വാണി ചേച്ചി കരയാന്‍ പാടില്ലെന്ന് അവര്‍ പറഞ്ഞു, സീരിയലില്‍ അഭിനയിച്ച സമയത്തെ അനുഭവം പറഞ്ഞ് വാണി വിശ്വനാഥ്
ശക്തമായ നായിക കഥാപാത്രങ്ങളിലൂടെ ഒരുകാലത്ത് മലയാളത്തില്‍ തിളങ്ങിയ താരമാണ് വാണി വിശ്വനാഥ്. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ച താരം കേന്ദ്രകഥാപാത്രമായുളള ചിത്രങ്ങളിലും അഭിനയിച്ചു. ആക്ഷന്‍ ചിത്രങ്ങളിലൂടെ ഒരുകാലത്ത് നിരവധി ആരാധകരെയും നേടിയിരുന്നു വാണി വിശ്വനാഥ്. വാണിയുടെതായി പുറത്തിറങ്ങിയ ആക്ഷന്‍ ചിത്രങ്ങള്‍ക്കെല്ലാം ഒരുകാലത്ത് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.
ഗ്ലാമര്‍ ലുക്കില്‍ അര്‍ജുന്‍ റെഡ്ഡി നായിക, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം.
ആക്ഷന്‍ ലേഡീ സൂപ്പര്‍താരം എന്ന നിലയില്‍ മലയാളത്തില്‍ വലിയ താരമൂല്യം ഉണ്ടായിരുന്ന നടി കൂടിയാണ് വാണി വിശ്വനാഥ്. നായകന്മാര്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം തനിക്കും കഴിയുമെന്ന് വാണി വിശ്വനാഥ് പ്രേക്ഷകര്‍ക്ക് കാണിച്ചുതന്നു. മംഗല്യച്ചാര്‍ത്ത് എന്ന സിനിമയിലൂടെയായിരുന്നു നടിയുടെ സിനിമാ അരങ്ങേറ്റം.

തുടര്‍ന്ന് മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി നടി തിളങ്ങി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമകള്‍ ചെയ്ത താരമാണ് വാണി വിശ്വനാഥ്. അതേസമയം ഇടയ്ക്ക് സിനിമയില്‍ കുറച്ചുകാലം സിനിമയില്‍ നിന്നും മാറിനിന്നിരുന്നു നടി. തുടര്‍ന്ന് ടെലിവിഷന്‍ സീരിയലിലൂടെയായിരുന്നു വാണി വിശ്വനാഥ് വീണ്ടും തിരിച്ചെത്തിയത്.

അഭിനയ രംഗത്തേക്കുളള തിരിച്ചുവരവ് സീരിയലിലൂടെയാകണം എന്ന് ആഗ്രഹിച്ചതിന്‌റെ കാരണം ഒരു അഭിമുഖത്തില്‍ വാണി വിശ്വനാഥ് വെളിപ്പെടുത്തിയിരുന്നു. സിനിമയില്‍ അതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് ഒരു മാറ്റത്തിനായാണ് താന്‍ സീരിയല്‍ ചെയ്യാന്‍ ശ്രമിച്ചതെന്ന് നടി പറയുന്നു. കുടുംബ പ്രേക്ഷകരുടെ ഇഷ്ടം നേടുക എന്നത് വലിയ കാര്യമാണ്.

മീന, ദേവയാനി, നന്ദിനി തുടങ്ങിയ പ്രമുഖ നായികാനടിമാര്‍ അവരുടെ രണ്ടാം വരവ് ശക്തമാക്കിയത് സിനിമയിലൂടെയായിരുന്നില്ല. സീരിയലിലൂടെയായിരുന്നു. ഞാന്‍ മറ്റൊരുവള്‍ എന്ന സീരിയല്‍ ചെയ്തത് എന്റെ അതുവരെയുളള ഇമേജ് ഒന്ന് ബ്രേക്ക് ചെയ്യാന്‍ വേണ്ടിയിട്ടായിരുന്നു. പക്ഷേ അവിടെയും എനിക്ക് വിജയിക്കാന്‍ കഴിഞ്ഞില്ല.

വാണി ചേച്ചി കരയാന്‍ പാടില്ല, സിനിമയിലേത് പോലെ പ്രതികരിക്കുന്ന വാണി ചേച്ചിയെയാണ് ഞങ്ങള്‍ക്കിഷ്ടം എന്ന് പറഞ്ഞവരാണ് ഏറെയും. സ്ഥിരമായി ആക്ഷന്‍ സിനിമകള്‍ ചെയ്ത് കൊണ്ട് വളരെ ഒതുങ്ങി നില്‍ക്കുന്ന നായികാ വേഷങ്ങള്‍ എനിക്ക് നഷ്ടമായിട്ടുണ്ടെന്ന് വാണി വിശ്വനാഥ് പറഞ്ഞു. പക്ഷേ ആ സമയത്ത് അത്തരം വേഷങ്ങളാണ് ഞാന്‍ കൂടുതല്‍ ആസ്വദിച്ചത്. ചെയ്ത സിനിമകളില്‍ ഭൂരിഭാഗവും പ്രേക്ഷകര്‍ സ്വീകരിച്ചു എന്നുളളതാണ് എറ്റവും വലിയ സന്തോഷം. അഭിമുഖത്തില്‍ നടി പറഞ്ഞു.
Recommended Video

2002ലായിരുന്നു ബാബുരാജുമായുളള വാണി വിശ്വനാഥിന്‌റെ വിവാഹം കഴിഞ്ഞത്. സൂസെന്ന എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടിക്കുളള സംസ്ഥാന പുരസ്‌കാരം വാണി വിശ്വനാഥ് നേടിയിരുന്നു. മോളിവുഡിന്‌റെ ആക്ഷന്‍ ക്വീനായാണ് നടി അറിയപ്പെട്ടത്. വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളിലാണ് നടി തന്‌റെ കരിയറില്‍ അഭിനയിച്ചത്.


Click it and Unblock the Notifications











