും കാരണമെന്ന് അറിയില്ല. ഗണേശൻ തീർത്ത് എന്നോട് ഒന്നും പറയുന്നില്ല.'
'ഞാനും മമ്മൂക്കയും അടുപ്പമാണെന്ന് അദ്ദേഹത്തിന് അറിയാം. അടുത്തിടെ ഗണേഷ് മമ്മൂക്കയുമായുള്ള പിണക്കത്തെ കുറിച്ച് പറയുന്ന വീഡിയോ ഞാൻ കണ്ടിരുന്നു. അമ്മയുടെ മീറ്റിങിന് വരുമ്പോൾ ഇരുവരും മിണ്ടാറില്ല. അതുപോലെ മമ്മൂക്കയും മുരളിയും നല്ല ഹൃദയബന്ധത്തിലായിരുന്നു. മുരളി നന്നായി മദ്യപിക്കുമായിരുന്നു.'
'സുരേഷ് ഗോപിയും മമ്മൂക്കയും മാത്രമാണ് മദ്യപിക്കാത്തത്. മമ്മൂക്ക വളരെ പാവം ശുദ്ധ മനുഷ്യനാണെന്നാണ്', ബൈജു അമ്പലക്കര പറഞ്ഞത്. ഗണേഷ് കുമാർ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലായ ശേഷം അമ്മ മീറ്റിങിൽ നിന്നുള്ള ഇവരുടെ പഴയൊരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
മമ്മൂട്ടി പോകാനായി മാറിത്തരാൻ ആവശ്യപ്പെട്ടിട്ടും അത് മൈന്റ് ചെയ്യാതെ നിൽക്കുന്ന ഗണേഷ് കുമാറാണ് വീഡിയോയിലുള്ളത്. ഗണേഷ് കുമാർ മാറിത്തരില്ലെന്ന് മനസിലായപ്പോൾ മമ്മൂട്ടി വഴി മാറി പോകുന്നതും വൈറൽ വീഡിയോയിൽ കാണാമായിരുന്നു. മോഹൻലാലുമായൊക്കെ നല്ല സൗഹൃദത്തിലാണ് ഗണേഷ് കുമാർ.


Click it and Unblock the Notifications











