'കുട്ടികൾ പോലും വേണ്ടെന്ന് വെച്ച് സംഗീതം ജീവിതമാക്കിയ ഗായിക; കേരളം കാണിച്ചത് അനാദരവ്'
അന്തരിച്ച ഗായിക വാണി ജയറാമിനോട് കേരളം അനാദരവ് കാണിച്ചെന്ന് ശാന്തിവിള ദിനേശൻ. ഗായികയ്ക്ക് വേണ്ടത്ര അംഗീകരമാോ പുരസ്കാരമോ ലഭിച്ചില്ലെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു. വാണി ജയറാമിന്റെ സംഗീത കരിയറിനെക്കുറിച്ചും ജീവിത രീതിയെക്കുറിച്ചും ശാന്തിവിള ദിനേശൻ തന്റെ യൂട്യൂബ് ചാനലിൽ സംസാരിച്ചു.

'മലയാളത്തിൽ ഏറ്റവും കൂടുതൽ പാട്ട് അവർക്ക് നൽകിയത് സംഗീത സംവിധായകൻ എൻകെ അർജുനനും ശ്രീകുമാരൻ തമ്പിയുമായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥയായി അവർ കയറി. ജയറാം എന്നയാളിനെ വിവാഹം കഴിച്ചു. അദ്ദേഹത്തിന് ബോംബെയിൽ ആണ് ജോലി'
'വാണി ജയറാമിനെയും ബോംബെയ്ക്ക് കൊണ്ട് പോയി. അവിടെ ചെന്നപ്പോൾ ഇവരിരുന്ന് പാടുന്നത് കേട്ട് ഭർത്താവ് പറഞ്ഞു നിന്റെയീ നല്ല ശബ്ദത്തെ വെറുതെ കളയരുത്, നീ ഹിന്ദുസ്ഥാനി സംഗീതം പഠിക്കണമെന്ന്'

'അങ്ങനെ ഭർത്താവിന്റെ പ്രേരണയാലാണ് അബ്ദുൾ റഹ്മാൻ ഖാൻ സാഹിബിനൊപ്പം ഹിന്ദുസ്ഥാനി പഠിക്കാൻ തീരുമാനിച്ചു. ഒരു ദിവസം ക്ലാസെടുത്ത് അദ്ദേഹം പറഞ്ഞു. വാണി നീ കണക്കിലല്ല സംഗീതമാണ് നിന്റെ ലോകം, നീ നന്നായി ഹിന്ദുസ്ഥാനി പഠിക്കണമെന്ന്'
'അന്ന് തന്നെ വാണി ജയറാം തീരുമാനമെടുത്തു. എസ്ബിഐയിലെ ഉദ്യോഗം രാജി വെച്ചു. സ്വന്തം കഴിവിൽ അത്രയും വിശ്വാസമില്ലെങ്കിൽ ആരെങ്കിലും അങ്ങനെ ചെയ്യുമോ'
'കേരളം അനാദരവ് കാട്ടിയ ഗായികയാണെന്ന് വേണമെങ്കിൽ വാണി ജയറാമിനെക്കുറിച്ച് പറയാം. കാരണം പത്ത് വർഷക്കാലം മലയാളത്തിൽ എതിരാളിയില്ലാത്ത ഗായികയായിരുന്നു. വാണി ജയറാമിന് ഒരു സർക്കാർ പുരസ്കാരം ഇതുവരെ കിട്ടിയിട്ടില്ല'
'മികച്ച ഗായികയ്ക്ക് കിട്ടാത്തതിൽ നമുക്ക് പറയാം ആ വർഷം കിട്ടാത്തതിൽ ആ വർഷം മത്സരിക്കാൻ വന്നതിൽ നല്ല പാട്ടുകൾ ഇല്ലാതിരുന്നത് കൊണ്ടോ വാണി ജയറാം പാടിയ പാട്ടുകൾ മത്സരിക്കാൻ വരാത്തത് കൊണ്ടോ ആണെന്ന്. പക്ഷെ ഇവിടെ എന്തെല്ലാം പുരസ്കാരങ്ങൾ നൽകുന്നു'

'ജെസി ഡാനിയേൽ പുരസ്കാരം നൽകുന്നില്ലേ. ഇത്രയും മനോഹരമായി പാട്ടുകൾ പാടിയ വാണി ജയറാമിന് ഒരു പുരസ്കാരവും സർക്കാരിന്റേതായി കിട്ടിയില്ല. പാടാൻ ബുദ്ധിമുട്ടുള്ള പാട്ടുകളാണെങ്കിൽ വാണി മനോഹരമായി പാടിത്തരുമെന്ന് എല്ലാ സംഗീത സംവിധായകർക്കും അറിയാം'
'അതാണെനിക്ക് കിട്ടിയ പുരസ്കാരങ്ങളെന്നാണ് വാണി ജയറാം പറഞ്ഞത്. എന്ത് കിട്ടിയില്ല എന്നതല്ല എന്തൊക്കെ കിട്ടിയെന്നതിലാണ് സന്തോഷമെന്ന് മരിക്കുന്നത് വരെ വാണി ജയറാം പറഞ്ഞു'

'വില കൂടിയ ആഭരണങ്ങളോ സാരികളോ ഒന്നും അവരെ ഭ്രമിപ്പിച്ചിരുന്നില്ല. വളരെ സിംപിൾ ജീവിതമായിരുന്നു. ഒരു സ്റ്റേജിലും സ്റ്റുഡിയോയിലും അവർ ചെരുപ്പിട്ട് നിന്ന് പാടിയിട്ടില്ല'
'സംഗീതത്തെ ദൈവികമായും ഭയ ഭക്തി ബഹുമാനത്തോടെയും കണ്ട ഏക ഗായികയായിരുന്നു. യേശുദാസൊക്കെ വിശ്വാസിയാണ്. പക്ഷെ ചെരുപ്പിടാതെ പാടില്ല. ഗാനമേള സ്റ്റേജുകളിൽ പോലും വാണി ജയറാം ചെരുപ്പിടില്ലായിരുന്നു'

'സംഗീതത്തിന് വേണ്ടി കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ചു, സംഗീതം വല്ലാത്തൊരു അനുഭൂതി നൽകുന്ന ലോകമാണ് സംഗീതമല്ലാതെ വേറൊരു ചിന്തയില്ലെന്ന് എപ്പോഴും അവർ പറയുമായിരുന്നു. ജീവിതത്തിൽ ആരും അഭിനയിക്കരുത്, സിനിമയിൽ മതി എന്നാണ് അവർ പറയാണ്'
'പി സുശീല ദക്ഷിണേന്ത്യൻ സിനിമകളിൽ അടക്കി വാഴുന്ന കാലത്താണ് സ്വന്തമായ ഒരു സ്പേസ് വാണി ജയറാം ഉണ്ടാക്കിയത്. മലയാള സിനിമയിൽ പത്ത് വർഷക്കാലം വാണി ജയറാം പാടി വിലസി'
'ലതാ മങ്കേഷ്ക്കറും പി സുശീലയുമാണ് പി സുശീലയുടെ പ്രിയപ്പെട്ട ഗായകർ. വലിയവരായി നമ്മൾ കാണുന്ന പലരും ചെറിയ മനസ്സുള്ളവരാണെന്നാണ് വാണി ജയറാം പറയാറ്,' ശാന്തിവിള പറഞ്ഞു.


Click it and Unblock the Notifications











