'അച്ഛനൊപ്പം പൊയ്ക്കോട്ടെയെന്ന് മകൾ; ഇന്ന് എപ്പോഴും ബൈബിളിൽ; കുടുംബത്തിൽ ചിലർ മതം മാറിയിട്ടുണ്ട്'

തമിഴകത്ത് മിക്കപ്പോഴും വിവാദങ്ങളിൽ അകപ്പെടുന്ന നടിയാണ് വനിത വിജയകുമാർ. വ്യക്തി ജീവിതത്തിൽ നടന്ന സംഭവങ്ങളാണ് വനിതയെ വാർത്തകളിൽ നിറച്ചത്. കുടുംബവുമായി വർഷങ്ങളായി അകന്ന് കഴിയുകയാണ് വനിത. മൂന്ന് തവണ വിവാഹിതയായെങ്കിലും ഈ ബന്ധങ്ങളെല്ലാം വിവാഹമോചനത്തിൽ അവസാനിക്കുകയാണുണ്ടായത്.2000 ത്തിലായിരുന്നു വനിതയുടെ ആദ്യ വിവാഹം. നടൻ ആകാശിനെയാണ് അന്ന് വനിത വിവാഹം ചെയ്തത്.

ഈ ബന്ധത്തിൽ ജോവിക, വിജയ് ശ്രീഹരി എന്നീ മക്കൾ ജനിച്ചു. മകൻ വിജയ് ശ്രീഹരി അമ്മയുമായി അകൽച്ചയിലാണ്. ഇതേക്കുറിച്ച് വനിത തുറന്ന് സംസാരിച്ചിട്ടുമുണ്ട്. 2007 ൽ അനന്ദ് ജയരാജ് എന്ന ബിസിനസുകാരനെ വനിത വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ജയനിത രാജൻ എന്ന മകളും ജനിച്ചു. കുറച്ച് വർഷത്തിനുള്ളിൽ ഇവർ പിരിഞ്ഞു. മകൾ കുറേക്കാലം വനിതയ്ക്കൊപ്പമായിരുന്നെങ്കിലും ഇപ്പോൾ പിതാവ് ആനന്ദ് ജയരാജനാെപ്പമാണുള്ളത്. മകളെ അച്ഛനൊപ്പം വിട്ടതിനെക്കുറിച്ച് അടുത്തിടെ വനിത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Vanitha Vijayakumar

ജയയുടെ അച്ഛനും എനിക്കും തമ്മിൽ ഡിവോഴ്സ് സമയത്ത് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കുട്ടിയുടെ കസ്റ്റഡി സംബന്ധിച്ചായിരുന്നു പ്രശ്നങ്ങൾ. മകളുടെ കസ്റ്റഡി അവകാശം ഞാൻ വിട്ട് കൊടുക്കാത്തതായിരുന്നു കാരണം. ലോക്ഡൗണെല്ലാം കഴിഞ്ഞ് ഞാൻ വീണ്ടും സിനിമകൾ ചെയ്യാൻ തുടങ്ങിയപ്പോൾ അദ്ദേഹവുമായി നല്ല രീതിയിൽ സംസാരമുണ്ടായി. ഇടയ്ക്കിടെ വന്ന് മകളെ കാണും.

നീ ഇത്രയും തിരക്കിലല്ലേ, മകളുടെ പഠിപ്പ് ഞാൻ നോക്കാം, നീ ഇടയ്ക്കിടെ വന്ന് കണ്ടോളൂ എന്ന് അദ്ദേഹം പറഞ്ഞു. ഞാൻ മകളുമായി സംസാരിച്ചു. അവർ തമ്മിലുള്ള അടുപ്പം എനിക്ക് കാണാമായിരുന്നു. ഒരു അച്ഛനുണ്ടാകുമ്പോൾ എങ്ങനെയായിരിക്കുമെന്ന് അറിയാം. അദ്ദേഹവും ഒറ്റയ്ക്കായതിനാൽ മകൾ ഇമോഷണലായി. എനിക്കദ്ദേഹത്തോടൊപ്പം പോകാൻ പറ്റുമോ, അത് ഓക്കെയാണോ എന്നെന്നോട് ചോദിച്ചു.

Vanitha Vijayakumar

ദയവായി പോയി അച്ഛനെ ശ്രദ്ധിക്കൂ എന്ന് ഞാൻ പറഞ്ഞു. അച്ഛൻ ഒറ്റയ്ക്കാണ്, ഞാനൊപ്പം ഉണ്ടെങ്കിൽ സപ്പോർട്ട് ആയിരിക്കുമെന്ന് ചിന്തിക്കാൻ ഒരു നല്ല മകൾക്കേ പറ്റൂ. ഞാൻ ഇടയ്ക്ക് പോയി വരും. എല്ലാ ദിവസവും അവൾ വീഡിയോ കോളിൽ വരും. ഇപ്പോൾ റിലീജിയസ് ആണവൾ. എപ്പോഴും ബൈബിളുമായാണ് ചുറ്റുന്നത്. പതിനാല് വയസിലെ എന്നെ പോലെയാണ്. ഞാനും അവളെ പോലെയായിരുന്നു.

എന്റെ കുടുംബത്തിനും ക്രിസ്ത്യാനിറ്റിക്കും വലിയ ബന്ധമുണ്ട്., കുടുംബത്തിലെ രണ്ട് മൂന്ന് പേർ മതം മാറിയിട്ടുണ്ട്. ഞാൻ ആരെ സ്നേ​ഹിച്ചാലും ക്രിസ്ത്യാനിയായിരുന്നു. മകൾക്ക് പാട്ട് പാടാനാ​ഗ്രഹമുണ്ടെന്നും വനിത വിജയകുമാർ വ്യക്തമാക്കി. മൂത്ത മകൾ ജോവിക വനിതയ്ക്കൊപ്പമാണുള്ളത്. ചെറിയ പ്രായത്തിലേ താൻ സിനിമാ രം​ഗത്തേക്ക് വന്നത് തെറ്റായ തീരുമാനമായിപ്പോയെന്ന് അന്ന് വനിത തുറന്ന് പറഞ്ഞു.

ഒന്നും ​ഗൗരവമായെടുത്തില്ല. ജീവിതത്തിൽ എല്ലാമുണ്ടായിരുന്നു. അതിനാൽ സിനിമയിൽ വരുന്നത് എത്ര വലിയ കാര്യമാണെന്ന് മനസിലാക്കിയില്ല. എത്രയോ കഥാപാത്രങ്ങൾ വന്നു. പ്രണയമെന്നത് ജീവിതത്തിന്റെ ഒരു ഭാ​ഗം മാത്രമാണ്. അത് മനസിലാക്കാൻ എത്രയോ വർഷമെടുത്തു.

കരിയറും വിവാഹ ജീവിതവും ഒരുമിച്ച് കൊണ്ട് പോകണം. ഇന്നത്തെ പോലെയായിരുന്നില്ല അന്ന്. പെട്ടെന്ന് സെറ്റിൽഡ് ആകണമെന്ന് തീരുമാനിച്ചു. എന്റെ കരിയർ നശിപ്പിക്കുകയായിരുന്നെന്നും വനിത വിജയകുമാർ വ്യക്തമാക്കി. രണ്ടാമത്തെ ഭർത്താവുമായി വേർപിരിഞ്ഞ ശേഷം പീറ്റർ പോൾ എന്ന വ്യക്തിയെ വനിത വിവാഹം ചെയ്തിരുന്നു. കുറച്ച് മാസങ്ങൾക്കുള്ളിൽ ഈ ബന്ധവും അവസാനിച്ചു.

Read more about: vanitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X