മികച്ച നടൻ മോഹൻലാൽ, നടി മഞ്ജു!! വനിതയിൽ മിന്നും താരങ്ങളായി ഐശുവും അച്ചായനും.. കാണൂ
വനിതയിൽ നീണ്ട താരനിര തന്നെയാണ് എത്തിയിരിക്കുന്നത്.
Recommended Video

മലയാളത്തിലെ ഏറ്റവും വലിയ ജനപ്രിയ പുരസ്കാര നിശയാണ് വനിത ഫിലിം അവാഡ്. മലയാളത്തിലെ താരങ്ങൾ മുതൽ കോളിവുഡ്, ബോളിവുഡ്, ടോളിവുഡ് താരങ്ങൾ വരെ പുരസ്കാര നിശയിൽ പങ്കെടുക്കാൻ എത്തും. തികച്ചും ഒരു ഉത്സവ പ്രതീതിയാണ്. മികച്ച താരങ്ങൾക്ക് കൃത്യമായ പുരസ്കാരങ്ങളാണ് വനിത നൽകാറുളളത്. തങ്ങൾ കാണാൻ ആഗ്രഹിക്കുന്ന താരങ്ങളാകും വനിതയിൽ അവാർഡ് വാങ്ങാനും കലാപരിപാടികൾ അവതരിപ്പിക്കാനും എത്തുന്നത്.

പുരസ്കാരദാന ചടങ്ങിന് മാറ്റ് കൂട്ടുന്നത് താരങ്ങളുടെ പ്രകടനങ്ങളാണ്. മലയാളത്തിലെ താരങ്ങളോടൊപ്പം ബോളിവുഡ്, കോളിവുഡ്, ടോളിവുഡ് താരങ്ങളും അവരുടെ മികച്ച പെർഫോമൻസുമായി വേദിയിൽ എത്തും. ഇക്കുറി വനിതയിൽ നീണ്ട താരനിര തന്നെയാണ് എത്തിയിരിക്കുന്നത്. ബോളിവുഡിൽ നിന്ന് സണ്ണി ലിയോണും, കരീന കപൂറും എത്തുമ്പോൾ കോളിവുഡിൽ നിന്ന് അതിഥി റാവൂ, ഹാൻസിക മോട് വാനിയും ചടുലമായ നൃത്ത ചുവടുകളുമായി പ്രേക്ഷകരുടെ മുന്നിൽ എത്തുന്നുണ്ട്. ഇക്കുറിയ വനിത ഫിലിം അവാർഡ് ഇങ്ങനെയാണ് കാണൂ...

മികച്ച നടൻ
ഒരുപാട് മികച്ച ചിത്രങ്ങൾ പുറത്തു വന്ന വർഷമായിരുന്നു 2018. പുറത്തു വന്ന ഭൂരിഭാഗം ചിത്രങ്ങളും സൂപ്പർ ഹിറ്റുകളുമായിരുന്നു. കഴിഞ്ഞ വർഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു മോഹൻലാലിന്റെ ഓടിയൻ. ലാലേട്ടന്റെ ചിത്രത്തിലെ വ്യത്യസ്തലുക്ക് പ്രേക്ഷകരെ അക്ഷരം പ്രതി ഞെട്ടിപ്പിച്ചിരുന്നു. ഒടിയൻ മാണിക്യന്റെ പ്രകടനമാണ് മോഹൻലാലിനെ മികച്ച നടനായി തിരഞ്ഞെടുത്തത്.

മികച്ച നടി
ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ മാറിയ നടിയാണ് മഞ്ജുവാര്യർ. കരുത്തുറ്റ സ്ത്രീകൾക്കായിരിക്കും മഞ്ജു എപ്പോഴും ജീവൻ നൽകുന്നത്. രണ്ടാംവരവിൽ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു താരം നടത്തിയത്. 2018 ൽ ഒരു പിടി മികച്ച കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചിരുന്നു. അതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു മാധവികുട്ടിയുടെ ജീവിതകഥ പറഞ്ഞ ചിത്രമായ ആമി. ചിത്രത്തിൽ മികച്ച പ്രകടനമായിരുന്നു മഞ്ജു കാഴ്ച വെയ്ച്ചത്. ഈ പ്രകടനമാണ് മഞ്ജുവിനെ വനിതയുടെ മികച്ച നടിയായി തിരഞ്ഞെടുത്തത്.

മികച്ച സിനിമ
പോയ വർഷം പ്രേക്ഷകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത സിനിമയായിരുന്നു ഈ.മ.യൗ. പ്രേക്ഷക നിരൂപക ശ്രദ്ധ ലഭിച്ച ചിത്രമായിരുന്നു ഇത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് വനിതയിലെ മികച്ച ചിത്രം. ലിജോ ജോസ് പെല്ലശ്ശേരിയ്ക്കാണ് ഈ വർഷത്തെ മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചത്.

പോപ്പുലർ നടൻ
2018 ൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട യുവതാരമാണ് ടൊവിനോ തോമസ്. പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഈ വർഷത്തെ വനിതയുടെ മികച്ച ജനപ്രിയ നടനായുളള പുരസ്കാരം സ്വന്തമാക്കിയത് ടൊവിനോയാണ്.

ജനപ്രിയ നടി
മായനദി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മായനദിയ്ക്ക് ശേഷം ഫഹദിന്റെ നായികയായും മികച്ച പ്രകടനം താരം കാഴ്ചവെച്ചിരുന്നു. ഇക്കുറി വനിതയുടെ ജനപ്രിയ നടി എന്നുള്ള പുരസ്കാരം സ്വന്തമാക്കിയത് ഐശ്വര്യ ലക്ഷ്മിയായിരുന്നു.

ജോജു ജോർജ്ജ്
ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ എത്തുകയും ജോസഫ് എന്ന ഒറ്റ ചിത്രം കൊണ്ട് ജനങ്ങളുടെ ഹൃദയം കീഴടക്കിയ നടനാണ് ജോജു ജോർജ്ജ്. പദ്മകുമാർ സംവിധാനം ചെയ്ത ജോസഫ് എന്ന ഒറ്റ ചിത്രം താരത്തിന്റെ തലവര തന്നെ മാറ്റുകയായിരുന്നു .വനിതയുടെ സ്പെഷ്യൽ ഫെർഫോമൻസിനുളള പ്രത്യേക പുരസ്കാരം ജോജുവിനായിരുന്നു ലഭിച്ചത്.


Click it and Unblock the Notifications