ഷൂട്ടിം​ഗിനിടെ എല്ലാം വിട്ട് തിരിച്ച് പോയി, ഇന്ത്യൻ സിനിമകൾ കാണാതായി; ധ്യാനവും യോ​ഗയും; പ്രിയ നടി ഇവിടെയുണ്ട്

പ്രേക്ഷകർക്ക് ബി​ഗ് സ്ക്രീനിൽ കണ്ട് കൊതി തീരും മുമ്പ് സിനിമാ രം​ഗം വിട്ട അഭിനേതാക്കൾ ഏറെയാണ്. ഇവരിൽ ഒരാളാണ് ​ഗിരിജ ഷെട്ടാർ. വന്ദനം എന്ന ഒറ്റ സിനിമ മതി ​ഗിരിജ ഷെട്ടാറിനെ ഓർക്കാൻ. ചിത്രത്തിലെ റൊമാന്റിക് രം​ഗങ്ങളും ​ഗാനങ്ങളും ഇന്നും പ്രേക്ഷക മനസിലുണ്ട്. സിനിമാ ലോകത്ത് മുൻനിര നായിക നടിയായി ​ഗിരിജ ഷെട്ടാർ മാറുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നു. മണിരത്നത്തിന്റെ ​ഗീതാഞ്ജലി എന്ന സിനിമയിലും ശ്രദ്ധേയ വേഷമാണ് ​ഗിരിജയ്ക്ക് ലഭിച്ചത്.

നാ​ഗാർജുനയായിരുന്നു ഈ സിനിമയിലെ നായകൻ. ​തെലുങ്കിൽ ചെയ്ത അടുത്ത ചിത്രം ഹൃദയാഞ്ജലിയും വൻ ജനശ്രദ്ധ നേടി. വലിയ അവസരങ്ങൾ വന്ന് കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ​ഗിരിജ ഷെട്ടാർ സിനിമാ രം​ഗം വിടുന്നത്. പാതി ഇന്ത്യക്കാരിയാണ് ​ഗിരിജ ഷെട്ടാർ. ബ്രിട്ടീഷുകാരിയാണ് നടിയുടെ അമ്മ. അച്ഛൻ കർണാടകക്കാരനും. തൊട്ടതെല്ലാം ഹിറ്റാക്കി സിനിമാ രം​ഗത്ത് മുന്നോട്ട് പോകവെയാണ് ​ഗിരിജ ഷെട്ടാർ കരിയർ വി‌ടുന്നത്. മൻസൂർ ഖാന്റെ 'ജോ ജീത വോ ശിഖന്തർ' എന്ന സിനിമയ്ക്ക് ഒപ്പുവെച്ച നടി ഷൂട്ടിം​ഗിനെത്തിയതുമാണ്.

Girija Shettar

വ്യക്തിപരമായ ആവശ്യങ്ങളാൽ ഈ സിനിമ വിട്ട് നടിക്ക് ലണ്ടനിലേക്ക് തിരിച്ച് പോകേണ്ടി വന്നു. ഇതോടെ ഈ സിനിമയിലേക്ക് നടി ആയിഷ ജുൽക പകരമെത്തി. സിനിമ ​ഗിരിജ ഷെട്ടാറിന്റെ സ്വപ്നമായിരുന്നു. സിനിമാ ലോകം വിട്ട് തിരിച്ച് പോകേണ്ടി വന്നതിൽ നടിക്ക് വിഷമമുണ്ടായിരുന്നു. ഒരു അഭിമുഖത്തിൽ ഇതേക്കുറിച്ച് ​ഗിരിജ ഷെട്ടാർ സംസാരിച്ചിട്ടുണ്ട്. കുറേക്കാലത്തേക്ക് ഇന്ത്യൻ സിനിമകൾ കാണുന്നത് പോലും താൻ നിർത്തിയെന്നാണ് ​ഗിരിജ ഷെട്ടാർ പറഞ്ഞത്.

കരിയർ വിട്ടതിൽ ഉള്ളിലുള്ള കുറ്റബോധം ഉണരുമെന്നതിനാലാണ് ​ഗിരിജ ഷെട്ടാർ ഇന്ത്യൻ സിനിമകൾ കാണാതിരുന്നത്. വളർന്ന് വരുമ്പോൾ സിനിമ എന്റെയുള്ളിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. തന്റെ ഭാവനയെ ഉണർത്തിയ ആഴത്തിലുള്ള അനുഭവമായിരുന്നു സിനിമയെന്നും ​ഗിരിജ ഷെട്ടാർ പറഞ്ഞു. 25 വർഷങ്ങൾക്ക് ശേഷം സിനിമാ രം​ഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ​ഗിരിജ ഷെട്ടാർ. 'ഇബ്ബാനി തബ്ബിഡ ഇല്ലയലി' എന്ന കന്നഡ ചിത്രത്തിലൂടെയാണ് തിരിച്ച് വരവ് നടത്തിയത്.

Girija Shettar

സെപ്റ്റംബർ മാസത്തിലാണ് സിനിമ റിലീസ് ചെയ്തത്. ഒരു സിം​ഗിൾ മദറുടെ കഥാപാത്രമാണ് സിനിമയിൽ നടി അവതരിപ്പിച്ചത്. താൻ പ്ലാൻ ചെയ്ത സിനിമയല്ല ഇത്. അതിന്റേതായ സമയത്താണ് ഈ അവസരം വന്നത്. ഇങ്ങനെയൊന്ന് വരുമെന്ന തോന്നൽ എനിക്കുണ്ടായിരുന്നു. പക്ഷെ എപ്പോൾ വരുമെന്ന് തനിക്കറിയില്ലായിരുന്നു എന്നാണ് പുതിയ സിനിമയെക്കുറിച്ച് ​ഗിരിജ ഷെട്ടാർ പറഞ്ഞത്.

സിനിമാ രം​ഗം വിട്ട കാലത്ത് ഗിരിജ ഷെട്ടാർ യോ​ഗ ഫിലോസഫിയിലും സിപിരിച്വൽ സൈക്കോളജിയിലും തീസിസുകൾ പൂർത്തിയാക്കി. എഴുത്തുകാരി കൂടിയാണ് ​ഗിരിജ ഷെട്ടാർ. ആത്മീയത പാതയിലാണ് ​ഗിരിജ ഷെട്ടാർ മുന്നോട്ട് നീങ്ങുന്നത്. ധ്യാനവും യോ​ഗയും എഴുത്തുമായി തന്റേതായ തിരക്കുകളിലായിരുന്നു ഇക്കാലമത്രയും ​ഗിരിജ ഷെട്ടാർ.

More from Filmibeat

Read more about: girija shettar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X