ബിഗ് ബോസിന് പുറത്തിറങ്ങിയപ്പോൾ അവൻ വിവാഹിതൻ, ഏത് ഭാര്യയെന്ന് ഞാൻ; വനിത വിജയകുമാർ
തമിഴ് ടെലിവിഷൻ രംഗത്ത് ഇപ്പോഴത്തെ വിവാദ താരമാണ് വനിത വിജയ കുമാർ. ബിഗ് ബോസ് തമിഴ് മൂന്നാം സീസണിൽ മത്സരാർത്ഥി ആയ ശേഷമാണ് വനിത വിജയകുമാർ ജന ശ്രദ്ധ നേടിയത്. ഒന്നിൽക്കൂടുതൽ വിവാഹവും വിവാഹ മോചനവും പിന്നീടുണ്ടായ ആരോപണ പ്രത്യാരോപണങ്ങളുമെല്ലാം വനിതയെ വാർത്തകളിൽ നിറച്ചു. 2000 ലായിരുന്നു വനിതയുടെ ആദ്യ വിവാഹം.
നടൻ ആകാശ് ആയിരുന്നു ഭർത്താവ്. പിന്നീട് ഇരുവരും വേർപിരിഞ്ഞു. 2007 ൽ ആനന്ദ് രാജ് എന്ന ബിസിനസ്കാരനെ വനിത വിവാഹം കഴിച്ചു. പക്ഷെ ഈ വിവാഹവും നിലനിന്നില്ല. ഇതിന് ശേഷം കോറിയോഗ്രാഫർ റോബർട്ടുമായി വനിത പ്രണയത്തിലാണെന്ന് ഗോസിപ്പ് പരന്നു.

ബിഗ് ബോസ് മൂന്നാം സീസണിൽ മത്സരാർത്ഥി ആയിരിക്കെ വനിത ഇതേപറ്റി സംസാരിച്ചിരുന്നു. എന്നാൽ ഇതിനെതിരെ അന്ന് റോബർട്ട് രംഗത്ത് വന്നു. വനിത പ്രശസ്തിക്ക് വേണ്ടി ബിഗ് ബോസിൽ കള്ളം പറയുകയാണെന്നും തങ്ങൾ പ്രണയത്തിലായിരുന്നില്ലെന്നും റോബർട്ട് പറഞ്ഞു.
ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ബിഗ് ബോസ് ആറാം സീസണിൽ മത്സരാർത്ഥി ആയി റോബർട്ടും എത്തിയിട്ടുണ്ട്. വനിതയ്ക്കെതിരെ ചില പരാമർശങ്ങളും റോബർട്ട് നടത്തി.

ഇപ്പോൾ ഇതേപറ്റി സംസാരിച്ചിരിക്കുകയാണ് വനിത വിജയ കുമാർ. താനാണ് റോബർട്ടിനെ ബിഗ് ബോസിലേക്ക് എത്തിച്ചതെന്ന് വനിത വിജയ കുമാർ പറയുന്നു. 'ഞങ്ങൾ നേരത്തെ ബ്രേക്ക് അപ്പ് ആയതാണ്. അതിന് ശേഷം ഞാൻ ബിഗ് ബോസിൽ ആയിരുന്നപ്പോൾ അദ്ദേഹം മറ്റൊരാളെ വിവാഹം കഴിച്ചിരുന്നു. അവൾക്ക് ഒരു കുട്ടിയും ഉണ്ടായിരുന്നു. ഫേസ്ബുക്കിൽ ഫോട്ടോയൊക്കെ ഇട്ടിരുന്നു'

'വനിതയ്ക്കും എനിക്കും ഒരു ബന്ധവുമില്ല, ഞങ്ങൾ പ്രണയത്തിലായിരുന്നില്ല പബ്ലിസിറ്റിക്ക് ചെയ്തതാണെന്നൊക്കെ പറഞ്ഞ് റോബർട്ടിന്റെ പേരിൽ വാർത്തകൾ വന്നിരുന്നു. ഇതൊന്നും ബിഗ് ബോസിലായപ്പോൾ ഞാനറിഞ്ഞില്ല. എനിക്ക് വളരെ വേണ്ടപ്പെട്ടവർ അവൻ വളരെ തെറ്റായാണ് സംസാരിച്ചത് അവനോട് ക്ഷമിക്കാനേ പറ്റില്ലെന്നും അന്ന് പറഞ്ഞിരുന്നു. പക്ഷെ എന്നോട് അതൊക്കെ മറന്ന് പോവും. ഞാൻ ബിഗ് ബോസിൽ നിന്ന് പുറത്ത് വന്നപ്പോൾ എനിക്കൊന്നും മനസ്സിലായില്ല'

'അവന്റെ ഭാര്യ പ്രശ്നുണ്ടാക്കുന്നൊക്കേ കേട്ടു. ഞാൻ ചോദിച്ചു ഏത് ഭാര്യയെന്ന്. പിന്നീടാണ് എനിക്ക് മനസ്സിലായത്. പക്ഷെ ഒരു വലിയ ഇടവേളയ്ക്ക് ശേഷം ഒരു സിനിമയെ സംബന്ധിച്ച് എന്നോട് സംസാരിച്ചു. അവനോട് വീട്ടിലെ കാര്യങ്ങളെല്ലാം സംസാരിച്ചു. ബിഗ് ബോസിലേക്ക് അവന് ക്ഷണം ലഭിക്കാൻ ഞാനാണ് കാരണമായത്. ചാനലിന്റെ ആളുകളുമായി ഞാൻ സംസാരിച്ചിരുന്നു'

പക്ഷെ ഉള്ളിൽ പോയി അവൻ തനിക്കെതിരെ ആണ് സംസാരിക്കുന്നതെന്നും വനിത വിജയകുമാർ കുറ്റപ്പെടുത്തി. 2020 ൽ പീറ്റർ പോൾ എന്ന ഫിലിം മേക്കറെയും വനിത വിവാഹം കഴിച്ചിരുന്നു. എന്നാൽ കുറച്ച് നാളുകൾ കൊണ്ട് ഈ ബന്ധവും അവസാനിച്ചു. പീറ്റർ കടുത്ത മദ്യപാനി ആയിരുന്നെന്നും പലപ്പോഴും താനയാളെ ആശുപത്രിയിലേക്കെത്തിക്കേണ്ട സാഹചര്യം ഉണ്ടായെന്നും വനിത അന്ന് പറഞ്ഞു.


Click it and Unblock the Notifications