സ്റ്റേറ്റ് അവാര്‍ഡ് വേണ്ടെന്ന് പറഞ്ഞ മഹാന്‍! വനിതാ അവാര്‍ഡ് വാങ്ങി, മോഹന്‍ലാലിനെതിരെ അടപടലം ട്രോള്‍

അടുത്തിടെ പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടത് ജയസൂര്യയും സൗബിന്‍ ഷാഹിറുമായിരുന്നു. ഫഹദ് ഫാസില്‍, മോഹന്‍ലാല്‍, ജോജു ജോര്‍ജ് എന്നിവരെ പിന്തള്ളി കൊണ്ടായിരുന്നു സൗബിനും ജയസൂര്യയും ഒന്നാമതെത്തിയത്. ഒടിയനിലും കായംകുളം കൊച്ചുണ്ണിയിലെയും പ്രകടനത്തിലൂടെ മോഹന്‍ലാലിന് ലഭിക്കുമെന്ന് കരുതിയിരുന്നു.

അവസാന റൗണ്ട് വരെ മത്സരത്തില്‍ മോഹന്‍ലാല്‍ ഉണ്ടായിരുന്നെങ്കിലും താന്‍ മത്സരത്തിനില്ലെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കാന്‍ വേണ്ടി മത്സരിക്കാന്‍ താനില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിത്. നടി മഞ്ജു വാര്യരും ഇതേ നിലപാടിലായിരുന്നു. എന്നാല്‍ വനിതാ ഫിലിം അവാര്‍ഡ്‌സ് പ്രഖ്യാപിച്ചതോടെ അക്കാര്യത്തില്‍ മാറ്റം വന്നിരിക്കുകയാണ്.

  വനിതാ ഫിലിം അവാര്‍ഡ്‌സ്

വനിതാ ഫിലിം അവാര്‍ഡ്‌സ്

ഇത്തവണത്തെ വനിതാ ഫിലിം അവാര്‍ഡ്‌സില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് നടനവിസ്മയം മോഹന്‍ലാലായിരുന്നു. ഒടിയന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയായിരുന്നു മോഹന്‍ലാലിനെ തേടി എത്തിയത്. വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഒന്നിലധികം ഗെറ്റപ്പുകളിലെത്തിയാണ് മോഹന്‍ലാല്‍ ഞെട്ടിച്ചത്. ഒടിയനിലൂടെ മാത്രല്ല റാഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലെത്തിയ കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കര പക്കിയെന്ന അതിഥി വേഷവും മോഹന്‍ലാലിനെ പുരസ്‌കാര സാധ്യത ലിസ്റ്റില്‍ എത്തിച്ചിരുന്നു. ഇന്ത്യയിലെ സകല റെക്കോര്‍ഡുകളും ഒടിയനിലൂടെ മോഹന്‍ലാലിന് ലഭിക്കുമെന്ന് റിലീസിന് മുന്‍പ് വി എ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ വനിതാ ഫിലിം അവാര്‍ഡ്‌സ് കിട്ടിയിരിക്കുകയാണ്.

 പുരസ്‌കാരം വേണ്ട

പുരസ്‌കാരം വേണ്ട

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള നോമിനേഷനില്‍ അവസാന റൗണ്ട് വരെ മോഹന്‍ലാലിന്റെ പേരുമുണ്ടായിരുന്നു. പുരസ്‌കാരത്തിനായി തന്നെ പരിഗണിക്കേണ്ടെന്നും യുവതാരനിരയ്ക്ക് പ്രാധാന്യം നല്‍കാനുമാണ് മോഹന്‍ലാല്‍ നിര്‍ദേശിച്ചതെന്നും നിര്‍ബന്ധപൂര്‍വ്വം അദ്ദേഹം നോമിനേഷന്‍ പിന്‍വലിപ്പിക്കുകയാണെന്നും മോഹന്‍ലാലിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. അവാര്‍ഡ് കിട്ടില്ലെന്ന് ഉറപ്പായതോടെ അവസാന നിമിഷത്തില്‍ കാല് മാറിയതാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

ട്രോളന്മാര്‍ രംഗത്ത്

ട്രോളന്മാര്‍ രംഗത്ത്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം യുവതാരങ്ങള്‍ക്ക് കൊടുക്കാന്‍ നിര്‍ദ്ദേശിച്ച ആള്‍ക്ക് വനിതാ ഫിലിം അവാര്‍ഡ് ലഭിച്ചതോടെ ട്രോളുമായി സോഷ്യല്‍ മീഡിയ എത്തിയിരിക്കുകയാണ്. വനിതാ ഫിലിം അവാര്‍ഡ്‌സ് മാത്രമല്ല ഉജാല ഫിലിം അവാര്‍ഡും മോഹന്‍ലാലിനു മഞ്ജു വാര്യര്‍ക്കും തന്നെ ലഭിക്കുമെന്നും ട്രോളന്മാര്‍ പറയുകയാണ്.

വരാനിരിക്കുന്നതേയുള്ളു

വരാനിരിക്കുന്നതേയുള്ളു

ഒടിയന് ഒരു അവാര്‍ഡ് പോലും കിട്ടിയില്ലെന്ന് ചോദിക്കുന്നവരോട് പറയാന്‍ ഒരു കാര്യമേയുള്ളു. ഒടിയനും മോഹന്‍ലാലിനും അവാര്‍ഡ് കൊടുക്കാന്‍ ആരുമില്ലെന്ന് കരുതരുത്. അവര്‍ക്ക് കൊടുക്കാന്‍ ഈശ്വരന്‍ ആരെയെങ്കിലും ഏര്‍പ്പെടുത്തിയിട്ടുണ്ടാവും. ഇപ്പോള്‍ വനിതാ ഫിലിം അവാര്‍ഡ്‌സില്‍ തുടങ്ങി. ഇനി ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡും മറ്റ് പുരസ്‌കാരങ്ങളുമെല്ലാം വണ്ടിയും വിളിച്ച് വരും.

പുതുമുഖങ്ങള്‍ക്ക് കൊടുക്കു..

പുതുമുഖങ്ങള്‍ക്ക് കൊടുക്കു..

പുരസ്‌കാരം പ്രഖ്യാപിക്കുന്നതിന് ഏതാനം മിനുറ്റുകള്‍ ബാക്കിയുള്ളപ്പോഴായിരുന്നു തനിക്ക് പുരസ്‌കാരം വേണ്ടെന്നും അത് യുവതാരങ്ങള്‍ക്ക് കൊടുക്കാന്‍ മോഹന്‍ലാല്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതോടെ അടപടലം ട്രോളുകളായിരുന്നു മോഹന്‍ലാലിനെതിരെ വന്നത്. ഏട്ടനെ മികച്ച നടനായി പ്രഖ്യാപ്പിച്ചതറിഞ്ഞതോടെ പുതുമുഖങ്ങളുടെ ലിസ്റ്റാണിത്. അവരെ പോയി മികച്ച നടനാക്കാന്‍ പറയുന്ന ഏട്ടന്‍.

 മഹാനാണ് മഹാന്‍

മഹാനാണ് മഹാന്‍

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മോഹന്‍ലാല്‍ വേണ്ടെന്ന് വെച്ചത് വനിതാ ഫിലിം അവാര്‍ഡ്‌സ് അടക്കമുള്ള പുരസ്‌കാരങ്ങള്‍ തനിക്ക് ലഭിക്കുമെന്ന് കരുതിയിട്ടാണെന്നാണ് ഒരു വിഭാഗം ട്രോളന്മാര്‍ പറയാതെ പറയുന്നത്.

എല്ലാം കൊടുക്കും...

എല്ലാം കൊടുക്കും...

സ്‌റ്റേറ്റ് അവാര്‍ഡ് ഒടിയന് കൊടുക്കില്ലെന്ന് വാശി പിടിച്ചാല്‍ ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌സ് മുഴുവന്‍ അവനുള്ളതാണെന്നാണ് നിലപാട്.

പരിഗണിക്കാന്‍ എന്തേലും വേണ്ടോ

പരിഗണിക്കാന്‍ എന്തേലും വേണ്ടോ

പുരസ്‌കാരം പ്രഖ്യാപിക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് എനിക്കേങ്ങും വേണ്ട എന്ന നിലപാടിലായിരുന്നു മോഹന്‍ലാല്‍. അല്ല പരിഗണിക്കണമെന്ന് പറഞ്ഞാലും എന്തെടുത്തിട്ട് പരിഗണിക്കാനണെന്നാണ് ജൂറി ചോദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X