അഭിനയിക്കാന്‍ അറിയില്ലെന്ന കാരണത്താല്‍ എന്നെ പറഞ്ഞുവിട്ടിട്ടുണ്ട്,അനുഭവം പങ്കുവെച്ച് സുചിത്രാ നായര്‍

By Midhun Raj

വാനമ്പാടി സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് സുചിത്രാ നായര്‍. ജനപ്രിയ പരമ്പരയില്‍ മോഹന്‍കുമാറിന്റെ ഭാര്യ പദ്മിനിയായിട്ടാണ് നടി അഭിനയിച്ചിരുന്നത്. കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത വാനമ്പാടി അടുത്തിടെയാണ് അവസാനിച്ചിരുന്നത്. വാനമ്പാടിക്ക് ശേഷം മറ്റ് സീരിയലുകളിലൊന്നും സുചിത്രാ നായരെ പ്രേക്ഷകര്‍ കണ്ടിരുന്നില്ല. അതേസമയം ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കരിയറില്‍ സംഭവിച്ച ചില കാര്യങ്ങള്‍ നടി വെളിപ്പെടുത്തിയിരുന്നു.

അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് എന്നെ പറഞ്ഞുവിട്ടിട്ടുണ്ട് എന്ന് നടി പറയുന്നു. തുടക്കത്തില്‍ എനിക്ക് അഭിനയിക്കാന്‍ അറിയില്ലായിരുന്നു. വാനമ്പാടിയുടെ തുടക്കത്തില്‍ 25 ടേക്ക്‌സ് വരെയൊക്കെ പോയിട്ടുണ്ടായിരുന്നു. എനിക്ക് അഭിനയിക്കാന്‍ അറിയില്ലായിരുന്നു. പിന്നെ അന്ന് പത്ത് ഇരുപത് അമ്പത് പേരൊക്കെ കൂടിനില്‍ക്കുമ്പോ എന്റെ ഉളള കോണ്‍ഫിഡന്‍സ് കൂടി പോവുമായിരുന്നു. അങ്ങനെ കുറച്ച് പ്രശ്‌നമുണ്ടായിരുന്നു.

പിന്നെ വാനമ്പാടിയുടെ ഒകെ

പിന്നെ വാനമ്പാടിയുടെ ഒകെ സമയത്ത് ഭയങ്കര സപ്പോര്‍ട്ടീവായിരുന്നു എല്ലാവരും. അവിടെ നിന്നാണ് ഞാന്‍ പിന്നെ കയറിവന്നത്. മുന്‍പ്‌ നമുക്ക് ദേവി ആവുമ്പോ അധികം ഒന്നും ചെയ്യാനില്ലായിരുന്നു. അധികം പ്രശ്‌നമില്ലാത്ത സമയമായിരുന്നു. അപ്പോ അവിടെ ഒരു സേഫ് സോണില്‍ പോയ്‌ക്കൊണ്ടിരിക്കുവായിരുന്നു.

അപ്പോ അവിടെനിന്നും

അപ്പോ അവിടെനിന്നും വെറൊരു കഥാപാത്രം ചെയ്തുതുടങ്ങിയപ്പോഴാണ് എനിക്ക് ഒരുപാട് ചെയ്യാനുണ്ടായത്. തുടക്കത്തില്‍ കുറച്ചു എപ്പിസോഡുകളില്‍ എല്ലാം അവര്‍ പറയുന്നത് അതേപോലെ അനുസരിച്ചായിരുന്നു ഞാന്‍ അഭിനയിച്ചിരുന്നത്. എനിക്ക് അല്ലാതെ പേഴ്‌സണലി അങ്ങനെ ഒന്നും അറിയില്ലായിരുന്നു. രണ്ട് സ്‌റ്റെപ്പേ പോകാവൂ എന്ന് പറഞ്ഞാല്‍ അത്രയേ പോവൂളളൂ.

അല്ലാതെ ഒന്നും ചെയ്യില്ല

അല്ലാതെ ഒന്നും ചെയ്യില്ല. പിന്നെ പിന്നെ ഞാന്‍ എന്റെതായ രീതിയില്‍ ആ കഥാപാത്രം മേക്കപ്പ് ഉള്‍പ്പെടെ മാറ്റി. അപ്പോ സ്റ്റാര്‍ട്ടിംഗ് കണ്ടാല്‍ അറിയാം പിന്നെ എന്നെ കാണാന്‍ ഭയങ്കര ഡിഫ്രന്‍സുണ്ടായിരുന്നു. അഭിമുഖത്തില്‍ നടി പറഞ്ഞു. അതേസമയം പിന്നണി ഗായകന്‍ മോഹന്‍കുമാറിന്റെ ഭാര്യയും തംബുരുവിന്റെ അമ്മയുമായ പദ്മിനിയായി മിന്നും പ്രകടനമാണ് സുചിത്ര കാഴ്ചവെച്ചിരുന്നത്

ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന

ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന കഥാപാത്രമാണ് വാനമ്പാടിയിലെ പദ്മിനിയെന്ന് സുചിത്ര മുന്‍പ് പറഞ്ഞിരുന്നു. കരിയറില്‍ വഴിത്തിരിവായി മാറിയ പരമ്പരയായിരുന്നു വാനമ്പാടി. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തുടക്കത്തില്‍ അത്ര താല്‍പര്യമുണ്ടായിരുന്നില്ല. പത്മിനിയിലെ മാറ്റങ്ങളെ കുറിച്ച് മനസിലാക്കിയതോടെയാണ് കഥാപാത്രത്തിന്‌റെ പ്രാധാന്യവും തിരിച്ചറിഞ്ഞത്, സുചിത്ര പറയുന്നു. പത്മിനിക്ക് നല്ല വശവും ഉണ്ടെന്ന് പിന്നീട് മനസിലാക്കി.

വാനമ്പാടിക്ക് ശേഷമുളള

വാനമ്പാടിക്ക് ശേഷമുളള പുതിയ പ്രോജക്ടിനെ കുറിച്ച് പലരും ചോദിക്കുന്നുണ്ട്. പരമ്പര തീര്‍ന്നതോടെ ബ്രേക്ക് എടുത്തിരിക്കുകയാണ് എന്നും നടി പറഞ്ഞിരുന്നു. പുതിയ പ്രോജക്ടുകളൊന്നും ഏറ്റെടുത്തിട്ടില്ല. വാനമ്പാടി അവസാനിച്ചതോടെ എല്ലാവരെയും മിസ് ചെയ്യുന്നുണ്ടെന്നും നടി പറഞ്ഞിരുന്നു. അനുമോളും തംബുരുവുമായി ഇപ്പോഴും അടുത്ത സൗഹൃദമുണ്ട് സുചിത്രയ്ക്ക്.

Read more about: suchithra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X