'മകളെ വെച്ച് ഞാൻ വലിയൊരു റിസ്ക്കാണ് എടുത്തിരിക്കുന്നത്, പക്ഷെ അവളിൽ എനിക്ക് വിശ്വാസമുണ്ട്'; വനിത വിജയകുമാർ!

ഒക്ടോബര്‍ ഒന്ന് ഞായറാഴ്ചയാണ് ബി​ഗ് ബോസ് തമിഴ് ഏഴാം സീസണിന്‍റെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്തത്. ഉലക നായകന്‍ കമല്‍ഹാസനാണ് തമിഴ് ബിഗ് ബോസിന്‍റെ അവതാരകന്‍. സിനിമ, ടെലിവിഷൻ, മിനിസ്ക്രീൻ എന്നിവിടങ്ങളിൽ നിന്നായി തെരഞ്ഞെടുത്ത ഒരുപിടി ചെറുതും വലുതുമായ സെലിബ്രിറ്റികളാണ് സീസൺ സെവനിൽ മാറ്റുരയ്ക്കുന്നത്.

തമിഴിലെ മുന്‍ ബിഗ്ബോസ് സീസണ്‍ ഇളക്കി മറിച്ച നടി വനിത വിജയകുമാറിന്‍റെ മകള്‍ ജോവികയാണ് സീസൺ സെവനിൽ പ്രേക്ഷകർ ഉറ്റുനോക്കുന്ന മത്സരാർത്ഥികളിൽ പ്രധാനി.

ഏറ്റവും കുറഞ്ഞ ശമ്പളം ബിഗ്ബോസ് തമിഴ് ഏഴാം സീസണില്‍ വാങ്ങുന്നതും ജോവികയാണെന്നാണ് വിവരം. 13000 ആണ് ജോവികയ്ക്ക് ഒരു എപ്പിസോഡിന് ശമ്പളം എന്നാണ് കണക്കുകള്‍ പറയുന്നത്. വനിത വിജയകുമാറിന്റെ മകൾ എന്നത് തന്നെയാണ് ജോവികയുടെ ഏറ്റവും വലിയ ഐഡന്റിറ്റി.

Vanitha Vijayakumar

വനിതയുടെ യുട്യൂബ് ചാനലിലൂടെ ബി​ഗ് ബോസിലേക്ക് വരുന്നതിന് മുമ്പ് തന്നെ ജോവികയ്ക്ക് ആരാധകരെ സമ്പാദിക്കാൻ സാധിച്ചിരുന്നു. ബി​ഗ് ബോസ് സീസണുകൾ തുടങ്ങുമ്പോൾ നിരൂപകയായി എപ്പിസോഡിനെ വിലയിരുത്തി മത്സരാർത്ഥികളെ കുറിച്ചുള്ള അഭിപ്രായ പ്രകടനങ്ങൾ വനിത പറയാറുണ്ട്. മകൾ മത്സരിക്കുന്നുണ്ടെന്ന് കരുതി ഇത്തവണ അതിൽ വനിത മാറ്റം വരുത്തിയിട്ടില്ല.

മാത്രമല്ല ആദ്യത്തെ ആഴ്ചയിലെ നോമിനേഷൻ ലിസ്റ്റിൽ ജോവിക ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ആദ്യ ആഴ്ചയിൽ തന്നെ മകൾ നോമിനേറ്റ് ചെയ്യപ്പെട്ടതിൽ അഭിമാനമുണ്ടെന്നാണ് വനിത പറഞ്ഞത്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

കൂടാതെ ഇത്ര ചെറിയ പ്രായത്തിൽ തന്നെ മകളെ വെച്ച് ഇത്തരമൊരു റിസ്ക്ക് എടുക്കാനുണ്ടായ കാരണവും വനിത വിജയകുമാർ വിശദീകരിച്ചു. 'ബിഗ് ബോസ് ഷോയിൽ വിജയിച്ചായളല്ല ഞാൻ. എല്ലാ മത്സരാർത്ഥികൾക്കും ഒരോ പ്രത്യേകതയുണ്ട്. ഗുണനിലവാരവും അവരുടെ അനുഭവവും സ്വഭാവവും ആരും പറഞ്ഞ് മാറ്റേണ്ടതില്ല.'

'മകൾ സിനിമയിൽ അഭിനയിക്കാൻ പോയതായിരുന്നുവെങ്കിൽ ഞാൻ തീർച്ചയായും എന്റെ അഭിപ്രായം അവളോട് എല്ലാ കാര്യങ്ങളിലും പറയുമായിരുന്നു. അതിൽ തീർച്ചയായും എന്റെ ഇടപെടൽ ഉണ്ടാകും. കാരണം ഇത്രയും കാലം സിനിമയിൽ പ്രവർത്തിച്ചതിനാൽ ഒരുപാട് കാര്യങ്ങൾ കണ്ടാണ് ഞാൻ വളർന്നത്. പത്ത് സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായി ഞാൻ പ്രവർത്തിച്ചിട്ടുണ്ട്.'

Vanitha Vijayakumar

'സിനിമയുടെ സംവിധാനവും നിർമ്മാണവും ഞാൻ തന്നെ ചെയ്തിട്ടുണ്ട്. എനിക്ക് ആ അനുഭവമുണ്ട്. അതുകൊണ്ട് എനിക്ക് കുറച്ച് സജഷൻസ് പറയാൻ സാധിക്കും. എന്നാൽ അവരുടെ നിലവാരം ശ്രദ്ധിക്കപ്പെടുന്ന ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ജോവികയ്ക്ക് തീർച്ചയായും ബിഗ് ബോസിൽ പങ്കെടുക്കാനുള്ള യോഗ്യതയുണ്ടെന്ന് എനിക്കറിയാമായിരുന്നു. അതിനാലാണ് ഞാൻ അവളെ ആ ധൈര്യത്തിൽ അയച്ചത്.'

'ജോവികയുടെ കാര്യത്തിൽ ഭയമോ സംശയമോ ഉണ്ടായിരുന്നെങ്കിൽ അവളുടെ കരിയർ ആരംഭിക്കുന്നതിന് മുമ്പ് ഞാൻ ഇത്രയും വലിയ റിസ്ക് എടുക്കില്ലായിരുന്നു. അതും ഇത്രയും വലിയ സ്റ്റേജിൽ ഞാൻ അവളെ അയക്കില്ലായിരുന്നു. നിങ്ങൾക്ക് ഈ ഷോയ്ക്കായി പരിശീലനം നൽകാനാവില്ല.'

'ജോവിക ഒരു യുനീക്കായിട്ടുള്ള പെൺകുട്ടിയാണ്. ഞാൻ ഇത് ഇപ്പോൾ പറയേണ്ടതില്ല. നിങ്ങൾ തന്നെ അത് കണ്ട് മനസിലാക്കും. അതുപോലെ എന്റെ റിവ്യൂ ഷോയിൽ എന്തെങ്കിലും തെറ്റ് ജോവിക ചെയ്താലും ഞാൻ ചൂണ്ടിക്കാട്ടും. എന്റെ മകൾ തെറ്റൊന്നും ചെയ്യില്ലെന്ന് എനിക്ക് ഉറപ്പുണ്ടെന്നുമാണ്', മകളെ കുറിച്ച് സംസാരിക്കവെ വനിത വിജയകുമാർ പറഞ്ഞത്.

ഷോ ആരംഭിച്ച് നാല് ദിവസത്തിനുള്ളിൽ തന്നെ ജോവിക ആരാധകരെ ആകർഷിച്ചിട്ടുണ്ട്. മാത്രമല്ല അമ്മയിൽ നിന്നും വ്യത്യസ്തയായി വളരെ നിശബ്ദമായിട്ടാണ് ജോവിക കളിക്കുന്നത്. അതുപോലെ തന്നെ ജോവികയുടെ ഏറ്റവും വലിയ പ്ലസ് ഇതുവരെയുള്ള ഹൗസിലെ ഒരു വിവാദത്തിലും ജോവിക ഉൾപ്പെട്ടിട്ടില്ലെന്നതാണ്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X