മരുമക്കൾ വന്നതോടെ കുടുംബം കുട്ടിച്ചോറായി, ഫോട്ടോയിലേത് പോലെയല്ല, അടിയും വഴക്കും: വനിത വിജയകുമാർ

സ്വന്തം പിതാവിൽ നിന്നും സഹോദരങ്ങളിൽ നിന്നും അകന്ന് കഴിയുകയാണ് വനിത വിജയകുമാർ. നടൻ വിജയകുമാറിന്റെയും അന്തരിച്ച നടി മഞ്ജുളയുടെയും മകളാണ് വനിത. ഇവർ രണ്ട് പേരും വനിതയെ പ്രസ്മീറ്റ് നടത്തി തള്ളിപ്പറഞ്ഞതാണ്. പിന്നീട് ഇന്ന് വരെയും വനിതയെ കുടുംബത്തിന്റെ ഭാ​ഗമായി കണ്ടില്ല. തന്റെ കുടുംബാ​ഗംങ്ങളെക്കുറിച്ച് വനിത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. റെഡ്നൂൽ എന്ന തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

എന്റെ കുടുംബത്തിൽ പ്രശ്നമുണ്ടായി, ഭർത്താവ് മെസേജ് കണ്ടു, അൻസിബ കൂട്ടുകാരിയായിരുന്നു: ലക്ഷ്മിപ്രിയ
എന്റെ കുടുംബത്തിൽ പ്രശ്നമുണ്ടായി, ഭർത്താവ് മെസേജ് കണ്ടു, അൻസിബ കൂട്ടുകാരിയായിരുന്നു: ലക്ഷ്മിപ്രിയ

ഇവർ പോസ്റ്റ് ചെയ്യുന്ന പെർഫെക്ടായ ഫോട്ടോകളല്ല അവരുടെ യഥാർത്ഥ ജീവിതം. പ്രശ്നങ്ങളും വഴക്കുകളും ഉണ്ട്. എന്റെ വിഷയത്തിൽ കുറച്ച് കാര്യങ്ങൾ പുറത്ത് വന്നു. മറ്റുള്ളവരുടെ വിഷയം പുറത്ത് വരാതെ ത‌ടഞ്ഞു. ഞങ്ങൾ അവിവാഹിതരായിരുന്ന കാലത്ത് വീട്ടിൽ പ്രശ്നങ്ങളേ ഇല്ലായിരുന്നു. അച്ഛന് രണ്ട് ഭാര്യമാർ ഉണ്ടായത് പോലും പ്രശ്നമായിരുന്നില്ല. അവരെ പോലെ ബ്യൂട്ടിഫുളായ സുഹൃത്തുക്കളെ കാണാനേ പറ്റില്ല. മമ്മിയും പെരിയമ്മയും. ഞാൻ പെരിയമ്മയുമായി വളരെ ക്ലോസ് ആണ്. എന്നാൽ കുടുംബത്തിൽ മരുമകൻമാർ വന്നതോടെ പ്രശ്നങ്ങൾ തു‌ടങ്ങി. എന്റെ ജീവിതത്തിലാണ് അത് ആദ്യം നടന്നത്.

Vanitha Vijayakumar

മരുമകൾ, മരുമകൻ എന്നിവരൊക്കെ വന്നതോടെ കുടുംബം കുട്ടിച്ചോറായി. ഫോട്ടോയ്ക്ക് ഒരുമിച്ച് നിന്നാലും അവർക്കിടയിൽ ഒരുപാട് പ്രശ്നങ്ങളുണ്ടാകുന്നുണ്ടെന്നും വനിത വിജയകുമാർ പറയുന്നു. മക്കളെ കരുതി സ്വന്തം ജീവിതം ജീവിക്കാതിരിക്കരുതെന്നും വനിത വിജയകുമാർ പറയുന്നു. നമ്മളുടെ ജീവിതം നമ്മൾക്കാണ്. അവരുടെ ഉത്തരവാദിത്വം നമുക്കായിരിക്കും. പക്ഷെ അവർ നമ്മളു‌ടെ ജീവിതം തീരുമാനിക്കാൻ പാടില്ല.

തുടക്കം മുതലേ പ്രശ്‌നങ്ങള്‍! അത്രയും അനുഭവിച്ചു! എല്ലാം എണ്ണിപ്പറഞ്ഞ് അന്‍സിബ! അമ്മയിൽ പൊട്ടിത്തെറി
തുടക്കം മുതലേ പ്രശ്‌നങ്ങള്‍! അത്രയും അനുഭവിച്ചു! എല്ലാം എണ്ണിപ്പറഞ്ഞ് അന്‍സിബ! അമ്മയിൽ പൊട്ടിത്തെറി

നമുക്ക് റിലേഷൻഷിപ്പിലാകണമെങ്കിൽ അത് നമ്മുടെ ചോയ്സ് ആണ്. പെൺമക്കൾ പൊതുവെ സപ്പോർട്ട് ചെയ്യും. കാരണം ഇമോഷണലിയും ഫിസിക്കലിയും എല്ലാ വിധത്തിലും ഒറ്റയ്ക്കായതിൽ അമ്മയുടെ വേദന അവർക്കറിയാം. ആൺമക്കൾ കുറച്ച് സ്വാർത്ഥരാണ്. ഏത് ആൺമക്കളും അങ്ങനെയായിരിക്കും. പൊസസീവ്നെസ് ഉണ്ടാകും. ഞാൻ ഉണ്ടല്ലോ, ഞാൻ നോക്കിക്കോളാം എന്ന്. എന്നാൽ മകൻ, ഭർത്താവ് എന്നിവ രണ്ട് ബന്ധങ്ങളാണ്. ആരും ആർക്കും പകരമാകില്ലെന്നും വനിത വിജയകുമാർ പറയുന്നു.

Vijayakumar Family

ഒരു ബന്ധം വർക്കൗട്ട് ആകുന്നില്ലെങ്കിൽ ആ ബന്ധത്തിൽ നിന്ന് പുറത്ത് വന്ന് മറ്റൊരു ബന്ധത്തിന് ശ്രമിക്കാം. അതിൽ തെറ്റില്ല. എന്നാൽ ഒരു വിവാഹ ബന്ധത്തിൽ നിലനിന്ന് മറ്റൊരാളുമായി ബന്ധം വെച്ച് രണ്ട് പേരെയും കബളിപ്പിക്കുന്നത് വലിയ തെറ്റാണ്. ബന്ധങ്ങളെക്കുറിച്ച് ഓപ്പൺ ആകുക. എന്റെ അച്ഛന്റെയും അമ്മയുടെ കാലത്ത് രണ്ട് ഭാര്യമാരുണ്ടാകും. അച്ഛനും രണ്ട് ഭാര്യമാരാണ്. രണ്ട് പേരും ഒരുമിച്ച് ജീവിച്ചു. ഞങ്ങളെല്ലാവരും നന്നായി വളർന്നു. അക്കാലത്ത് അത് സാധാരണയായിരുന്നു. എല്ലാവരും അങ്ങനെ ചെയ്യാനല്ല ഞാൻ പറയുന്നത്. അങ്ങനെ സംഭവിച്ചാൽ ബാലൻസ് ചെയ്യുക. ഒരു ബന്ധത്തിൽ പിരിയാനുള്ള കാരണം ശക്തമായിരിക്കണമെന്നും വനിത വിജയകുമാർ പറയുന്നു. മൂന്ന് വിവാഹ ബന്ധങ്ങൾ തകർന്ന വനിത ഇന്ന് തന്റെ രണ്ട് പെൺമക്കൾക്കൊപ്പമാണ് കഴിയുന്നത്. മൂത്ത മകൻ ശ്രീഹരി വനിതയിൽ നിന്ന് അകന്ന് കഴിയുകയാണ്. നടൻ ആകാശ് ആണ് വനിതയുടെ ആദ്യ ഭർത്താവ്. ഈ ബന്ധത്തിൽ പിറന്ന മക്കളാണ് ശ്രീഹരിയും ജോലികയും.

Read more about: vanitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X