ഞാൻ ഹലോ പറഞ്ഞു, ലക്ഷ്മി ഇപ്പോഴും ദേഷ്യത്തിൽ, അടുത്തുള്ളവരോട് നിർത്താതെ പറയുന്നത് കേട്ടു: വനിത
എപ്പോഴും വിവാദങ്ങളിൽ അകപ്പെടുന്ന നടിയാണ് വനിത വിജയകുമാർ. കാര്യങ്ങൾ തുറന്നടിച്ച് സംസാരിക്കാൻ വനിത മടിക്കാറില്ല. കുടുംബവുമായുണ്ടായ പ്രശ്നം, ചാനൽ ഷോകളിലെ തർക്കം, വിവാഹ ബന്ധത്തിലുണ്ടായ പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം വനിതയെ വാർത്തകളിൽ നിറച്ചു. ബിസിനസുകാരൻ പീറ്റർ പോളുമായുള്ള വനിതയുടെ മൂന്നാം വിവാഹം വിവാദമായിരുന്നു. ആഘോഷ പൂർവം നടന്ന വിവാഹ ചടങ്ങിന് പിന്നാലെ പീറ്റർ പോളിന്റെ ആദ്യ ഭാര്യ വനിതയ്ക്കും പീറ്ററിനുമെതിരെ രംഗത്ത് വന്നു. പീറ്റർ പോൾ താനുനായി നിയമപരമായി വിവാഹ ബന്ധം പിരിഞ്ഞിട്ടില്ലെന്നും ഇപ്പോഴും പീറ്റർ തന്റെ ഭർത്താവാണെന്നും ഇവർ വാദിച്ചു.
അന്ന് നടി ലക്ഷ്മി രാമകൃഷ്ണൻ വനിതയ്ക്കെതിരെ സംസാരിക്കുകയുണ്ടായി. ഇതിന്റെ പേരിൽ ലക്ഷ്മി രാമകൃഷ്ണനും വനിതയും തമ്മിൽ വലിയ വഴക്ക് നടന്നു. ഈ വീഡിയോ വെെറലായിരുന്നു. വർഷങ്ങൾക്ക് ശേഷം ലക്ഷ്മി രാമകൃഷ്ണനെ നേരിട്ട് കണ്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് വനിതയിപ്പോൾ. ഗലാട്ട തമിഴുമായുള്ള അഭിമുഖത്തിലാണ് വനിത വിജയകുമാർ അനുഭവം പങ്കുവെച്ചത്.

ഞാൻ ഹലോ പറഞ്ഞിരുന്നു. ഞങ്ങൾ തമ്മിൽ ഒരു പ്രശ്നമുണ്ടായിരുന്നു. എന്റെ ജീവിതത്തിൽ അവർ ഇടപെട്ടു. എന്നെയൊരാൾ എന്നെ അപമാനിച്ച് സംസാരിച്ചെന്ന് അവർ എവിടെയോ പറഞ്ഞു. നിങ്ങൾ നിങ്ങളുടെ വീട്ടിലിരുന്നാൽ ആരും നാണം കെടുത്തില്ല. മറ്റൊരാളുടെ ജീവിതത്തിലേക്ക് പോകുമ്പോഴാണ് നാണം കെടുന്നത്. പൊലീസോ ജഡ്ജോ വക്കീലോ ആണെങ്കിൽ അങ്ങനെ സംസാരിക്കാൻ അവകാശമുണ്ട്. ഇവർ ആരാണെന്നാണ് ഞാനന്ന് തുടരെ ചോദിച്ച് കൊണ്ടിരുന്നത്.
ഈയടുത്ത് ഒരിടത്ത് വെച്ച് നേരിൽ കണ്ടപ്പോൾ ഞാൻ മാന്യത കാണിച്ചു. അല്ലാതെ മുഖം തിരിച്ച് പോയിട്ടില്ല. വേണമെന്ന് വെച്ച് ചെയ്തതാണെന്ന് അവർ പിറകിൽ നിന്ന് പറയുന്നത് എനിക്ക് കേൾക്കാം. നിർത്താതെ സംസാരിച്ച് കൊണ്ടിരുന്നു. ഞാൻ കാണാത്തത് പോലെ നിന്നു. ഹലോ നന്നായിരിക്കുന്നോ എന്ന് ചോദിച്ചു. അവർ തലയാട്ടി. എനിക്കവരോട് ദേഷ്യം ഇല്ല. കാരണം ഞാൻ തെറ്റ് ചെയ്തിട്ടില്ലെന്നും വനിത വിജയകുമാർ പറഞ്ഞു.

മാസങ്ങൾ മാത്രമേ പീറ്റർ പോളും വനിത വിജയകുമാറും ഒരുമിച്ച് ജീവിച്ചിട്ടുള്ളൂ. ഇതിനുള്ളിൽ രണ്ട് പേരും പിരിഞ്ഞു. ബന്ധം പിരിഞ്ഞതിന് കാരണം പീറ്ററിന്റെ മദ്യപാനമാണെന്ന് വനിത തുറന്ന് പറഞ്ഞിട്ടുണ്ട്. എനിക്ക് അങ്ങനെയൊരു ജീവിതത്തിലേക്ക് പോകാൻ പറ്റില്ലായിരുന്നു. അദ്ദേഹത്തെ പരിചയപ്പെടുമ്പോൾ ഇങ്ങനെയുള്ള ശീലങ്ങൾ ഒന്നും ഇല്ലായിരുന്നു. ആദ്യ ഭാര്യയുമായുള്ള പ്രശ്നം കാരണം ഡിപ്രഷനിലേക്ക് പോയി മദ്യപാന ശീലം തിരികെ വരികയായിരുന്നെന്നും വനിത വ്യക്തമാക്കി.
ജീവിതത്തിൽ ഒരു കാലഘട്ടത്തിൽ പീറ്റർ പോൾ ഒപ്പമുണ്ടാകണമെന്നായിരുന്നു വിധി. ചലഞ്ചിംഗ് നിറഞ്ഞ സമയമായിരുന്നു അത്. രണ്ട് തവണ പീറ്റർ പോളിന്റെ ജീവിതം രക്ഷിക്കാനായിരുന്നെന്നും വനിത വിജയകുമാർ വ്യക്തമാക്കി. ഒരാൾ നമ്മുടെ ജീവിതത്തിൽ നിന്നും പോകുന്നതിനും ഒരു കാരണമുണ്ടാകും. മറക്കാൻ പറ്റാത്ത പല കാര്യങ്ങളും പീറ്റർ പോൾ കാരണം ഉണ്ടായിട്ടുണ്ടെന്നും ഇപ്പോഴും പീറ്റർ പോളിനെ ഓർക്കാറുണ്ടെന്നും വനിത വിജയകുമാർ വ്യക്തമാക്കി. 2023 ലാണ് പീറ്റർ പോൾ മരിച്ചത്. മരിച്ചപ്പോൾ കാണാൻ പോകാൻ പറ്റുന്ന സാഹചര്യത്തിലായിരുന്നില്ല. കോംപ്ലിക്കേറ്റഡായ സാഹചര്യത്തിൽ അവിടെ പോയി ഡ്രാമ കളിക്കാൻ തനിക്ക് താൽപര്യമില്ലായിരുന്നെന്നും വനിത വിജയകുമാർ അഭിമുഖത്തിൽ പറയുന്നുണ്ട്. പീറ്റർ പോളുമായുള്ള വിവാഹത്തിന്റെ പേരിൽ നിരവധി പേർ വനിതയെ കുറ്റപ്പെടുത്തിയിരുന്നു, വനിത ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തു. ലക്ഷ്മി രാമകൃഷ്ണനെ രൂക്ഷമായ ഭാഷയിലാണ് വനിത അന്ന് വിമർശിച്ചത്.


Click it and Unblock the Notifications











