രണ്ടിലൊന്ന് തീരുമാനിക്കാൻ പറഞ്ഞു, ആദ്യ ഭാര്യ വന്ന ശേഷം പീറ്ററിന് സംഭവിച്ചത്; മൂന്നാം ഭർത്താവിനെക്കുറിച്ച് വനിത

നടി വനിത വിജയകുമാറിന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഏവർക്കും അറിയാവുന്നതാണ്. മൂന്ന് തവണയാണ് വനിത വിവാഹം ചെയ്തത്. മൂന്നാമത്തെ ഭർത്താവ് പീറ്റർ പോളുമായുള്ള വിവാഹവും പിന്നീടുണ്ടായ പ്രശ്നങ്ങളും വലിയ വിവാ​ദമായിരുന്നു. വനിതയും പീറ്റർ പോളും നിയമപരമായി വിവാഹം ചെയ്തിരുന്നില്ല. എന്നാൽ വിവാഹ ചടങ്ങ് നടന്നു. പിന്നാലെ പീറ്റർ പോളിന്റെ ആദ്യ ഭാര്യ രം​ഗത്ത് വന്നു. പീറ്റർ പോളും താനും നിയമപരമായി വിവാഹ ബന്ധം പിരിഞ്ഞിട്ടില്ലെന്നും ഇപ്പോഴും തന്റെ ഭർത്താവാണെന്നും ഇവർ വാദിച്ചു. ഒരു ഘട്ടത്തിൽ പീറ്റർ പോളുമായി വനിത വിജയകുമാർ അകന്നു. മദ്യപാനം വിവാഹ ജീവിതത്തിൽ പ്രശ്നമായെന്നാണ് വനിത പറഞ്ഞത്.

2023 ൽ പീറ്റർ പോൾ മരിച്ചു. പീറ്ററിനെക്കുറിച്ച് സംസാരിക്കുകയാണ് വനിതയിപ്പോൾ. ​ഗലാട്ട തമിഴിൽ സംസാരിക്കുകയായിരുന്നു നടി.
പീറ്റർ പോൾ നല്ലയാളായിരുന്നു. വിധിയായിരിക്കാം. നമ്മു‍ടെ ജീവിതത്തിലേക്ക് ആര് വന്നാലും അതിനൊരു കാരണമുണ്ട്. ഏത് വിധത്തിലായാലും ഒരാൾ നമ്മുടെ ജീവിതത്തിൽ നിന്നും പോകുന്നതിനും ഒരു കാരണമുണ്ടാകും. എല്ലാം ഒരു കാരണത്തിനാലാണ് നടക്കുന്നത്. മറക്കാൻ പറ്റാത്ത പല കാര്യങ്ങളും പീറ്റർ പോൾ കാരണം ഉണ്ടായിട്ടുണ്ട്. എന്റെ ജീവിതത്തിലെ വളരെ കുറച്ച് നാളുകളായിരുന്നു അത്. എന്നാൽ ആ കുറച്ച് സമയത്തിനുള്ളിൽ അദ്ദേഹം ഒരുപാട് കാര്യങ്ങൾ ചെയ്തു.

Vanitha Vijayakumar  Peter Paul

എന്റെ യൂട്യൂബ് ചാനൽ ആരംഭിച്ചു. ഇന്ന് ഒരു മില്യൺ സബ്സ്ക്രെെബേർസ് ഉണ്ട്. പീറ്റർ പോൾ ഇല്ലായിരുന്നെങ്കിൽ ഒരുപാട് കാര്യങ്ങൾ എനിക്ക് ചെയ്യാനാകില്ലായിരുന്നു. അദ്ദേഹത്തിന് സംഭവിച്ചത് ദുഖകരമാണ്. മരിച്ചപ്പോൾ കാണാൻ പോകാൻ പറ്റുന്ന സാഹചര്യത്തിലായിരുന്നില്ല.
കുറേക്കാലമായി ഞങ്ങൾ ഒരുമിച്ചല്ലായിരുന്നു. കോംപ്ലിക്കേറ്റഡായ സാഹചര്യത്തിൽ അവിടെ പോയി ഡ്രാമ കളിക്കാൻ താൽപര്യമില്ലായിരുന്നെന്നും വനിത പറയുന്നു.

അമ്മയ്ക്കൊപ്പമാണ് പീറ്റർ പോൾ കഴിഞ്ഞിരുന്നത്. നാടകത്തിൽ പെട്ടെന്ന് വരുന്ന ക്യാരക്ടറിനെ പോലെയായിരുന്നു ഭാര്യ. പ്രശ്നമുണ്ടാക്കാൻ വേണ്ടി അവർ പീറ്റർ പോളിന്റെ ജീവിതത്തിലേക്ക് എട്ട് വർഷം കഴിഞ്ഞാണ് വന്നത്. പഴയ ശീലങ്ങൾ (മദ്യപാനം) പീറ്റർ പോളിന് വന്നു. ഇത് വേണോ അത് വേണോ എന്ന ചോയിസ് അദ്ദേഹത്തിന് ഞാൻ നൽകി. കാരണം എനിക്ക് അങ്ങനെയൊരു ജീവിതത്തിലേക്ക് പോകാൻ പറ്റില്ലായിരുന്നു.

Vanitha Vijayakumar  Peter Paul

അദ്ദേഹത്തെ പരിചയപ്പെ‌ടുമ്പോൾ ഇങ്ങനെയുള്ള ശീലങ്ങൾ ഒന്നും ഇല്ലായിരുന്നു. ഈ ടെൻഷൻ കാരണം ഡിപ്രഷനിലേക്ക് പോയി അങ്ങനെയായി. എനിക്ക് കൺട്രോൾ ചെയ്യാൻ പറ്റിയില്ല. ഞാൻ കാര്യം വ്യക്തമായി പറഞ്ഞെന്നും വനിത വ്യക്തമാക്കി. എല്ലാ ദിവസവും എന്തെങ്കിലും കാര്യത്തിൽ പീറ്റർ പോളിനെ ഓർക്കും. എന്റെ ജീവിതത്തിൽ ഒരു കാലഘട്ടത്തിൽ പീറ്റർ പോളുണ്ടാകണമെന്നായിരുന്നു വിധി. ചലഞ്ചിം​ഗ് നിറഞ്ഞ സമയമായിരുന്നു അത്. രണ്ട് തവണ പീറ്റർ പോളിന്റെ ജീവിതം രക്ഷിക്കാനായിരുന്നെന്നും വനിത വിജയകുമാർ വ്യക്തമാക്കി.

പീറ്ററുമായി അകന്ന ശേഷം പീറ്ററുടെ പേരിൽ ചെയ്ത ടാറ്റൂവും വനിത മറ്റൊരു ഡിസെെനിലേക്ക് മാറ്റുകയുണ്ടായി. വിവാഹ വസ്ത്രം കത്തിച്ച് കളയുകയും ചെയ്തു. നെഗറ്റീവായ എല്ലാ ഓർമ്മകളും കത്തിച്ച് കളയുന്നെന്നാണ് ഇതേക്കുറിച്ച് വനിത പറഞ്ഞത്. വിവാഹിതയായി ജീവിക്കണമെന്നത് തന്റെ ആ​ഗ്രഹമായിരുന്നെന്നും വനിത പറഞ്ഞു. നടൻ‌ ആകാശ് ആണ് വനിതയുടെ ആദ്യ ഭർത്താവ്. ഈ ബന്ധത്തിൽ പിറന്ന മകൾ ജോവിക വനിതയ്ക്കൊപ്പവും മകൻ ശ്രീഹരി ആകാശിനൊപ്പവുമാണുള്ളത്. രണ്ടാമത്തെ വിവാഹ ബന്ധത്തിൽ പിറന്ന മകളാണ് ജോനിത.

More from Filmibeat

Read more about: vanitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X