അമ്മയായിരുന്നു കുടുംബം നോക്കിയത്, സിസേറിയന് പോകും മുമ്പ് ഞങ്ങളെ സ്കൂളിലാക്കി: വനിത വിജയകുമാർ

തന്റെ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുന്നയാളാണ് നടി വനിത വിജയകുമാർ. പഴയ കാല നടി മഞ്ജുളയുടെയും നടൻ വിജയകുമാറിന്റെയും മകളാണ് വനിത. തന്റെ അനുജത്തിമാരിൽ ഒരാളായ ശ്രീദേവി ജനിച്ചതിനെക്കുറിച്ച് പുതിയ അഭിമുഖത്തിൽ വനിത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ശ്രീദേവിയെ അമ്മ ​ഗർഭം ധരിച്ച കാലം എനിക്കോർമയുണ്ട്. അമേരിക്കയിലായിരുന്നു. ഞാനന്ന് ഒന്നാം ക്ലാസിൽ പഠിക്കുകയാണ്. പ്രീത എൽകെജിയിൽ. ചേട്ടനും ചേച്ചിയുമെല്ലാം അവിടെയാണ് പഠിക്കുന്നത്.

ഏഴ് വര്‍ഷം കഴിഞ്ഞ് പ്രഗ്നന്റായി! വയര്‍ കാണിച്ച് റീച്ചുണ്ടാക്കുന്നു! അനങ്ങാന്‍ പാടില്ലെന്ന് പറഞ്ഞില്ലെന്നും അഭി
ഏഴ് വര്‍ഷം കഴിഞ്ഞ് പ്രഗ്നന്റായി! വയര്‍ കാണിച്ച് റീച്ചുണ്ടാക്കുന്നു! അനങ്ങാന്‍ പാടില്ലെന്ന് പറഞ്ഞില്ലെന്നും അഭി

അമ്മ ലോസ് ആഞ്ചലസിൽ റെസ്റ്റോറന്റ് നടത്തുകയാണ്. കുടുംബം മുഴുവൻ നോക്കുന്നത് അമ്മയാണ്. അക്കാലത്ത് ഇം​​ഗ്ലീഷ് വീട്ടിൽ എല്ലാവർക്കും അറിയില്ല. അമ്മയാണ് കപ്പിത്താനെ പോലെ കുടുംബത്തെ നോക്കുന്നത്. കവിത അക്ക എന്നേക്കാൾ ഒമ്പത് വയസ് മൂത്തയാളാണ്. ഒരു പരിധി വരെ അമ്മയ്ക്ക് അസിസ്റ്റന്റ് കവിത അക്കയാണ്. വണ്ടിയോടിച്ച് ഞങ്ങളെ സ്കൂളിൽ എത്തിക്കുകയും തിരിച്ച് കൊണ്ട് വരികയും ചെയ്യുന്നത് അമ്മ തന്നെയാണ്. അങ്ങനെയാെരു ഘട്ടത്തിൽ അമ്മയുടെ ഡെലിവറി എനിക്കോർമയുണ്ട്. ‌

Vanitha Vijayakumar Recalls Sweet Memories Of Her Mother

അമ്മയ്ക്ക് ഭം​ഗിയുള്ള ഒരു വാനുണ്ടായിരുന്നു. വിലപിടിപ്പുള്ള വാനാണ്. ഞങ്ങളുടെ കുടുംബത്തിന് യാത്രയ്ക്ക് ടൂർ ബസ് വേണം. അത്രയും ആളുകളുണ്ടല്ലോ. ഒരു ദിവസം അമ്മ ഞങ്ങളെ ഓരോരുത്തരെയായി സ്കൂളിൽ ‍ഡ്രോപ്പ് ചെയ്തു. എനിക്കും പ്രീതയ്ക്കും ബാർബി ഡോൾ വാങ്ങിത്തന്നു. നിങ്ങൾ തിരിച്ച് വരുമ്പോൾ ഞാനായിരിക്കില്ല പിക്കപ്പ് ചെയ്യുക, ഡാഡി ഏതെങ്കിലും സുഹൃത്തുക്കളെ കൂട്ടി വരുമെന്ന് പറഞ്ഞു. ഞാൻ ആശുപത്രിയിലായിരിക്കും നിങ്ങൾ സ്കൂൾ കഴിഞ്ഞ് ആശുപത്രിയിലേക്ക് വാ എന്ന് പറഞ്ഞു. സിസേറിയൻ നേരത്തെ തീരുമാനിച്ചതാണ്. ആശുപത്രിയിൽ പോയപ്പോൾ ശ്രീദേവി ജനിച്ചിരിക്കുന്നു. കുഞ്ഞിന് കുറേ മുടിയുണ്ട്. എനിക്ക് അസൂയ തോന്നിയെന്നും വനിത വിജയകുമാർ ഓർത്തു.

മഞ്ജു ദിലീപിന്റെ ഭാര്യയും നയൻതാര അടുത്ത സുഹൃത്തുമായിരുന്ന കാലം; ഫോട്ടോ കണ്ട് അമ്പരന്ന് ആരാധകർ
മഞ്ജു ദിലീപിന്റെ ഭാര്യയും നയൻതാര അടുത്ത സുഹൃത്തുമായിരുന്ന കാലം; ഫോട്ടോ കണ്ട് അമ്പരന്ന് ആരാധകർ

ഇന്ന് കുടുംബവുമായി അകൽച്ചയിലാണ് വനിത വിജയകുമാർ. പിതാവ് വിജയകുമാർ ഫോൺ വിളിച്ചാൽ പോലും സംസാരിക്കാറില്ലെന്ന് വനിത പറയുന്നു. അമ്മ മഞ്ജുള വിജയകുമാർ മരിച്ചു. സഹോദരങ്ങൾ ആരും വനിതയെ കാണാനോ സംസാരിക്കാനോ തയ്യാറല്ല. കുടുംബത്തിനുള്ളിൽ ഇപ്പോഴും പല പ്രശ്നങ്ങളും ഉണ്ടെന്നാണ് വനിത പറയുന്നത്.

സിനിമാ താരങ്ങളായ പ്രീത വിജയകുമാർ, അരുൺ, ശ്രീദേവി തുടങ്ങിയവരാണ് വനിതയുടെ സഹോദരങ്ങൾ. അരുൺ വിജയകുമാർ വനിതയുടെ അർധ സഹോദരനാണ്. വിജയകുമാറിന് രണ്ട ഭാര്യമാരാണ്. ആദ്യ ഭാര്യയിൽ പിറന്ന മകനാണ് അരുൺ. സഹോദരിമാർക്ക് മുമ്പ് എല്ലാം മറന്ന് വീണ്ടും ഒന്നിക്കാൻ ഞാൻ നീണ്ട മെസേജുകൾ അയച്ചിരുന്നു. എന്നാൽ അവർ തന്നെ ബ്ലോക്ക് ചെയ്യുകയാണുണ്ടായതെന്ന് ഒരിക്കൽ വനിത പറഞ്ഞിട്ടുണ്ട്. ഇവരെ ഭർത്താക്കൻമാർ നിയന്ത്രിച്ച് വെച്ചിരിക്കുകയാണെന്നും പറഞ്ഞു.

ആദ്യ ഭർത്താവ് നടൻ ആകാശുമായുള്ള വിവാഹ ബന്ധം തകർന്ന ശേഷമാണ് വനിതയുടെ ജീവിതം കീഴ്മേൽ മറിഞ്ഞത്. വനിതയുടെ മാതാപിതാക്കൾ ആകാശിനൊപ്പമാണ് നിന്നത്. മകൻ ശ്രീഹരിയെ ആകാശിന് വിട്ട് നൽകണമെന്ന് ഇവർ വാദിച്ചു. ഇതിന്റെ പേരിൽ വഴക്ക് വനിതയും മാതാപിതാക്കളും തമ്മിൽ നടന്നു. ശ്രീഹരി അച്ഛനൊപ്പം പോകണമെന്ന് വ്യക്തമാക്കിയതോടെ മകനെ വനിതയ്ക്ക് വിട്ട് നൽകേണ്ടി വന്നു. അതേസമയം മകൾ ജോവിക വനിതയ്ക്കൊപ്പമാണുള്ളത്.

Read more about: vanitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X