കുടുംബവിളക്കിലേക്ക് വാനമ്പാടിയിലെ അനുമോളും? എന്നെത്തുമെന്ന് ആരാധകര്‍, മറുപടി ഇങ്ങനെ

കുടുംബവിളക്ക് പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബിഗ് സ്‌ക്രീനില്‍ നിന്നും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് സ്ഥാനം മാറ്റിയിരിക്കുകയാണ് മീര വസുദേവ്. സുമിത്രയെന്ന സാധാരണക്കാരിയായ വീട്ടമ്മയെ അവതരിപ്പിക്കുന്നത് മീരയാണ്. താരത്തിന്റെ മേക്കോവറിനും കഥാപാത്രത്തിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുടുംബവിളക്ക് പരമ്പരയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

കുടുംബവിളക്ക് താരങ്ങള്‍ക്കൊപ്പമെല്ലാം നില്‍ക്കുന്ന ഗൗരിയുടെ ചിത്രമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.താരവും കുടുംബവിളക്കിനായി അണിനിരക്കുന്നുണ്ടോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. വാനമ്പാടി അവസാനിച്ചതിന് ശേഷവും താരങ്ങളുടെ വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

വാനമ്പാടി അവസാനിക്കുകയാണെന്നറിഞ്ഞപ്പോള്‍ സങ്കടമുണ്ടെന്ന് പറഞ്ഞ് പ്രേക്ഷകര്‍ എത്തിയിരുന്നു. വാനമ്പാടി അവസാനിച്ചതിന് ശേഷം മൗനരാഗത്തിലേക്ക് തംബരുവും അനുമോളും മോഹന്‍കുമാറും എത്തിയിരുന്നു. കല്യാണിയുടെ പിറന്നാളാഘോഷത്തിനിടയിലായിരുന്നു ഇവരുടെ സര്‍പ്രൈസ് എന്‍ട്രി.

kudumbavilak

കുടുംബവിളക്ക് താരങ്ങള്‍ക്കൊപ്പം ഇരിക്കുന്ന ഗൗരിയുടെ ചിത്രം പോസ്റ്റ് ചെയ്തത് അമൃത നായരായിരുന്നു. ശീതളെന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. പരമ്പരയിലെ താരങ്ങളെല്ലാം ഈ ഫോട്ടോ പങ്കുവെച്ച് എത്തിയിട്ടുണ്ട്. ഗൗരിയെ കണ്ടതോടെ എന്നാണ് സീരിയലിലേക്ക് വരുന്നതെന്നായിരുന്നു കൂടുതല്‍ പേരും ചോദിച്ചത്.

കുടുംബവിളക്കില്‍ അനുമോള്‍ ഉണ്ടാവുമോയെന്ന ചോദ്യത്തിന് സ്‌പോയിലര്‍ അലേര്‍ട്ട് എന്നായിരുന്നു ബിന്ദു പങ്കജ് കമന്റ് ചെയ്തത്. നിലീന എന്ന കഥാപാത്രമായാണ് ബിന്ദു എത്തിക്കൊണ്ടിരിക്കുന്നത്. വാനമ്പാടിയിലെ അനുമോളിലുടെയാണ് ഗൗരി ശ്രദ്ധിക്കപ്പെട്ടത്. മികച്ച പ്രതികരണമായിരുന്നു താരത്തിന് ലഭിച്ചത്. ആരാധകര്‍ ഈ കുട്ടിത്താരത്തെ ഏറ്റെടുക്കുകയായിരുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X