'ആദ്യ ഭാര്യ വാണി ഒരുപാട് ത്യാ​ഗം ചെയ്തു, പക്ഷെ ആശുപത്രിയിൽ പോലും കമലില്ല; ഇന്നും കുടുംബവുമായി അടുപ്പം'

കമൽ ഹാസന്റെ ജീവിതത്തിലുണ്ടായ പ്രണയ ബന്ധങ്ങളും വിവാഹങ്ങളും എപ്പോഴും ചർച്ചയാകാറുണ്ട്. പല പ്രമുഖ നടിമാരുമായും അടുപ്പമുണ്ടായിരുന്ന കമലിനെക്കുറിച്ച് പല ​ഗോസിപ്പുകളും പ്രചരിച്ചു. നടി ശ്രീവിദ്യയുമായി അടുപ്പത്തിലായിരുന്നു ഒരു കാലത്ത് കമൽ. ഈ ബന്ധം തകർന്നതോടെ നടൻ നർത്തകി വാണി ​ഗണപതിയെ വിവാഹം ചെയ്തു. 1978 ലായിരുന്നു വിവാഹം. എന്നാൽ പത്ത് വർഷത്തിന് ശേഷം ഈ ബന്ധം പിരിഞ്ഞു. വാണിയുടെ ഭർത്താവ് ആയിരിക്കെയാണ് കമൽ ഹാസൻ സരികയുമായി അടുത്തതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

Vani Ganapathy  Kamal Haasan

കമലിനോട് അദ്ദേഹത്തിന് നീരസം തോന്നാൻ സാധ്യതയുണ്ട്. അതിന് കാരണമുണ്ട്. കമലും വാണി ​ഗണപതിയും തമ്മിലുള്ള വിവാഹം നടത്തിയത് ചാരു ഹാസനാണ്. വീട്ടിൽ നിന്ന് വലിയ എതിർപ്പുകൾ വന്നിട്ടും എല്ലാം മറികടന്ന് അദ്ദേഹം അനുജന്റെ വിവാഹം നടത്തിക്കൊടുത്തും. വളരെ ഓർത്തഡോക്സ് കുടുംബത്തിൽ നിന്നുള്ളയാളാണ് വാണി.

എന്നാൽ കമലിന് വേണ്ടി നോൺ വെജ് ഭക്ഷണമുണ്ടാക്കാൻ വാണി ​ഗണപതി തയ്യാറായി. ഒരുപാട് ത്യാ​ഗങ്ങൾ അവർ ചെയ്തു. എന്നാൽ ഒരു ഘട്ടത്തിൽ കമൽ വാണി ​ഗണപതിയിൽ നിന്നും അകന്നു. 'ജപ്പാനിൽ കല്യാണരാമൻ' എന്ന സിനിമയുടെ ഷൂട്ടിം​ഗ് നടക്കുമ്പോൾ വാണി ​ഗണപതിയെയും ഒപ്പം കൊണ്ട് പോയി. വാണിയായിരുന്നു കോസ്റ്റ്യൂമർ. അവിടെ വെച്ച് വാണിക്ക് അപ്പൻഡിക്സിന്റെ പ്രശ്നം വന്നു. ചെന്നെെയിൽ ആശുപത്രിയിലായി.

Vani Ganapathy  Kamal Haasan

എന്നാൽ ഒരു ദിവസം പോലും വാണിക്കൊപ്പം കമലുണ്ടായിരുന്നില്ല. ആശുപത്രിയിലാക്കി പോയി. അതിൽ വാണി ​ഗണപതിക്ക് വലിയ വിഷമം തോന്നി. ചാരു ഹാസനെല്ലാം അ​ന്ന് കമലിനെ ശകാരിച്ചു. പിന്നീടൊരു ഘട്ടത്തിൽ വാണി ഡിവോഴ്സായി. എന്നാൽ ഇന്നും ചാരു ഹാസന്റെ കുടുംബത്തോട് വലിയ അടുപ്പം വാണി ​ഗണപതിക്കുണ്ട്. കമൽ ഹാസനെ വിട്ടു കൊടുത്താലും വാണിയെ അവർ വിട്ടുകാടുക്കില്ല. ഒരു മകളെ പോലെയാണ് വാണി ചാരു ഹാസനെന്നും അന്തനൻ പറയുന്നു.

നേരത്തെ കമൽ ഹാസൻ-വാണി ​ഗണപതി വിവാഹമോചനത്തെക്കുറിച്ച് നടി കുട്ടി പത്മിനിയും സംസാരിച്ചിരുന്നു. ചാരു ഹാസന്റെ മകൾ നടി സുഹാസിനിക്ക് ഏറെ പ്രിയപ്പെട്ടയാളായിരുന്നു വാണി ​ഗണപതി. കമൽ വാണിയിൽ നിന്നും പിരിഞ്ഞത് കാരണം കമലും സുഹാസിനിയും അകൽച്ചയിലായിരുന്നെന്നും കുട്ടി പത്മിനി വെളിപ്പെടുത്തി. വാണിയെ ഇന്ന് ലൈം ലൈറ്റിൽ കാണാറില്ല. സരികയുമായി അകന്ന ശേഷം നടി ​ഗൗതമിയുമായി ലിവിം​ഗ് ടു​ഗെദർ റിലേഷൻഷിപ്പിലായിരുന്നു കമൽ. എന്നാൽ ഒരു ഘട്ടത്തിൽ ഈ ബന്ധവും അവസാനിച്ചു.

More from Filmibeat

Read more about: kamal haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X