മുൻ ഭർത്താവ് മരിച്ചിട്ട് നാളുകൾ മാത്രം; നാലാം വിവാഹത്തിന് വനിത? 'ഇത്രയൊക്കെ സംഭവിച്ചിട്ടും മതിയായില്ലേ'
സിനിമാ-സീരിയൽ രംഗത്ത് പേരെടുത്തവരാണ് നടൻ വിജയകുമാറിന്റെ കുടുംബം. എന്നാൽ നടന് വലിയ തോതിൽ പേരു ദോഷമുണ്ടായത് മകൾ വനിത വിജയകുമാറിലൂടെയാണ്. എപ്പോഴും വിവാദങ്ങളിൽ അകപ്പെടുന്ന വനിത കുടുംബാംഗങ്ങളുടെ കണ്ണിലെ കരടുമാണ്. വനിതയുമായി തങ്ങൾക്കൊരു ബന്ധവുമില്ലെന്ന് വിജയുമാറും അന്തരിച്ച ഭാര്യ മഞ്ജുളയും പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.
വീട്ടിൽ നിന്നും തന്നെ ഇറക്കി വിട്ടെന്നാണ് വനിത പറയുന്നത്. അന്തരിച്ച അമ്മയുടെ കോടിക്കണക്കിന് സ്വത്തുക്കൾ കുടുംബം തനിക്ക് തരാതെ കൈക്കലാക്കി വെച്ചിരിക്കുകയാണെന്നും വനിത നേരത്തെ ആരോപിച്ചിട്ടുണ്ട്.
അച്ഛനും അമ്മയും സഹോദരങ്ങൾക്കും പുറമെ നടിയുടെ ഭർത്താക്കൻമാരും വനിതയെ തള്ളിപ്പറഞ്ഞു. മൂന്ന് വിവാഹമാണ് വനിതയുടെ ജീവിതത്തിൽ ഉണ്ടായത്. ഈ മൂന്ന് ബന്ധവും പരാജയപ്പെട്ടു. മൂന്നാമത്തെ ഭർത്താവ് പീറ്റർ പോൾ അടുത്തിടെയാണ് മരിച്ചത്. കടുത്ത മദ്യപാനായിരുന്നത്രെ പീറ്റർ പോൾ.

2000 ത്തിലാണ് വനിത ആദ്യമായി വിവാഹം ചെയ്യുന്നത്. നടൻ ആകാശിനെയാണ് അന്ന് വനിത ഭർത്താവാക്കിയത്. എന്നാൽ ഈ വിവാഹം ബന്ധത്തിൽ പ്രശ്നങ്ങളായി. ഇരുവരും ബന്ധം അവസാനിപ്പിച്ചു. 2007 ൽ അനന്ദ് രാജ് എന്ന ബിസിനസ്കാരനെ വനിത വിവാഹം ചെയ്തു. എന്നാൽ ഇതും വേർപിരിയലിൽ അവസാനിക്കുകയായിരുന്നു. ഇതിനിടെ റോബർട്ട് എന്ന കൊറിയോഗ്രാഫറുമായി നടിക്ക് പ്രണയമായി. ഈ ബന്ധം ബ്രേക്കപ്പായ ശേഷമാണ് പീറ്റർ പോളിനെ വനിത വിവാഹം ചെയ്യുന്നത്.
രണ്ട് പെൺമക്കളുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. പീറ്റർ പോളിന്റെ ആദ്യ ഭാര്യ ഭർത്താവിന്റെ രണ്ടാം വിവാഹത്തിനെതിരെ വന്നതോടെ സംഭവം വിവാദമായി. ഇതൊന്ന് അടങ്ങി വരുമ്പോഴേക്കും പീറ്റർ പോളിനും വനിതയ്ക്കുമിടയിൽ പ്രശ്നങ്ങൾ വന്നു. നാല് മാസം മാത്രമാണ് ഈ വിവാഹ ബന്ധം നിലനിന്നത്. പീറ്റർ പോളിന്റെ മദ്യപാനമാണ് വനിതയെ ചൊടിപ്പിച്ചത്.

ഇപ്പോഴിതാ വനിത പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിലെ ചർച്ച. താൻ നാലാമതൊരു ബന്ധത്തിന് താൽപര്യപ്പെടുന്നെന്നാണ് വനിത വിജയകുമാർ വ്യക്തമാക്കിയത്. തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വനിത. ദൈവത്തിന്റെ കൃപയാൽ തനിക്കാരെയും സ്നേഹിക്കാം.
അങ്ങനെ സംഭവിച്ചാൽ ഉചിതമായ തീരുമാനം എടുക്കുമെന്നും വനിത വ്യക്തമാക്കി. നാലാം വിവാഹത്തിന് തയ്യാറാണെന്നാണോ വനിത വ്യക്തമാക്കിയതെന്നാണ് ആരാധകരുടെ ചോദ്യം. നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ നടിയെ കുറ്റപ്പെടുത്തി.
ഇത്രയും തവണ വിവാഹ ബന്ധം പരാജയപ്പെട്ടിട്ടും എന്തുകൊണ്ടാണ് നടി വീണ്ടും വിവാഹ ജീവിതം ആഗ്രഹിക്കുന്നതെന്നാണ് പലരുടെയും ചോദ്യം. മുമ്പൊരിക്കൽ ഇതേചോദ്യം നടി ഷക്കീല വനിതയോട് ചോദിച്ചിരുന്നു. ഒരു അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും. വിവാഹ ബന്ധത്തിന്റെ മൂല്യത്തിൽ താൻ വിശ്വസിക്കുന്നെന്നാണ് അന്ന് വനിത നൽകിയ മറുപടി.
ആദ്യ വിവാഹ ബന്ധങ്ങളിലായി മൂന്ന് മക്കളാണ് വനിതയ്ക്കുള്ളത്. രൺ പെൺകുട്ടികളും ഒരു മകനും. ഇതിൽ രണ്ട് പെൺമക്കൾ വനിതയ്ക്കൊപ്പം താമസിക്കുന്നു. ഇവർ രണ്ട് പേരും തന്റെ സുഹൃത്തുക്കളെ പോലെയാണെന്ന് വനിത മുമ്പ് പറഞ്ഞിട്ടുണ്ട്.
മകൻ അമ്മയുമായി ഏറെ നാളായി അകൽച്ചയിലാണ്. വനിതയുടെ വീട്ടുകാർക്കൊപ്പമാണ് മകൻ കഴിയുന്നത്. മകൻ തന്നെ വെറുത്തതിനെക്കുറിച്ച് വനിത മുമ്പ് സംസാരിച്ചിട്ടുണ്ട്. ആൺമക്കളെ സംബന്ധിച്ച് അമ്മയെന്നാൽ അവരുടെ എല്ലമാണ്. അമ്മ ഒരു പങ്കാളിയുടെ കൂടെ മറ്റൊരു ജീവിതത്തിലേക്ക് കടക്കുന്നത് അവർക്ക് സഹിക്കില്ലെന്നും വനിത അഭിപ്രായപ്പെട്ടു. ബിഗ് ബോസ് തമിഴ് ഷോയിൽ മത്സരാർത്ഥിയായി വന്ന ശേഷമാണ് വനിതയെ കുറേക്കൂടി പ്രേക്ഷകർ അറിയുന്നത്.


Click it and Unblock the Notifications