വേഗം പോയി ഡാന്‍സിന്റെ കോസ്റ്റ്യൂം ഇട്ടുവരൂ! കിരീടം തെലുങ്കില്‍ എടുത്തപ്പോള്‍ സംഭവിച്ചത്

By Prashant V R

മലയാള സിനിമയില്‍ ഒരുകാലത്ത് മുന്‍നിര നായികയായി തിളങ്ങിയ താരമാണ് വാണി വിശ്വനാഥ്. സൂപ്പര്‍താരങ്ങളുടെയെല്ലാം സിനിമകളിലൂടെയാണ് വാണി വിശ്വനാഥ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. നായികാ വേഷങ്ങള്‍ക്ക് പുറമെ ആക്ഷന്‍ റോളുകളിലും തിളങ്ങിയിരുന്നു താരം. വാണി വിശ്വനാഥിന്റെ ആക്ഷന്‍ സിനിമകളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തവയാണ്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും തിളങ്ങിയിരുന്നു നടി.

mohanlal-vani viswanath

മുന്‍പ് ഒരഭിമുഖത്തില്‍ കിരീടം തെലുങ്ക് പതിപ്പില്‍ അഭിനയിച്ചതിന്റെ അനുഭവം വാണി വിശ്വനാഥ് പങ്കുവെച്ചിരുന്നു. മലയാളത്തില്‍ കിരീടം വിജയകരമായി ഓടിക്കൊണ്ടിരുന്ന സമയം. അതിന്റെ തെലുങ്ക് പതിപ്പില്‍ ഞാനാണ് പാര്‍വതി ചെയ്ത വേഷം അഭിനയിച്ചതെന്ന് നടി പറയുന്നു. ലൊക്കേഷനില്‍ എത്തിയപ്പോള്‍ ഗാനരംഗത്തിന്റെ ചിത്രീകരണം നടക്കുകയാണ്.

Recommended Video

Megastar Mammootty Clicks A Still Of Maryam Ameerah Salmaan | FilmiBeat Malayalam

കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി ആണോ എന്ന് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ; സിനിമയുടെ ഫസ്റ്റ് പാര്‍ട്ടില്‍ തന്നെ നാല് ഡാന്‍സ് സോംഗ് ഉണ്ട്. വേഗം ഡാന്‍സിന്റെ കോസ്റ്റ്യൂം ഇട്ടുവരു. ആ സിനിമയില്‍ തന്നെ നാല് ഡാന്‍സ് സോംഗ് ഉണ്ടെങ്കില്‍ മറ്റ് ഗ്ലാമര്‍ വേഷങ്ങളുടെ കാര്യം പറയണോ. അമ്പതിന് മുകളില്‍ സിനിമകളില്‍ 200നുമുകളില്‍ ഡാന്‍സ് സോങ്ങുകള്‍ ചെയ്തിട്ടുണ്ട് ഞാന്‍, അഭിമുഖത്തില്‍ വാണി വിശ്വനാഥ് പറഞ്ഞു.

അതേസമയം വിവാഹ ശേഷം സിനിമ വിട്ട താരം കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു. 2002ലായിരുന്നു വാണിയുടെയും ബാബുരാജിന്റെയും വിവാഹം നടന്നത്. രണ്ട് മക്കളാണ് ഇവര്‍ക്കുളളത്. മോളിവുഡിന്റെ ആക്ഷന്‍ റാണിയായിട്ടാണ് വാണി വിശ്വനാഥ് അറിയപ്പെട്ടത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും വാണി വിശ്വനാഥ് അഭിനയിച്ചിരുന്നു. 2000ത്തില്‍ സൂസന്ന എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും വാണി വിശ്വനാഥിന് ലഭിച്ചിരുന്നു.

Read more about: vani viswanath
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X