For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആൺകുട്ടികൾ അമ്മയുടെ മറ്റൊരു ബന്ധത്തിന് സമ്മതിക്കില്ല; അവർ സ്വാർത്ഥരാണ്; വനിത വിജയകുമാർ

  |

  തമിഴ് ടെലിവിഷൻ രം​ഗത്തെ പ്രമുഖ താരമാണ് വനിത വിജയകുമാർ. ബി​ഗ് ബോസ് തമിഴിൽ മത്സരാർത്ഥി ആയെത്തിയതോടെ ആണ് വനിത വിവാദ താരമാവുന്നത്. ഒന്നിൽക്കൂടുതൽ തവണ വിവാഹവും വിവാഹ മോചനവും നടന്നത് വനിതയെ വിവാദങ്ങൾ നിറച്ചു. മൂന്ന് തവണയാണ് വനിത വിവാഹം കഴിച്ചത്. എന്നാൽ ഈ മൂന്ന് ബന്ധങ്ങളും വേർപിരിഞ്ഞു. 2000 ൽ നടൻ ആകാശുമായിട്ടായിരുന്നു വനിതയുടെ ആദ്യ വിവാഹം. പിന്നീട് ഇരുവരും വേർപിരിഞ്ഞു.

  Also Read: ജീവിച്ചിരിക്കുമ്പോൾ എല്ലാം ചെയ്യണം, അല്ലാതെ ജീവിച്ചു മരിച്ചിട്ട് എന്ത് കാര്യം; മണിയുടെ അറം പറ്റിയ വാക്കുകൾ!

  2007 ൽ ആനന്ദ് രാജ് എന്ന ബിസിനസ്കാരനെ വിവാഹം ചെയ്തെങ്കിലും ഈ ബന്ധവും വേർപിരിഞ്ഞു. പിന്നീട് പീറ്റർ പോളിനെ വിവാഹം കഴിച്ചെങ്കിലും ഒരു വർഷത്തിനുള്ളിൽ ഇതും വേർപിരിഞ്ഞു. ആദ്യ രണ്ട് വിവാഹത്തിൽ വനിതയ്ക്ക് മൂന്ന് മക്കളുമുണ്ട്. ശ്രീഹരി, ജോവിക, ജയനിത എന്നിവരാണ് വനിതയുടെ മക്കൾ. മകൻ ശ്രീഹരി അമ്മയിൽ നിന്ന് അകന്നാണ് കഴിയുന്നത്. ഇപ്പോഴിതാ തന്റെ വിവാഹ മോചനങ്ങളെ പറ്റി സംസാരിച്ചിരിക്കുകയാണ് വനിത. നടി ഷക്കീലയുമായുള്ള അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു വനിത.

  'ജീവിത പങ്കാളിയെ പല തവണ തെറ്റായാണ് തെരഞ്ഞെടുത്തത്. എന്നെപ്പോലെ ഷെെ ആയ ആളായി വീട്ടിൽ വേറെ ആരുമില്ലായിരുന്നു. അങ്ങനെയിരുന്ന വനിത തെറ്റുകളിൽ നിന്നാണ് മാറിത്തുടങ്ങിയത്. അടുത്തിടെ സുഹൃത്തുക്കളുടെ വാട്സ്ആപ്പ് ​ഗ്രൂപ്പിൽ കല്യാണമാണ് ജീവിതത്തിൽ ചെയ്ത വലിയ തെറ്റെന്ന മീം വന്നു. പക്ഷെ ഞാനത് എതിർത്തു'

  'എന്നെ സംബന്ധിച്ച് കല്യാണം ഒരു തെറ്റായ തീരുമാനമായിരുന്നില്ല. രണ്ട് തവണയും. ആ രണ്ട് തെറ്റുകളും സംഭവിച്ചില്ലായിരുന്നെങ്കിൽ മക്കളായ ജോവികയും ജയയും എന്റെയടുത്ത് ഉണ്ടാവില്ലായിരുന്നു. മകൻ ശ്രീഹരിയെ ഓർത്ത് ഒരു ദിവസം ഞാൻ അഭിമാനിക്കും. വനിത ആരാണെന്ന് എവിടെയെങ്കിലും പറയേണ്ടി വന്നാൽ ഇത് മതി എനിക്ക്. മക്കളാണ് എന്റെ സ്വത്തുക്കൾ'

  'ഇപ്പോഴത്തെ കുട്ടികൾ അവരുടെ മാതാപിതാക്കളോട് എല്ലാം തുറന്ന് സംസാരിക്കുന്നു. ജയവും ജോവികയും എല്ലാം തുറന്ന് സംസാരിക്കാറുണ്ട്. അന്ന് അതായിരുന്നില്ല സാഹചര്യം. ഡേറ്റിം​ഗും മറ്റും ഒന്നുമുണ്ടായിരുന്നില്ല. ഇഷ്ടപ്പെട്ടാൽ ഉടനെ കല്യാണം കഴിക്കുന്നു. വിവാഹം തെറ്റായെന്ന് മനസിലായപ്പോഴാണ് ബോൾഡ് ആയി ആദ്യം ഞാൻ തീരുമാനമെടുക്കുന്നത്'

  'ഒരു ഘട്ടത്തിൽ പേടിയുണ്ടായിരുന്നു. എങ്ങനെ ഇതെല്ലാം അഭിമുഖീകരിക്കുമെന്ന്. ആ കാലഘട്ടം ബുദ്ധിമുട്ടായിരുന്നു. പക്ഷെ ഇതെന്റെ ജീവിതമാണെന്ന് ഞാൻ തീരുമാനിച്ചു. നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും ഞാനെന്റെ ഇഷ്ട പ്രകാരം ജീവിക്കും. അങ്ങനെ തീരുമാനിച്ച് കോടതിയിൽ പോയി വിവാഹ മോചനം നേടി. അതിന് ആറ് വർഷം എടുത്തെന്നും വനിത പറഞ്ഞു'

  Also Read: പാർവതിയുടെ മരുമകൾ, കാളിദാസിൻ്റെ പ്രിയതമയായി തരിണി; കേരളത്തിലെ പെൺകുട്ടികൾക്കിനി നിരാശപ്പെടാമെന്ന് ആരാധകര്‍

  വീണ്ടും എന്തിന് വിവാഹ ജീവിതത്തിലേക്ക് കടന്നെന്ന് ഷക്കീല ചോദിച്ചു. ലിവ് ഇൻ റിലേഷൻഷിപ്പും കല്യാണവും ഒരു പോലെ അല്ലെന്ന് വനിത വിജയകുമാർ വ്യക്തമാക്കി. 'ആൺകുട്ടികളുണ്ടെങ്കിൽ നിങ്ങൾക്കൊരിക്കലും മറ്റൊരു ബന്ധത്തിലേക്ക് പോവാൻ പറ്റില്ല. ഒരു ആൺകുട്ടിയും അത് സമ്മതിക്കില്ല. ആൺകുട്ടികൾ സെൽഫിഷ് ആണ്. എന്റെ മകൻ സെൽഫിഷ് ആണ്. കാരണം ആൺകുട്ടികൾ അവരുടെ അമ്മയെ വളരെയധികം ഇഷ്ടപ്പെടുന്നു. അവരുടെ ലോകമേ അമ്മയായിരിക്കും'

  'അവർ അമ്മയുടെ സന്തോഷത്തെ പറ്റി ആലോചിക്കില്ല. അമ്മയെന്നാൽ ആ റോൾ മാത്രം. മറ്റൊരാളുടെ ഭാര്യയാവാൻ അവർ സമ്മതിക്കില്ല. ഇൻഡസ്ട്രിയിലുള്ള നിരവധി പേർ ആൺകുട്ടികളായ ശേഷം മറ്റൊരു ബന്ധത്തിലേക്ക് കടന്നിട്ടില്ല. മകൻ ശ്രീഹരിയും അങ്ങനെയാണെന്ന് ഞാൻ കരുതിയിരുന്നില്ല. ഞാൻ ജയയുടെ അച്ഛനെ കല്യാണം കഴിച്ചപ്പോൾ അവന് പ്രശ്നം ഉണ്ടായിരുന്നില്ല. പുറത്ത് നിന്നുള്ളവരാണ് അവനെ സ്വാധീനിച്ച് എന്നിൽ നിന്ന് അകറ്റിയത്. പെൺകുട്ടികളായും ജയയവും ജോവികയും എന്നെ മനസ്സിലാക്കുന്നു' വനിത വിജയകുമാർ പറഞ്ഞു.

  Read more about: vanitha
  English summary
  Vanitha Vijayakumar Open Up About Her Failed Marriages; Words About Her Son Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X