ഇത് എല്ലാവർക്കും ഒരു പാഠമാണ്; മൂന്നാം ഭർത്താവിന്റെ മരണത്തെക്കുറിച്ച് വനിത വിജയകുമാർ

വിവാദ തമിഴ് താരമാണ് വനിത വിജയകുമാർ. ഒന്നിലേറെ വിവാഹം, വേർപിരിയൽ, കുടുംബവുമായുള്ള അകൽച്ച തുടങ്ങിയവയെല്ലാം വനിതയെ വാർത്തകളിൽ നിറച്ചു. കഴിഞ്ഞ ദിവസമാണ് വനിതയുടെ മുൻ ഭർത്താവ് പീറ്റർ പോൾ മരണപ്പെട്ടത്. റിപ്പോർട്ടുകൾ പ്രകാരം ചെന്നെെയിലെ ഒരു ആശുപത്രിയിൽ അമിത മദ്യപാനം മൂലം നാളുകളായി ചികിത്സയിലായിരുന്നത്രെ പീറ്റർ പോൾ. വനിത വിജയകുമാറിന്റെ മൂന്നാം ഭർത്താവായിരുന്നു പീറ്റർ പോൾ.

നാല് മാസം മാത്രമേ ഈ ബന്ധം നിലനിന്നുള്ളൂ. അതിനുള്ളിൽ ഇരുവരും വേർപിരി‍ഞ്ഞു. വിവാഹം കഴിഞ്ഞതിന് തൊട്ടുപിന്നാലെ തന്നെ വിവാദം ഉടലെടുത്തിരുന്നു. താനുമായുള്ള വിവാഹ ബന്ധം വേർപെടുത്താതെയാണ് പീറ്റർ വനിതയെ വിവാഹം കഴിച്ചതെന്നും ഇത് നിലനിൽക്കില്ലെന്നും ആദ്യ ഭാര്യ ആരോപിച്ചു.

ഈ പ്രശ്നം പിന്നീട് കെട്ടടങ്ങിയെങ്കിലും വനിതയ്ക്കും പീറ്ററിനും ഇടയിൽ പ്രശ്നങ്ങളായി. പീറ്റർ കടുത്ത മദ്യപാനിയായിരുന്നത്രെ. പീറ്ററെ ഒന്നിലേറെ തവണ തനിക്ക് ആശുപത്രിയിലേക്കെത്തിക്കേണ്ടി വന്നു. തന്നേക്കാളും മദ്യത്തിനെയാണ് പീറ്റർ പോൾ സ്നേ​ഹിച്ചതെന്നും വനിത അന്ന് ആരോപിച്ചു. പീറ്ററുടെ പേരിൽ ശരീരത്തിൽ ചെയ്ത ടാറ്റൂ മറ്റൊരു ഡിസെെനിലേക്ക് മാറ്റിയ വനിത വിവാഹത്തിന് ധരിച്ച വസ്ത്രം കത്തിച്ച് കളയുകയും ചെയ്തു. എന്നാൽ മരണ ശേഷം പീറ്റർ പോളിന് അനുശോചനം അർപ്പിച്ചിരിക്കുകയാണ് വനിത.

Vanitha Vijayakumar, Peter Paul

'സ്വയം സഹായിക്കുന്നവരെ ദൈവം സഹായിക്കുമെന്ന് അമ്മ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഇത് തീർച്ചയായും എല്ലാവർക്കും ഒരു പാഠമാണ്. എല്ലാവരും അവരവരുടെ പാത തെരഞ്ഞെടുക്കുന്നു, പിശാചുക്കളോടും നിങ്ങൾ അനുഭവിച്ച ആഘാതത്തോടും പോരാടിയ ശേഷം നിങ്ങൾ സമാധാനം കണ്ടെത്തിയെന്ന് എനിക്ക് ഉറപ്പുണ്ട്'

'ഈ ലോകത്ത് നിങ്ങൾ വിട പറഞ്ഞതിൽ എനിക്ക് ദുഖമുള്ളത് പോലെ തന്നെ നിങ്ങൾ ഏറ്റവും നല്ല സ്ഥലത്താണിപ്പോഴെന്നും സമാധാനം കണ്ടെത്തിയെന്നും എനിക്കറിയാം. എവിടെയായിരുന്നാലും സന്തോഷമായിരിക്കുക,' വനിത വിജയകുമാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിങ്ങനെ.

2000 ത്തിലായിരുന്നു വനിത വിജയകുമാറിന്റെ ആദ്യ വിവാഹം. നടൻ ആകാശാണ് അന്ന് വനിതയുടെ ഭർത്താവായി കടന്ന് വന്നത്.എന്നാൽ ഈ വിവാഹം ബന്ധം നീണ്ടു നിന്നില്ല. 2007 ൽ അനന്ദ് രാജ് എന്ന ബിസിനസ്കാരനെ വനിത രണ്ടാം വിവാഹം ചെയ്തു. എന്നാൽ ഇതും വേർപിരിയലിലാണ് അവസാനിച്ചത്.

Vanitha Vijayakumar

ഇതിന് ശേഷം കൊറിയോഗ്രഫർ റോബർട്ടുമായി വനിത പ്രണയത്തിലായിരുന്നെങ്കിലും പിന്നീട് പിരിഞ്ഞു. ആദ്യ വിവാ​ഹങ്ങളിലായി മൂന്ന് മക്കൾ വനിതയ്ക്കുണ്ട്. മകൻ വനിതയുമായി അകൽച്ചയിലാണ്. അതേസമയം സമയം പെൺമക്കൾ രണ്ട് പേരും അമ്മയ്ക്കൊപ്പം നിൽക്കുന്നു. ഇതിനിടെയാണ് പീറ്റർ പോളിന്റെ കടന്ന് വരവ്.

മുതിർന്ന തമിഴ് നടൻ വിജയകുമാറിന്റെയും അന്തരിച്ച നടി മഞ്ജുള വിജയകുമാറിന്റെയും മകളാണ് വനിത. പ്രീത വിജയകുമാർ, അരുൺ, ശ്രീദേവി തുടങ്ങിയവർ സഹോദരങ്ങളാണ്. ഇവരും തമിഴകത്ത് അറിയപ്പെടുന്ന താരങ്ങളാണ്. കുടുംബവുമായി സ്വരച്ചേർച്ചയിലല്ല വനിത വിജയകുമാർ.

വനിത തങ്ങൾക്ക് ആരുമല്ലെന്നും മകളെന്ന ബന്ധം ഉപേക്ഷിച്ചെന്നും വ്യക്തമാക്കി നടിയുടെ അച്ഛനും അമ്മയും മുമ്പൊരിക്കൽ പത്ര സമ്മേളനവും നടത്തിയിട്ടുണ്ട്. കാര്യങ്ങൾ തുറന്നടിച്ച് പറയുന്ന പ്രകൃതക്കാരിയായതിനാലാണ് തന്നെ എല്ലാവരും അകറ്റിയതെന്നാണ് വനിത പറയുന്നത്. സഹോദരിമാർ പോലും തന്നോടും സംസാരിക്കുന്നില്ല.

ഭർത്താക്കൻമാർ പ്രശ്നമാക്കുമെന്ന് കരുതിയാണിതെന്നും വനിത തുറന്ന് പറഞ്ഞു. അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഒറ്റയ്ക്കുള്ള ജീവിതം പലപ്പോഴും വിരസമാണെന്ന് വനിത തുറന്ന് പറഞ്ഞിരുന്നു. വിവാഹമെന്ന സങ്കൽപ്പത്തിൽ വിശ്വാസമുള്ളത് കൊണ്ടാണ് ഒന്നിലേറെ തവണ വനിത വിജയകുമാർ തുറന്ന് പറഞ്ഞിട്ടുണ്ട്.

Read more about: vanitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X