വാണി വിശ്വനാഥ്-ബാബുരാജ് പ്രണയകഥയിലെ കൊടും ട്വിസ്റ്റ് അതായിരുന്നു! വില്ലനെ ജീവിതനായകനാക്കിയ താരം!
പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് വാണി വിശ്വനാഥ്. ഒരുകാലത്ത് സിനിമയില്‍ സജീവമായിരുന്ന താരം പില്‍ക്കാലത്ത് രാഷ്ട്രീയത്തിലും സജീവമാവുകയായിരുന്നു. അഭിനയ ജീവിതത്തോട് ബൈ പറഞ്ഞപ്പോഴും രാഷ്ട്രീയത്തില്‍ താല്‍പര്യമുണ്ടായിരുന്നു വാണി വിശ്വനാഥിന്. അത്തരമൊരു അവസരം ലഭിച്ചാല്‍ താന്‍ തീര്‍ച്ചയായും സ്വീകരിക്കുമെന്ന് താരം പറഞ്ഞിരുന്നു. ജീവിതത്തിലും അനീതിക്കെതിരെ പ്രതികരിക്കുന്നയാളാണ് താനെന്നും താരം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു വാണി പിറന്നാളാഘോഷിച്ചത്.
പുരുഷന്‍മാരെയൊക്കെ ശക്തമായി സിനിമയില്‍ നേരിടാറുണ്ടെങ്കിലും ജീവിതത്തില്‍ അങ്ങനെയല്ലെന്നും വാണി പറയുന്നു. ബാബുരാജുമായുള്ള പ്രണയത്തെക്കുറിച്ച് തുറന്നുപറയുന്ന വാണിയുടെ പഴയ അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. നേരെ ചൊവ്വേയില്‍ പങ്കെടുത്തപ്പോഴുള്ള അഭിമുഖവും ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തില്‍ നിന്നും മോശമായ അനുഭവങ്ങളൊന്നുമുണ്ടായിട്ടില്ല. ആക്ഷന്‍ നായികയെന്നാണ് അവരെന്നെ വിളിച്ചത്. അതൊരുപാട് സന്തോഷമുള്ള കാര്യമാണ്.

പ്രണയത്തെക്കുറിച്ച് പറഞ്ഞത്
ബിഗ് സ്‌ക്രീനിലെ നായികയും നായകനും പ്രണയത്തിലാവുന്നതും വിവാഹിതരാവുന്നതുമൊക്കെ സാധാരണ സംഭവമാണ്. ഓണ്‍സ്‌ക്രീനിലെ മികച്ച കെമിസ്ട്രി പലരും ജീവിതത്തിലേക്കും പകര്‍ത്തിയിരുന്നു. ആക്ഷന്‍ നായികയായി മുന്നേറുന്നതിനിടയിലായിരുന്നു വാണി വിശ്വനാഥിന്റെ മനസിലേക്ക് ബാബുരാജ് കടന്നുവന്നത്. പ്രണയത്തെക്കുറിച്ച് താരം നേരത്തെയും തുറന്നുപറഞ്ഞിരുന്നു. 2002ലായിരുന്നു ഇവരുടെ വിവാഹം. പ്രേക്ഷകരേയും സിനിമാലോകത്തേയും ഞെട്ടിച്ചായിരുന്നു ഇവര്‍ പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

തല്ലുകൂടാറുണ്ട്
മുന്‍നിര നായികയായിരുന്നു വാണി വിശ്വനാഥ് ആ സമയത്ത്. വില്ലനോ വില്ലന്‍മാരുടെ കൂട്ടാളികളിലൊരാളോ ആയിട്ടായിരിക്കും ബാബുരാജ് എത്തുന്നത്. മുന്‍പൊരിക്കല്‍ ലൊക്കേഷനില്‍ വെറുതെ ഇരിക്കുമ്പോള്‍ താനൊരു പാട്ടിന്റെ കുറച്ച് വരികള്‍ പാടിയെന്നും ബാക്കി പാടാനായി ബാബുരാജിനോട് പറയുകയായിരുന്നുവെന്നും തന്നെ അത്ഭുതപ്പെടുത്തി അദ്ദേഹം ഗാനം ആലപിക്കുകയായിരുന്നുവെന്നും വാമി പറഞ്ഞിരുന്നു. ആള്‍ വളരെ പരുക്കനായിരിക്കുമെന്നായിരുന്നു വാണി വിശ്വനാഥ് കരുതിയത്.

സുഹൃത്തുക്കളായി മാറി
ഈ സംഭവത്തിന് പിന്നാലെയായാണ് ബാബുരാജും വാണി വിശ്വനാഥും സുഹൃത്തുക്കളായി മാറിയത്. മണിക്കൂറുകളോളം ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. തങ്ങളുടെ കാര്യത്തില്‍ ഐഎസ്ഡിയൊക്കെ വിഷയമേയായിരുന്നില്ലെന്നും ഇക്കാര്യത്തില്‍ലൊക്കെ ഞങ്ങള്‍ ചരിത്രം തിരുത്തിയിരുന്നുവെന്നും വാണി പറഞ്ഞിരുന്നു. അങ്ങനെയാണ് പ്രണയത്തിലായി മാറിയത്. 5 വര്‍ഷത്തിന് ശേഷമായാണ് ഇരുവരും പ്രണയത്തിലായത്. ഇടയ്ക്കിടയ്ക്ക് ഞങ്ങള്‍ ഇരുവരും തല്ല്കൂടാറുണ്ടെന്നും വാണി പറഞ്ഞിരുന്നു.

നാല് സീനിന് 40 ലക്ഷം
തെന്നിന്ത്യന്‍ സിനിമകളിലെല്ലാം ഒരുപോലെ തിളങ്ങിയ വാണിവിശ്വനാഥ് രാഷ്ട്രീയത്തില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ്. ഇടയ്ക്ക് സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു. ബാബുരാജ് സംവിധാനം ചെയ്ത സിനിമയിലും വാണി അഭിനയിച്ചിരുന്നു. ജയ ജാനകി നായക എന്ന ചിത്രത്തില്‍ 4 സീനില്‍ അഭിനയിക്കുന്നതിനായി 40 ലക്ഷം രൂപയായിരുന്നു താരത്തിന് ലഭിച്ചത്.

ട്വിസ്റ്റുകള്‍ നിറഞ്ഞ ജീവിതം
വാണി വിശ്വനാഥ്-ബാബുരാജ് ജീവിതത്തില്‍ ട്വിസ്റ്റുകളും ഏറെയായിരുന്നു. സ്‌ക്രീനില്‍ വില്ലത്തരമൊക്കെയാണെങ്കിലും ജീവിതത്തില്‍ അത്തരത്തിലൊരു വ്യക്തിയല്ല ബാബുരാജെന്ന് അദ്ദേഹത്തോട് അടുത്ത ബന്ധമുള്ളവരൊക്കെ പറഞ്ഞിരുന്നു. ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടക്കേണ്ടി വന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞും അദ്ദേഹം എത്തിയിരുന്നു. നിയമം പഠിച്ചതിനെക്കുറിച്ചും അമ്മയുടെ ആഗ്രഹം പോലെ വീട് വെച്ചതിനെക്കുറിച്ചുമൊക്കെ ബാബുരാജ് പറഞ്ഞിരുന്നു.


Click it and Unblock the Notifications