ഇളയമകന്റെ വിവാഹമാണ്; അമ്മ വിവാഹത്തിന് എത്തിയില്ല,വിവാഹ വീഡിയോയുമായി സീമ ജി നായരുടെ മകൻ ആരോമൽ

നടി എന്നതിലുപരി സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ് സീമ ജി നായര്‍. നടി ശരണ്യ ശശിയ്ക്ക് വേണ്ടിയും മറ്റ് വേദന അനുഭവിക്കുന്നവര്‍ക്കും സഹായങ്ങളുമായി സീമ എത്താറുണ്ട്. അന്ന് മുതലിങ്ങോട്ട് മലയാളികളുടെ മനസില്‍ നല്ലൊരു ഇടം നടിയ്ക്ക് ലഭിച്ചിരുന്നു. സീരിയലുകളും സിനിമയുമൊക്കെയായി തിരക്കിലാണെങ്കിലും യൂട്യൂബ് ചാനലിലും സീമ സജീവമാണ്. കുക്കിങ് വീഡിയോയും മറ്റ് കാര്യങ്ങളുമൊക്കെയായി നടി എത്താറുണ്ട്. ഇപ്പോഴിതാ ഇളയമകന്റെ കല്യാണത്തിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

എന്റെ ഇളയമകന്റെ വിവാഹം, ചിങ്കിഡു വിവാഹിതനാവുന്നു, എന്ന തരത്തിലാണ് വീഡിയോയ്ക്ക് തലക്കെട്ടായി നല്‍കിയിരിക്കുന്നത്. സീമയുടെ മകന്‍ ആരോമല്‍ ആണ് വീഡിയോ പകര്‍ത്തിയതും ഇന്‍ട്രോ നല്‍കിയതുമൊക്കെ. ഇതോടെ വിവാഹത്തെ കുറിച്ചും സീമയുടെ മക്കളെ കുറിച്ചുമൊക്കെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയായി. വിവാഹവിശേഷങ്ങള്‍ വായിക്കാം...

ഇളയമകൻ്റെ വിവാഹ വീഡിയോയുമായി സീമ

സ്‌നേഹ സീമ എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെയാണ് ആരോമല്‍ വീഡിയോയുമായി എത്തിയത്. ഇന്ന് ചിങ്കുഡു വിവാഹിതനാവുകയാണ്. 23-ാം വയസ്സിലാണ് ചിങ്കുഡു വിവാഹിതനാവുന്നത്. ലാവണ്യ എന്നാണ് വധുവിന്റെ പേര്. ഈ കല്യാണത്തിന്റെ കഥ ഞാന്‍ അവസാനം പറഞ്ഞ് തരാമെന്നാണ് ആരോമല്‍ പറയുന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായൊരു വിവാഹത്തിന്റെ ദൃശ്യങ്ങളായിരുന്നു താരപുത്രന്‍ പങ്കുവെച്ചത്.

വിവാഹത്തിൽ പങ്കെടുക്കാതെ സീമ ജി നായർ

അരൂര്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ സീമ ജി നായര്‍ മാത്രം പങ്കെടുത്തിരുന്നില്ല. അതിന്റെ കാരണവും മകന്‍ നല്‍കിയിരുന്നു. അമ്മ ഷൂട്ടിന് പോയതിനാല്‍ കല്യാണത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. അതുകൊണ്ട് വിവാഹത്തിന്റെ വീഡിയോ ഷൂട്ട് ചെയ്യാന്‍ എന്നെ ഏല്‍പ്പിച്ചിരിക്കുകയാണ് അതേ സമയം ആരോമലിന്റെ സുഹൃത്താണോ ഈ ചിങ്കിഡു എന്ന ചോദ്യവുമായി എത്തുകയാണ് ആരാധകര്‍. സീമയും ഏകമകനായ ആരോമലിനെ കുറിച്ചും മുന്‍പ് പല വാര്‍ത്തകളും വന്നിരുന്നു. അതിനാല്‍ ഇളയൊരു മകന്‍ കൂടി ഉണ്ടായിരുന്നോ എന്ന ചോദ്യം ഉയര്‍ന്ന് വരുന്നു.

23 മൂന്ന് വയസിലെ വിവാഹത്തെ കുറിച്ച്

സെറ്റ് സാരി ഉടുത്ത്, വലിയ ആഭരണങ്ങളൊന്നുമില്ലാതെ ലളിതമായി നടത്തിയ വിവാഹത്തിനുള്ള ആശംസകളാണ് പലരും അറിയിച്ചിരിക്കുന്നത്. യാതൊരു ആര്‍ഭാടങ്ങളും ഇല്ലാത്ത സിംപിളായൊരു കല്യാണമായിരുന്നു. ആരോമലിന്റെ സ്‌നേഹിതന്‍ ആണോ, സീമയില്ലാതായി പോയത് മാത്രം മോശമായി പോയി. അതേ സമയം ഇരുപത്തിമൂന്നാം വയസില്‍ വിവാഹം കഴിക്കുന്നതിനെയും ചിലര്‍ വിമര്‍ശിച്ചിരുന്നു.

മകൻ്റെ കൂടെ സിംഗിൾ മദറായിട്ടുള്ള ജീവിതം

സീരിയല്‍-സിനിമാ താരവുമായ സീമ ജി നായരെ കുറിച്ചുള്ള വാര്‍ത്തകളാണ് കുറേ കാലമായി വന്നിരുന്നത്. നടി ശരണ്യ ശശിയ്ക്ക് വേണ്ടിയുള്ള സീമയുടെ സഹായങ്ങളാണ് വാർത്താ പ്രധാന്യം നേടിയത്. ഇപ്പോൾ സാമൂഹ്യ പ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുകയാണ് നടി. 1994 ത്തിലാണ് സീമ വിവാഹിതയാവുന്നത്. മകൻ ആരോമൽ ജനിച്ചതിന് ശേഷം ആ വിവാഹ ബന്ധം വേർപ്പെടുത്തുകയായിരുന്നുവെന്ന് സീമ മുൻപൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X